മാതൃത്വം എന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് മുമ്പും ധാരാളം പങ്കുവച്ചിട്ടുള്ള താരമാണ് നടി സമീറ റെഡ്ഡി. പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ സമീറ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞ് വേണമെന്ന തീരുമാനമെടുത്തത് എങ്ങനെയെന്ന് കുറിച്ചിരിക്കുകയാണ് സമീറ. 

എങ്ങനെയാണ് രണ്ടാമതൊരു കുട്ടി വേണമെന്ന് നിങ്ങൾ തിരിച്ചറിയുക എന്നു പറഞ്ഞാണ് സമീറ കുറിപ്പ് ആരംഭിക്കുന്നത്. താൻ ഒരുപാടുതവണ സ്വയം ചോദിച്ച കാര്യമാണിത്. ഓരോരുത്തരുടെയും അനുഭവവും സാഹര്യവും അനുസരിച്ച് ഈ തീരുമാനമെടുക്കൽ വ്യക്തിപരമായിരിക്കുമെന്നും സമീറ പറയുന്നു. 

എനിക്കെപ്പോഴും രണ്ടു കുട്ടികൾ വേണമെന്നുണ്ടായിരുന്നു. രണ്ടാമതും അമ്മയാകാൻ ഞാൻ തയ്യാറാണോ എന്നു കണക്കാക്കാനുള്ള മാർ​ഗം അവനവനോടു തന്നെ ഗർഭം, ഉറക്കമില്ലാത്ത രാത്രികൾ, വണ്ണം വെക്കൽ തുടങ്ങിയവയിലൂടെ വീണ്ടും കടന്നുപോവാൻ ധൈര്യമുണ്ടോയെന്ന് ചോദിക്കലായിരുന്നു. ​ആദ്യപ്രസവശേഷം തനിക്ക് വിഷാദരോ​ഗം അനുഭവപ്പെട്ടിരുന്നുവെന്നും സമീറ പറയുന്നു. പക്ഷേ രണ്ടാമത്തെ മകളെ പ്രസവിച്ച സമയത്ത് താൻ കുറച്ചുകൂടി കരുതലെടുത്തിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

How do you know you want a second child?I get asked this a lot. I’d like moms to share their experiences in the comments below. I find it hard to answer this because I believe everyone has their own experience and situation that can make this decision a very personal one. I always knew I wanted two kids. Im working hard on their relationship in their formative years hoping they have a solid friendship and bond for life .The best way to gauge if I was ready was to just ask myself if I had the courage to do this all over again, the pregnancy ,sleepless nights ,weight gain, etc. I did suffer PPD the first time round but I was better equipped after Nyra. I was happy to redo it all over again . In fact I felt I didn’t enjoy the whole process the last last time because i was totally unprepared and too caught up with my emotions which Is why maybe today I talk about it often hoping women will enjoy the process and not get pulled down by it . What about the love? It naturally just splits between them and it’s a balancing act with many moments of meltdowns on all sides but we get through it. I also really feel it takes a lot more work on time with your partner and for yourself. It’s easy to get lost but we all find our way. I know many families that are happy with just one or even no kids. What ever you choose it’s awesome either way. I would say don’t get pressurised by anyone because it’s your decision. Your take on your life and how you choose to see it is what makes the journey a unique one. Nothing is easy but nothing is difficult either 🌟 #motherhood #momlife #messymama #letsgetreal

A post shared by Sameera Reddy (@reddysameera) on

''സത്യത്തിൽ ഞാൻ ഈ കാലം മുഴുവനായി ആസ്വദിച്ചില്ലെന്നാണ് തോന്നുന്നത്, കാരണം താൻ തീർത്തും സജ്ജയല്ലായിരുന്നു, മാത്രവുമല്ല പെട്ടെന്ന് വൈകാരികമായി കീഴ്പ്പെടുന്നവളുമാണ്. അതുകൊണ്ടാവാം ഇന്ന് അതിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് തുറന്നുപറയുന്നതും സ്ത്രീകൾ ഈ കാലം ആസ്വദിക്കണമെന്നു പ്രതീക്ഷിക്കുന്നതും.'' 

സ്നേഹം ഭർത്താവിനും കുഞ്ഞുങ്ങൾക്കുമിടയിൽ വിഭജിക്കപ്പെടുന്നതിനെക്കുറിച്ചും സമീറ പറയുന്നുണ്ട്. ഒപ്പം അവനവനു വേണ്ടിയും പങ്കാളിക്കും സമയം കണ്ടെത്താൻ ശ്രമിക്കണമെന്നും സമീറ.

''എനിക്കറിയാം പല കുടുംബങ്ങളും ഒരു കുട്ടിയോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ സന്തുഷ്ടരായിരിക്കും. നിങ്ങൾ എന്തുതന്നെ തിരഞ്ഞെടുത്താലും അവ മനോഹരമായിരിക്കും. ആരുടെയും സമ്മർദത്തിനു വഴങ്ങരുത് എന്നാണ് എനിക്ക് പറയാനുള്ളത്, കാരണം ഇത് നിങ്ങളുടെ തീരുമാനമാണ്. ഒന്നും എളുപ്പമല്ല, പക്ഷേ ഒന്നും കഠിനവുമല്ല''-  സമീറ കുറിച്ചു.

Content Highlights: sameera reddy instagram post on second pregnancy and motherhood