നിച്ച് ജീവിക്കുന്നവര്‍ക്ക് ഏകാന്തത ഉണ്ടാകുന്നത് വളരെ സ്വഭാവികമായ കാര്യമാണ്. എന്നാല്‍ അവരുടെ സാമൂഹിക ഇടപെടലുകളും സൗഹൃദബന്ധങ്ങളും വളരെ ശക്തമാണെങ്കില്‍ ഈ ഏകാന്തത മറികടക്കാവുന്നതെയുള്ളു. പുതിയ പഠനങ്ങള്‍ പ്രകാരം ഏകാന്തയുള്ളവരും സമൂഹിക ജീവിതത്തല്‍ ഉത്കണ്ഠയുള്ളവരും ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഓഹിയോ യൂണിവേഴ്‌സിറ്റിയിലാണ് പഠനം നടന്നത്.  

ഡേറ്റിങ് ആപ്പുകളെ കൂടുതല്‍ ആശ്രയിക്കുന്നവര്‍ ചുറ്റുമുള്ളവരെക്കാള്‍ ഫോണിനെ കൂടുതലായി ആശ്രയിക്കുന്നവരാണെന്നും അവര്‍ക്ക് തങ്ങളുടെ പഠന സ്ഥലത്തും തൊഴിലിടങ്ങളിലുമുള്ള സാമൂഹിക ബന്ധങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ജേര്‍ല്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് പേഴ്‌സണല്‍ റിലേഷന്‍ഷിപ്പിലാണ് പഠനം വന്നത്. ഏകാന്തതയും സമൂഹിക ഉത്കണ്ഠയും മറികടക്കാനായി ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നവരില്‍ പലരും ഇത്തരത്തിലുള്ള ഒന്നിലധികം ആപ്പുകളെ ആശ്രയിക്കുന്നവരായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

ഡേറ്റിങ് ആപ്പുകള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം പഠനത്തില്‍ പങ്കെടുത്ത പലരുടെയും സമൂഹിക ജീവിതം മോശമാണ്. മുഴുവന്‍ സമയവു അവര്‍ ഡേറ്റിങ് ആപ്പുകളില്‍ തന്നെയായിരിക്കും ഇവര്‍ സമയം ചെലവഴിക്കുക. ഏകാന്തതയില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും രക്ഷ നേടാനായി ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നവര്‍ അതിന്റെ ഉപയോഗം വളരെ ശ്രദ്ധപൂര്‍വം വേണമെന്ന് പഠനം വ്യക്തമാക്കുന്നു.

Content Highlights: Lonely and socially anxious people more using dating apps