നോഹരമായ ദാമ്പത്യജീവിതം മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാല്‍ പരസ്പരം കലഹിക്കുന്നത് ദമ്പതികളുടെ ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും മോശമായി ബാധിക്കും. 

ഒന്നിച്ചിരിക്കുമ്പോള്‍ എപ്പോഴും സംസാരിക്കണമെന്നില്ല. ഒന്നിച്ചിരുന്നു ടിവി കാണുമ്പോഴും വായിക്കുമ്പോഴും പരസ്പരം സംസാരിക്കാതിരിക്കുന്ന അവസരങ്ങളില്‍ പോലും മനസിന് സമാധാനം ലഭിക്കുന്നുണ്ടെങ്കില്‍ പങ്കാളിയുടെ നിശബ്ദ സാന്നിധ്യം സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ ആരോഗ്യകരമായ ദാമ്പത്യ ജീവിതമാണതെന്ന് മനസിലാക്കാം. 

നല്ല വസ്ത്രം ധരിക്കുമ്പോഴും നല്ലത് ചെയ്യുമ്പോഴും പരസ്പരം അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരുടെ ദാമ്പത്യ ജീവിതം ഉഷ്മളമായിരിക്കും. 

പരസ്പരം ഇഷ്ടമാണല്ലോ പിന്നെ എന്തിനാണ് എപ്പോഴും അത് ആവര്‍ത്തിച്ചു പറയുന്നത് എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് പരസ്പരം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയുന്നവരുടെ വൈവാഹിക ജീവിതം മനോഹരമായിരിക്കും. 

അകന്നിരിക്കുമ്പോഴും പരസ്പരം അന്വേഷിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രണയാതുരമായ ജീവിതമായിരിക്കും. 

എത്ര തിരക്കുണ്ടെങ്കിലും പരസ്പരം ഒരുമിച്ച് ഉറങ്ങുന്നതും കിടക്കയില്‍ പങ്കാളിയെ കാത്തിരിക്കുന്നതും ബന്ധം മനോഹരമാക്കും. 

എന്താണ് നിങ്ങള്‍ക്ക് ആവശ്യം എന്ന് പരസ്പരം തുറന്നു പറയുന്നത് സ്വതന്ത്രമായ ബന്ധത്തിന്റെ ലക്ഷണമാണ്. 

കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതും നിര്‍ണ്ണായക കാര്യങ്ങള്‍ പരസ്പരം സംസാരിച്ച് തീരുമാനിക്കുന്നതും നല്ല ബന്ധത്തിന്റെ ലക്ഷണങ്ങളാണ്. 

കാര്യങ്ങള്‍ പറയുമ്പോള്‍ കലഹിക്കാതെ പറഞ്ഞ് ഒത്തുതീര്‍പ്പിലാക്കുന്നതും നല്ല സ്വഭാവമാണ്. 

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പരസ്പരം സ്‌നേഹിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമാണ്. 

ദോഷങ്ങളെക്കാള്‍ കൂടുതല്‍ പങ്കാളിയുടെ ഗുണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആ ദാമ്പത്യ ജീവിതവും മനോഹരമായിരിക്കും. 

പങ്കാളിക്കു നേരെ പൊട്ടിത്തെറിക്കാതെ ആത്മനിയന്ത്രണത്തോടെ സംസാരിക്കുന്നത് ബന്ധം ദൃഢമാക്കും 

പങ്കാളി ക്ഷമയോടെ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സമയം തരുന്നുണ്ടെങ്കില്‍ ആ ബന്ധവും മനോഹരമായിരിക്കും.

Content Highlights: happy relationship tips