രസ്പരം മനസിലാക്കുകയും കെയര്‍ ചെയ്യുകയും ചെയ്യുന്ന പ്രണയബന്ധങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുന്നത് മനോഹരമായ നിമിഷങ്ങളായിരിക്കും. എന്നാല്‍ ചില ബന്ധങ്ങളില്‍ പങ്കാളി തന്നോട് വിശ്വസ്തത കാണിക്കുന്നുണ്ടോ തനിക്ക് അനുയോജ്യനാണോ എന്നൊക്കെയുള്ള ആശങ്കകള്‍ ഉയര്‍ന്നുവരാറുണ്ട്. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പങ്കാളി വിശ്വസ്തനാണോ എന്ന് തിരിച്ചറിയാന്‍ കൃത്യമായ മാര്‍ഗങ്ങള്‍ ഒന്നും ഇല്ല. എങ്കിലും ഈ വിഷയത്തില്‍ ചില പൊതുധാരണകള്‍ നിലവിലുണ്ട് അതില്‍ പ്രധാനപ്പെട്ടതാണ് സമൂഹമാധ്യമങ്ങളുടെ ഉപയോഗം. 

സമൂഹമാധ്യമങ്ങളുടെ ഉപയോഗം ബന്ധങ്ങളെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പുതിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കുടുംബബന്ധത്തില്‍ പോലും വില്ലനാകാറുമുണ്ട്. തന്റെ പ്രണയബന്ധത്തില്‍ വിശ്വസ്തതയും വൈകാരികതയും സൂക്ഷിക്കുന്നവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രഹസ്യസ്വഭാവം സൂക്ഷിക്കാറില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല പങ്കാളിക്ക് ഫോണ്‍ കൈമാറുന്നതില്‍ ഇവര്‍ ഭയക്കില്ല. പങ്കാളിയില്‍ നിന്ന് എന്തെങ്കിലും മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഫോണ്‍ പോലും പങ്കാളിക്ക് കൈമാറുന്നതില്‍ ഭയന്നേക്കാം. ഇങ്ങനെയൊക്കെ പറയുമ്പോഴും പങ്കാളിയുടെ ഫോണും സമൂഹമാധ്യമങ്ങളും ഒരു പരിധിയില്‍ കൂടുതല്‍ പരിശോധിക്കുന്നത് മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം കൂടിയാണ്. 

വ്യത്യസ്ത വ്യക്തികളായതു കൊണ്ട് തന്നെ രണ്ടുപേരുടെയും ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും തികച്ചും വ്യത്യസ്തമായിരിക്കുക എന്നത് സ്വഭാവികമാണ്. എന്നാല്‍ അങ്ങേയറ്റം വിശ്വസ്തവും മനോഹരവുമായ ബന്ധത്തില്‍ പങ്കാളിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ മറ്റൊരാള്‍ താല്‍പര്യം കാണിക്കില്ല. ഒരു തവണ നിങ്ങള്‍ക്ക് ഇഷ്ടമില്ല എന്നു പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ആവര്‍ത്തിക്കാതിരിക്കുന്നത് പങ്കാളിക്ക് നിങ്ങളോടുള്ള സ്‌നേഹവും വിശ്വസ്തതയും തന്നെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളെ നിങ്ങളായി തന്നെ അവര്‍ അംഗീകരിക്കുകയും ചെയ്യും. 

ശാരീരികമായ അടുപ്പത്തേക്കാള്‍ വൈകാരികമായ അടുപ്പമാണ് കൂടുതല്‍ എങ്കില്‍ ആ ബന്ധം അനുയോജ്യവും വിശ്വസ്തവുമായേക്കാം. തങ്ങളുടെ രഹസ്യങ്ങളും ഭയങ്ങളും ഇഷ്ടങ്ങളും ശീലങ്ങളുമൊക്കെ ഇവര്‍ പരസ്പരം തുറന്നു പറയും. മാത്രമല്ല ബന്ധങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനും ഇവര്‍ ആഗ്രഹിക്കില്ല. ഒപ്പം തങ്ങളുടെ പ്രണയബന്ധം സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും മുമ്പില്‍ ഇവര്‍ മറച്ചു വയ്ക്കുകയും ഇല്ല. 

എത്ര തിരക്കുള്ള ദിവസമാണെങ്കിലും പങ്കാളിയുടെ മുന്‍ഗണന ലിസ്റ്റില്‍ എന്നും ഒന്നാമത് നിങ്ങളായിരിക്കും. തിരക്കിനിടയിലും പങ്കാളിക്കായി അല്‍പ്പസമയം നീക്കി വയ്ക്കാന്‍ ഇവര്‍ ശ്രദ്ധിക്കും. ഇങ്ങനെയാണെങ്കില്‍ കൂടി അവര്‍ പങ്കാളികളുടെ സ്വകാര്യതയില്‍ ഇടപെടുകയും ഇല്ല. ദിവസവും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാക്കാര്യങ്ങളും ഇവര്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യും. 

പങ്കാളി അടുത്തുള്ളപ്പോള്‍ അങ്ങേയറ്റം പോസിറ്റിവിറ്റി അനുഭവപ്പെടുന്നുണ്ടങ്കില്‍ ആ ബന്ധം വിശ്വസ്തവും നിങ്ങള്‍ക്ക് അനുയോജ്യവുമാണെന്ന് കരുതാം.

Content Highlights: partner, phone, love,life, relationship,lifestyle