പ്രണയിക്കാന്‍ സ്ത്രീകള്‍ക്ക് ഇഷ്ടം താടിയുള്ള പുരുഷന്മാരെയാണെന്ന് പഠനം. ക്ലിന്‍ ഷേവ് ചെയ്ത പുരുഷന്മാരെക്കാള്‍ താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണില്‍ കൂടുതല്‍ ഹോട്ടായി തോന്നുന്നതെന്ന് ഗവേഷകര്‍. സ്ത്രീകള്‍ക്ക് താടിയുള്ള പുരുഷന്മാരുമായുള്ള പ്രണയം ഏറെ നീണ്ടുനില്‍ക്കുമെന്നും പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്‌ലന്‍ഡ് 8000 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് സ്ത്രീകള്‍ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് താടിയുള്ള പുരുഷന്മാരെയാണ്. താടി പുരുഷത്വത്തിന്റെ പ്രതീകമായാണ് സ്ത്രീകള്‍ കാണുന്നത്. എന്നാല്‍ താടിയില്ലാത്ത പുരുഷന്മാരുമായി സ്ത്രീകള്‍ക്ക്  ദീര്‍ഘകാല പ്രണയങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു. ക്ലീന്‍ ഷേവ് ചെയ്ത പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് ആകര്‍ഷണം കൂടുതല്‍ തോന്നുക താടിയുള്ള പുരുഷന്മാരോടാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. 

Content Highlights: Why men with beards make better long-term boyfriends