ങ്കാളി ഫോണ്‍ പരിശോധിച്ചാല്‍ ടെന്‍ഷനടിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും. ഇതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. പങ്കാളി എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുന്നതുകൊണ്ടോ. അവര്‍ക്ക് നിങ്ങളറിയാത്ത സ്വകാര്യതയുള്ളത് കൊണ്ടൊ ഇങ്ങനെ സംഭവിക്കാം. ചില രാജ്യങ്ങളില്‍ പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നത് ഒരു കുറ്റം തന്നെയാണ്. എന്നാല്‍ ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം പങ്കാളികള്‍ പരസ്പരം ഫോണ്‍ പരിശോധിക്കുന്നത് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കുന്നു. 

യുണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംമ്പിയയും യൂണിവേഴ്‌സിറ്റി ഓഫ് ലിസ്ബണും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നത് ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് കണ്ടെത്തിയത്. ഇത് പരസ്പരമുള്ള സുതാര്യതയും വിശ്വസ്തതയും വര്‍ധിപ്പിക്കും. ഇത് ദമ്പതികള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചിലര്‍ക്ക് ഇത് മനസമാധാനം നഷ്ടപ്പെടുകയും കൂടുതല്‍ പോസസീവാകുകയും ചെയ്യുന്ന തലത്തിലേയ്ക്ക്‌ കാര്യങ്ങള്‍ എത്തിച്ചേക്കാം. 

എന്നാല്‍ പങ്കാളിയുടെ അനുവാദമില്ലാതെ ഇത് ചെയ്യുന്നത് തികച്ചും തെറ്റായ രീതിയാണെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. പങ്കാളിയുടെ ഫോണ്‍ പരിശോധിക്കും മുമ്പ് ചില കാര്യങ്ങള്‍ പ്രത്യേകം ഉറപ്പുവരുത്തണമെന്നും ഇവര്‍ പറയുന്നു. നിങ്ങളുടെ ഉദ്ദേശം ശുദ്ധമായിരിക്കണം. മാ്രതമല്ല ഫോണ്‍ പരിശോധിക്കുന്നത് പങ്കാളി അറിയുകയും വേണം. മാത്രമല്ല അവരുടെ ഫോണ്‍ നിങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ഫോണ്‍ പരിശോധിക്കാനായി അവര്‍ക്ക് നല്‍കുകയും വേണം. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ തുറന്നു സംസാരിക്കണമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Content Highlights: checking your partner’s phone make you more closer study