ക്കള്‍ പഠനത്തിനോ ജോലിക്കോ വീട്ടില്‍ നിന്ന് വിട്ടു പോകുമ്പോള്‍ ഓരോ അമ്മമനസും വേദനിക്കുന്നുണ്ട്. സ്മൃതി ഇറാനിയുടെ അമ്മ മനസും ഇതേ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കൗമാരക്കാരായ മക്കള്‍ നടന്നുപോകുന്ന ചിത്രം വളരെ വൈകാരികമായ അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സ്മൃതി. 

മക്കള്‍ വളര്‍ന്നു കഴിയുമ്പോള്‍ പഠനാവശ്യത്തിനും മറ്റുമായി അമ്മമാരെ പിരിഞ്ഞിരിക്കാറുണ്ട്, മക്കളെ പിരിഞ്ഞിരിക്കാനാവില്ലെന്ന് പറഞ്ഞ് ഒരമ്മയ്ക്കും അവരുടെ യാത്ര തടയാനാവില്ല, താനും അതേ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്മൃതി ഇറാനി തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്മൃതി ഇറാനിയുടെ മക്കളായ 17 കാരന്‍ സോര്‍ ഇറാനിയും മകള്‍ 15 വയസുകാരി സോയിഷ് ഇറാനിയും ദൂരേയ്ക്ക് നടന്നു പോകുന്നതിന്റെ ചിത്രമാണ് സ്മൃതി പങ്കുവച്ചത്. 

മകന്‍ പ്ലസ്ടു പരീക്ഷക്കായി തയാറെടുത്തപ്പോള്‍ സ്മൃതി ഇറാനി പങ്കുവച്ച പോസ്റ്റും തരംഗമായിരുന്നു. 

Content Highlights: Smriti Irani posts photo of son and daughter with emotional note