ങ്കാളിക്ക് ഇഷ്ടമില്ലാത്ത ചില സൗഹൃദങ്ങളോ പ്രസ്താവനകളോ അല്ലെങ്കില്‍ ഒരു പ്രത്യേക സ്വഭാവമോ മതി ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റിക്കാന്‍. ചില കാര്യങ്ങളിലെങ്കിലും പങ്കാളിയുടെ ഇഷ്ടം പരിഗണിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നത് കുടുംബജീവിതത്തിന്റെ സന്തോഷം വര്‍ധിപ്പിക്കും. 

ഭര്‍ത്താവാണെങ്കിലും ഭാര്യയാണെങ്കിലും കുടുംബജീവിതത്തില്‍ താരതമ്യം ഒരു വില്ലനാണ്. സുഹൃത്തിന്റെ ഭാര്യയേ ഭര്‍ത്താവ് പുകഴ്ത്തുന്നത് എല്ലാ ഭാര്യമാര്‍ക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുേപാലെ തന്നെയാണ് കൂട്ടുകാരിയുടെ ഭര്‍ത്താവിനെ പുകഴ്ത്തുന്നതും. അതുകൊണ്ടു തന്നെ സന്തോഷകരമായ ജീവിതത്തിന് താരതമ്യം ഒഴിവാക്കുക. 

ഭാര്യയാണെങ്കിലും ഭര്‍ത്താവാണെങ്കിലും കുടുംബത്തിന്റെ ഭാരം തനിയെ ചുമക്കുന്നത് ഒരു ബാധ്യത തന്നെയാണ്. ഓഫീസില്‍ നിന്ന് ഭര്‍ത്താവ് എത്തുമ്പോള്‍ തന്നെ മക്കളുടെ പരാതികള്‍ മുതല്‍ വീട്ടിലെ ഉപ്പും മുളകും തീര്‍ന്നതു വരെയുള്ള കാര്യങ്ങളുടെ കെട്ടഴിച്ചിട്ടാല്‍ അന്തരീക്ഷം കൂടുതല്‍ വഷളാക്കുകയേ ഉള്ളു. പകരം സമാധാനമായി ഇരിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ എല്ലാം സമാധാനമാകും. അങ്ങനെ തന്നെയാണ് ഭാര്യമാരുടെ കാര്യവും അവര്‍ തിരക്കിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ അവരുടെ മോശം മാനസികാവസ്ഥയിലോ പരാതികളും കുറ്റങ്ങളും പറഞ്ഞാല്‍ അതുമതിയാകും ഒരു ദിവസത്തെ സന്തോഷം മുഴുവന്‍ തീരാന്‍. 

കുടുംബജീവിതത്തിലെ മറ്റൊരു വില്ലനാണ് സൗഹൃദങ്ങള്‍. ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ ചില സൗഹൃദങ്ങള്‍ പരസ്പരം അംഗീകരിക്കാന്‍ കഴിയാതെ വരുന്നിടത്ത് പ്രശ്‌നങ്ങള്‍ തുടങ്ങും. ചിലപ്പോള്‍ ഭര്‍ത്താവിന്റെ ഓഫീസിലെ ഒരു പെണ്‍സുഹൃത്താകാം കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അല്ലെങ്കില്‍ ഭാര്യയുടെ പഴയ സഹപാഠിയുമായുള്ള സൗഹൃദമാകാം വില്ലന്‍. ഭാര്യയ്ക്ക് അയാള്‍ വെറും സുഹൃത്ത് അല്ലെ എന്നോ അല്ലെങ്കില്‍ ഭര്‍ത്താവിന് അവള്‍ സുഹൃത്ത് മാത്രമാണോ എന്ന ചിന്ത തുടങ്ങുന്നിടത്തും ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കും.ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ സുഹൃത്ത് ബന്ധത്തില്‍ അതൃപ്തി തോന്നിയാല്‍ പരസ്പരം തുറന്ന് സംസാരിക്കുക. തെറ്റിദ്ധാരണകള്‍ നീക്കുക. സുഹൃദ്​ബന്ധങ്ങളിലെ സംശയം കുടുംബബന്ധം തന്നെ തകര്‍ത്തേക്കാം. 

അതുപോലെ തന്നെ ഭാര്യ മാത്രമല്ല ഭര്‍ത്താവിന്റെ ലോകം. അതുപോലെ തിരിച്ചും. ഭാര്യയും ഭര്‍ത്താവുമാണെങ്കിലും എപ്പോഴും ഒരു വ്യക്തിഗതമായ ഇടം നല്‍കുക. ഇത് കുടുംബ ജീവിതം സന്തോഷകരമാക്കും.

Content Highlights: how to maintain happiness in family life