ണ്‍പത്തൊന്നുകാരനായ ഡേവിസ് മരിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് ഭാര്യ മാവിസിനൊപ്പം കൈകള്‍ കോര്‍ത്തുപിടിച്ച് ഈ ചിത്രം എടുത്തത്.  ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡിവല്‍സില്‍ 2018-ലായിരുന്നു സംഭവം. ഡേവിസിന് 80 വയസുള്ളപ്പോള്‍ 2018-ലാണ് കുടലിലെ കാന്‍സര്‍ കഠിനമായത്. കാന്‍സറിന്റെ അവസാന ഘട്ടത്തില്‍ എത്തിയതോടെ വേദനാപൂർണമായ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്നായി ഡേവിസിന്. ഭര്‍ത്താവില്ലാത്ത ജീവിതത്തെക്കുറിച്ച് മാവിസിന് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ആത്മഹത്യ ചെയ്യുക എന്ന തീരുമാനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നു.

2018 ഫെബ്രുവരിയില്‍ കോക്ക്‌ടെയ്ലിൽ വിഷം കലര്‍ത്തി ഇരുവരും കഴിച്ചു. മരിക്കും മുമ്പ് മാവിസ് തന്റെ ഭര്‍ത്താവിന്റെ നെറ്റിയില്‍ ചുംബിച്ച ശേഷം അദ്ദേഹത്തെ പുതപ്പിച്ചു. ഡേവിസാകട്ടെ തന്റെ ഭാര്യയ്ക്ക് ഭാര്യയ്ക്ക് ശുഭരാത്രി ആശംസിക്കുകയും ചെയ്തു. ഇരുവരെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയവർ ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകൾ ചേർത്തുപിടിച്ചാണ് ഡേവിസും മാവിസും ആശുപത്രിയിൽ കിടന്നത്. ആശുപത്രിയിലെത്തി 20 മിനിട്ടിനുള്ളിൽ ഡേവിസിന്റെ മരണം സംഭവിച്ചു. 

മരണക്കിടക്കയിൽ നിന്ന് രക്ഷപ്പെട്ട മാവിസിനെ ഉടനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേവിസിന്റെ മരണത്തിന്റെ കുറ്റമാരോപിച്ചാണ് മാവിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് ഇരുവരുടെയും മകള്‍ ജോയി മുന്‍സ് തന്റെ മാതാപിതാക്കളുടെ അവസാന ചിത്രം പുറത്തുവിട്ടു. തങ്ങളുടെ 80 വയസുള്ള അമ്മ പിതാവിനെ കൊലപ്പെടുത്തുമെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മുന്‍സ് ചോദിച്ചത്.

ഇവിടുത്തെ നിയമങ്ങള്‍ മാറേണ്ടതുണ്ടെന്നും ചിത്രം കാണിച്ച് മുന്‍സ് വ്യക്തമാക്കുന്നു. പിതാവിനൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനാണ് തന്റെ അമ്മയുടെ നേരെ കൊലക്കുറ്റം ചുമത്തിയത് എന്ന ഇവര്‍ പറയുന്നു. ഭര്‍ത്താവ് മരിച്ച് 30 മണിക്കൂറിനുള്ളില്‍ മാവിസിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തങ്ങള്‍ ഈ ചിത്രം ഇപ്പോള്‍ പുറത്തുവിടുന്നത് മരിക്കും മുമ്പ് മാതാപിതാക്കള്‍ എത്ര സ്‌നേഹത്തിലായിരുന്നു എന്ന് ലോകം അറിയാന്‍ വേണ്ടിയാണെന്നും മുന്‍സ് പറയുന്നു.

Content Courtesy: Metro U K

Content Highlights: Final loving image of couple who chose to die together before wife forced murder trial