ലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണം അമിത ആകാംക്ഷയുടെ പൊട്ടിത്തെറിച്ചുമുള്ള മറുപടിയുമാണ്. ഫോൺകോളുകൾക്കും മെസേജുകൾക്കും മറുപടി കിട്ടാത്തതുമൊക്കെ പലപ്പോഴും ദാമ്പത്യബന്ധത്തിനിടക്ക് വലിയ പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും വഴിവെക്കാറുണ്ട്. എന്നാല്‍ കുടുംബ ബന്ധങ്ങളെ ഭദ്രമായി കാത്തുസൂക്ഷിക്കാന്‍ മുപ്പത് സെക്കന്റുകൾ കൃത്യമായി ഉപയോഗിക്കാനാണ് സൈക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നത്. 

ഓരോപ്രവര്‍ത്തികള്‍ക്ക് മുന്‍പും അതിന്റെ വരുംവരായ്കകളെക്കുറിച്ച് ഒരു മുപ്പത് സെക്കന്റ് ആലോചന  നന്നാകുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നത്. മൂന്ന് സ്‌റ്റെപ്പിലൂടെയാകണം ഈ മുപ്പത് സെക്കന്റുകള്‍ ഉപയോഗപ്പെടുത്തേണ്ടത്.

image
Image Courtesy:Pixabay

 

ദീര്‍ഘനിശ്വാസമെടുക്കല്‍

ഏതൊരു സാഹചര്യത്തോടും ഉടനടി പ്രതികരിക്കുന്നതിന് മുന്‍പ് ഒരു ദീര്‍ഘനിശ്വാസം എടുത്തശേഷം ചിന്തിക്കുക. ഈ സമയത്തുള്ള ശ്വാസോച്ഛാസങ്ങള്‍ രക്തചംക്രമണം കൂട്ടുകയും ഇതിലൂടെ ഓക്‌സിജന്‍ തലച്ചോറില്‍ കൃത്യമായി എത്തി ചിന്തിച്ച് തീരുമാനമെടുക്കുന്നതിന് സഹായിക്കുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. 

നിങ്ങളുടെ ഇമോഷന്‍ എന്താണെന്ന് കൃത്യമായി മനസിലാക്കല്‍

ചിലപ്പോള്‍ നിങ്ങള്‍ നിരാശയോ, ദേഷ്യത്തിലോ, സന്തോഷത്തിലോ, വിഷമത്തിലോ ആകാം. ആദ്യം തന്നെ സാഹചര്യത്തോട് പ്രതികരിക്കുന്നതിന് മുന്‍പ് നിങ്ങളുടെ വൈകാരിക ഭാവം എന്താണെന്ന് മനസിലാക്കണം. പിന്നീട് മനസില്‍ താന്‍ നിരാശയിലാണ്, അല്ലെങ്കില്‍ ഞാന്‍ ഇറിറ്റേഡഡ് ആണ് എന്ന് മനസില്‍ പറയുക. ഇത് നിങ്ങളെ സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കാന്‍ സഹായിക്കും. കൂടാതെ ഇത് നിങ്ങളുടെ പെരിഫറല്‍ കോര്‍ട്ടക്‌സിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച് നിങ്ങളുടെ വികാരത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. 

image
Image Courtesy: Pixabay 

 

സാഹചര്യത്തിന്റെ പ്രത്യേകത അറിയുക 

മൂന്നാമത്തെ സ്റ്റെപ്പില്‍ ഇത്തരമൊരു സാഹചര്യത്തെ ഇതിന് മുന്‍പ് അഭിമുഖീകരിച്ചിട്ടുണ്ടോയെന്നും ഇപ്പോഴത്തെ പത്ത് മിനിറ്റ് തന്റെ ഭാവിയെ എത്തരത്തിലാകും ബാധിക്കുന്നത് എന്ന് ചിന്തിക്കുന്നതും നല്ലതാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ സാഹചര്യത്തെ സമചിത്തതയോടെ നിരീക്ഷിച്ച് നെഗറ്റീവ് ചിന്തകളെ ഉപേക്ഷിക്കണമെന്നും മാനസികാരോഗ്യ വിദഗ്ദര്‍ പറയുന്നു. കൂടാതെ പിന്നീട് ആ വിഷയത്തെക്കുറിച്ച് തന്റെ പങ്കാളിയുമായി സമചിത്തതയോടെ സംസാരിക്കുന്നതും അഭിപ്രായം വ്യക്തമാക്കുന്നതും ബന്ധം ദൃഢമാക്കുകയും ചെയ്യും. 

content highlights: Thirty Second trick that can save our relationship