ഷ്ടനിറങ്ങള്‍ വ്യക്തികളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനഃശസ്ത്രവിദഗ്ധര്‍. നിറങ്ങളും മനസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല ഗവേഷണങ്ങളും നടന്നുവരുന്നുണ്ട്. ചുവപ്പുനിറം ശക്തമായ ആഗ്രഹത്തിന്റെയും ഉത്സാഹത്തിന്റെയും നിറമാണ്. ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവരും ധൈര്യശാലികളും ഉത്സാഹശീലമുള്ളവരായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 

ചുവപ്പു വസ്ത്രം ധരിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുകയും കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്യുമെന്ന് ദി യൂറോപ്യന്‍ ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച  പഠനത്തില്‍ പറയുന്നു.  ചുവപ്പും നീലയും വസ്ത്രം ധരിച്ചവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം കണ്ടെത്തിയത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിയന്ത്രിക്കാനും ഈ നിറത്തിന് കഴിയും എന്നും പറയുന്നു.

മാത്രമല്ല ചുവപ്പ് ശ്രദ്ധ ആകര്‍ഷിക്കുന്ന നിറമാണെന്ന് ബ്രിട്ടനിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിട്ടുണ്ട്. ചുവപ്പു നിറം ഇഷ്ടപ്പെടുന്നവര്‍ സ്വയം തിരിച്ചറിയുന്നവരും പോസിറ്റിവ്  ചിന്താഗതി ഉള്ളവരും ആത്മവിശ്വാസമുള്ളവരുമായി കണക്കാക്കുന്നു. ജയിക്കാനുള്ള തീവ്രമായ ആഗ്രഹം ഉള്ളവരായിരിക്കും ഇവര്‍. ചില സമയങ്ങളില്‍ ഇവര്‍ കലഹിക്കുന്നവരും ദേഷ്യക്കാരുമായിരിക്കും. ഏതു സാഹചര്യത്തേയും അതീജിവിക്കാനുള്ള ധൈര്യവും മനശക്തിയും ഇവര്‍ക്ക് ഉണ്ട് എന്നും പറയുന്നു.

Content Highlights: red is your favourite colour