സിനിമകളിലും കഥകളിലുമൊക്കെ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുന്ന അനുഭവമാണ് ഇത്. ഇത്തരത്തില്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുകയും പിന്നീട് ആ ബന്ധം വളര്‍ന്ന് വിവാഹത്തില്‍ എത്തുകയും ചെയ്ത നിരവധി സംഭവങ്ങളും ഉണ്ട്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് യഥാര്‍ത്തത്തില്‍ സംഭവിക്കുമോ എന്നതിനെക്കുറിച്ച് റിലേഷന്‍ഷിപ്പ് ഗവേഷകര്‍ വിശദമായ പഠനങ്ങളും നടന്നിട്ടുണ്ട്. പലതിലും സംഭവിക്കും എന്നു തന്നെയായിരുന്നു കണ്ടെത്തല്‍. എങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായ പഠനങ്ങള്‍ ഉണ്ട്.

ഒറ്റനോട്ടത്തില്‍ തോന്നുന്ന പ്രണയങ്ങളില്‍ പലതും ഒരു ആകര്‍ഷണം മാത്രമാണെന്ന് റിലേഷന്‍ഷിപ്പ് ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചിലരില്‍ ഇത് യഥാര്‍ത്ഥത്തിലും സംഭവിച്ചേക്കാം. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പലപ്പോഴും പെട്ടെന്ന് തോന്നുന്ന ആകര്‍ഷണമാകാം. ഇത് ഒരു ബന്ധമായി വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്. സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈവ് അറ്റ് ഫസ്റ്റ് സൈറ്റിലൂടെ പ്രണയത്തിലാകുന്നത് പുരുഷന്മാരാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൂടുതല്‍ സംഭവങ്ങളിലും സ്ത്രീയുടെ കൈയില്‍ നിന്നു പുരുഷന്മാര്‍ക്ക് അനുകൂല മറുപടി ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു.

Content Highlights: love at first sight is it true