ന്ധങ്ങള്‍ മനോഹരമായി നിലനിര്‍ത്തുക എന്നത് അല്‍പ്പം ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് വിവാഹബന്ധവും പ്രണയബന്ധവും. അവിടെ എപ്പോഴും ചില കാര്യങ്ങള്‍ പാലിക്കാനുണ്ട്. ഒരു വാക്കുകൊണ്ടൊ പ്രവൃത്തി കൊണ്ടോ പങ്കാളി ഉണ്ടാക്കുന്ന മുറിവ് പിന്നീട് എത്ര ശ്രമിച്ചാലും മാറണമെന്നില്ല. അതുകൊണ്ട് ബന്ധം മനോഹരമായി തന്നെ നിലനില്‍ക്കാന്‍ പങ്കാളികള്‍ സംസാരിക്കുമ്പോള്‍ പരസ്പരം ഒഴിവാക്കേണ്ട ചില ചോദ്യങ്ങളുണ്ട്. 

ഒരു ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ബന്ധത്തിന്റെ നിലനില്‍പ്പുതന്നെ സംശയത്തിലാകും. അതുകൊണ്ട് തന്നെ പങ്കാളിയോട് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കാതിരിക്കുക. സംശയത്തോടെ ഇടവിട്ടുള്ള ഈ ചോദ്യങ്ങള്‍ തന്നോട് വിശ്വാസം ഇല്ല എന്ന തോന്നാല്‍ പങ്കാളിയുടെ ഉള്ളില്‍ വളര്‍ത്തിയേക്കാം. 

എന്തിനാണ് നീ ഇത് ചെയ്യുന്നത്, നിനക്കത് ഒഴിവാക്കി കൂടായിരുന്നോ? നീ ചെയ്തത് ശരിയായില്ല, അല്ലെങ്കിലും നീ എപ്പോഴും ഇങ്ങനെയാണ്.... പല ബന്ധങ്ങളും തകര്‍ക്കുന്നത് ഇങ്ങനെ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളാണ്. എപ്പോഴുമുള്ള കുറ്റപ്പെടുത്തലും ചെയ്യുന്നതെല്ലം തെറ്റാണെന്ന വാദവും ബന്ധം വഷളാക്കും. അതുകൊണ്ട് തന്നെ എപ്പോഴും കുറ്റപ്പെടുത്താതിരിക്കുക. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ഒപ്പം നില്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുക. ഇടയ്ക്ക് പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ബന്ധം ആരോഗ്യകരമാക്കും. 

ഞാനാണോ മുന്‍ പങ്കാളിയാണോ മികച്ചത് എന്ന രീതിയിലുള്ള താരതമ്യവും ആരോഗ്യകരമായ ബന്ധത്തെ മോശമായി ബാധിക്കും. 

പങ്കാളിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ എപ്പോഴും ചെയ്യുന്നത് ഇരുവര്‍ക്കും ഇടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടയുണ്ട്. ഇത് പരസ്പരമുള്ള സമാധാനം തന്നെ ഇല്ലാതാക്കിയേക്കാം. 

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് എനിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ എന്തിന് ചെയ്തു എന്ന ചോദ്യവും. ഇത് വ്യക്തി സ്വതന്ത്ര്യലേയ്ക്കുള്ള കടന്നുകയറ്റം പോലെ പങ്കാളിക്ക് തോന്നിയേക്കാം. 

എല്ലായ്‌പ്പോഴും പങ്കാളിയുടെ സ്‌നേഹത്തില്‍ സംശയം പ്രകടിപ്പിക്കുന്നതും ബന്ധം വഷളാക്കിയേക്കാം. ഇതും വിശ്വാസമില്ലായ്മയുടെ ലക്ഷണമായി വിലയിരുത്തപ്പെടാം. 

Content Highlights: bad habits in relationships