നങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുമായുള്ള ഇടപഴലുകള്‍ കുറച്ച് കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങളേറെയും അത്യാവശ്യത്തിനല്ലാതെ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നില്ല. പോപ് ഗായികയും നടിയുമായ മഡോണയും സാമൂഹിക അകലം പാലിച്ച് വീട്ടില്‍ കഴിയുകയാണ്. തന്റെ ഹിറ്റ്ഗാനത്തിന്റെ റിമിക്‌സ് സൃഷ്ടിച്ചാണ് മഡോണ കൊറോണക്കാലത്തെ അതിജീവിക്കുന്നത്. 

അറുപത്തിയൊന്നുകാരിയായ മഡോണ തന്റെ പ്രശസ്തമായ വോഗ് ഗാനത്തിന്റെ വരികള്‍ മാറ്റിയാണ് ആലപിച്ചിരിക്കുന്നത്. ഇഷ്ടമുള്ളതെല്ലാം കഴിക്കാന്‍ കഴിയാതിരിക്കുന്ന ഈ സാഹചര്യത്തില്‍ കിട്ടുന്നതില്‍ തൃപ്തിപ്പെടുക എന്ന ആശയം വരും വിധത്തിലാണ് വരികള്‍.

'' വരൂ അല്‍പം വറുത്ത മീന്‍ കഴിക്കാം, കാരണം ഇവിടെ പാസ്തയില്ല'' (കമോണ്‍ ലെറ്റ്‌സ് ഗോ ഈ സം ഫ്രൈഡ് ഫിഷ്, ദേര്‍ ഈസ് നോ മോര്‍ പാസ്താ) എന്നിങ്ങനെ പോകുന്നു വരികള്‍. ബാത്‌റൂമില്‍ വച്ച് ഹെയര്‍ബ്രഷ് മൈക്കായി സങ്കല്‍പിച്ചാണ് മഡോണയുടെ പാട്ട്. കറുപ്പുനിറത്തിലുള്ള അത്‌ലെറ്റിക് ഔട്ട്ഫിറ്റ് ധരിച്ച് സ്വയംമറന്നു പാടുകയാണ് മഡോണ. 

ഡാന്‍സറായ കാമുകന്‍ അഹ്‌ലാമാലിക് വില്യംസിനും മകള്‍ മേഴ്‌സി ജെയിംസിനുമൊപ്പം ലണ്ടനിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് മഡോണ.

Content Highlights: Madonna comes up with bizarre fried fish song