ചുംബിക്കുന്നതിനിടയില്‍ പാലത്തില്‍ നിന്ന് നിലതെറ്റി വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പെറുവിലാണ് സംഭവം നടന്നത്. നൈറ്റ് ഔട്ടിങ്ങിന് പോയ മെയ്ബത്ത്- ഹെക്റ്റര്‍ ദമ്പതികളാണ് ചുംബിക്കുന്നതിനിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി ഒരുമണിക്കായിരുന്നു ദുരന്തം സംഭിച്ചതെന്ന് പെറുവിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈറ്റ് ക്ലബില്‍ നിന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി വീടിന് സമീപത്തുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഇരുവരും ചുംബിക്കുകയായിരുന്നു. മെയ്ബത്ത് പാലത്തിനു മുകളിലുള്ള കൈവരിയില്‍ കയറി ഇരുന്ന ശേഷം പാലത്തില്‍ നില്‍ക്കുകയായിരുന്ന ഹെക്റ്ററെ ചുംബിച്ചു.

ചുംബിക്കുമ്പോള്‍ ഹെക്റ്ററിനെ കാലുകള്‍ കൊണ്ട് ചുറ്റിപ്പിടിക്കുന്നതിനിടയില്‍ മെയ്ബത്തിന്റെ ബാലന്‍സ്‌ നഷ്ടപ്പെട്ട് അവര്‍ പിറകോട്ട് മറിഞ്ഞു. ഇതോടെ ഹെക്റ്ററിന്റെ കാലുകള്‍ നിലത്തു നിന്ന് ഉയരുകയും ഇരുവരും പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേയ്ക്ക് വീഴുകയുമായിരുന്നു. മെയ്ബത്ത് സംഭവ സ്ഥലത്തു വച്ചു മരിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഹെക്റ്ററും മരിച്ചിരുന്നു. തലയോട് തകര്‍ന്നാണ് ഇരുവരും മരണപ്പെട്ടത്. സി.സി.ടി.വിയില്‍ നിന്നാണ് ഈ ദാരുണ അന്ത്യത്തിന്റെ  ദൃശ്യങ്ങള്‍ ലഭിച്ചത്.

Content Highlights:Couple plunges 50 ft to deaths while hugging and kissing