വിജയകരമായ ദാമ്പത്യത്തിന് സ്വീകരിക്കേണ്ട പല വഴികളെക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഭാര്യയ്ക്കും ഭർത്താവിനും പ്രത്യേകം ബാത്ത്‌റൂമുകളുള്ളത് ദാമ്പത്യം വിജയകരമാകാനുള്ള ഒരു പ്രധാന മാർഗമാണെന്ന് കേട്ടിട്ടുണ്ടോ. എന്നാൽ അത് ശരിയാണെന്നാണ് പല പ്രമുഖരുടേയും വാദം.
അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
"വൈറ്റ് ഹൗസില്‍ രണ്ട് പ്രത്യേക ബാത്ത്‌റൂമുകളാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. ചിലപ്പോള്‍ അദ്ദേഹം എന്റെ ബാത്ത് റൂമിലേക്ക് വരുമ്പോള്‍ ഞാന്‍ അത്ഭുതം കൂറാറുണ്ട്, അദ്ദേഹം എന്താ ഇവിടെ എന്ന്, അപ്പോള്‍ അദ്ദേഹം ഞാനും ഈ വീട്ടിലാണ് ജീവിക്കുന്നത്. എനിക്ക് എന്റെ ബാത്തറൂമില്‍ മാത്രമേ കയറാന്‍ അനുവാദമുള്ളോ എന്ന ഭാവത്തിലായിരിക്കും."
- മിഷേല്‍ പറയുന്നു
പ്രഥമവനിതയായിരുന്ന മിഷേല്‍ ഒബാമ കഴിഞ്ഞ ദിവസം ഗ്ലോബല്‍ ഗേള്‍സ് അലൈന്‍സിന്റെ പരിപാടിക്കിടെയാണ്ദാമ്പത്യ രഹസ്യം വെളിപ്പെടുത്തിയത്.
ഇതേ അഭിപ്രായക്കാരി തന്നെയാണ് ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യവിജയത്തിന്റെ രഹസ്യം രണ്ട് വ്യത്യസ്ത ബാത്തറൂമുകളാണെന്ന് മെലാനിയയും വ്യക്തമാക്കിയിരുന്നു.
ഇവരുടെ അതേ അഭിപ്രായം വിദഗ്ധരും ശരിവെക്കുന്നുണ്ട്. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ മിക്ക ദമ്പതികളും കൂടുതല്‍ ബാത്ത്‌റൂമുകള്‍ ഉള്ള വീടാണ് തെരഞ്ഞെടുക്കുന്നതെന്നാണ്.രണ്ട് പേര്‍ക്കും വ്യത്യസ്ത ബാത്ത് റൂം എന്നത് അവരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.