മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ വിനോദയാത്ര നടത്തിരുന്നത് കുടുംബത്തോടൊപ്പമായിരുന്നു. കാലം മാറിയതോടെ അവരുടെ യാത്രകള്‍ക്ക് സുഹൃത്തുക്കള്‍ കൂട്ടായി. എന്നാല്‍ ഇപ്പോള്‍ വരുന്ന സര്‍വേകള്‍ സൂചിപ്പിക്കുന്നത് 75 ശതമാനം ഇന്ത്യന്‍ സ്ത്രീകളും തനിച്ച് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ മാറ്റം വ്യക്തമായത്. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തേയ്ക്കല്ല ലോകം മുഴുവന്‍ തനിച്ച് യാത്ര ചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. തനിയെ നടത്തുന്ന് ആഢംബര പൂര്‍ണമായ യാത്രകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതെന്നാണ് പുതിയ നിഗമനം.  

തനിച്ചു നടത്തുന്ന സാഹസീക യാത്രകളും ഇവര്‍ ആസ്വദിക്കുണ്ട്. 2009 നെ അപേക്ഷിച്ച് 2019 എത്തിയപ്പോള്‍ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2009 ല്‍ ഇന്ത്യയില്‍ 15 ശതമാനം സ്ത്രീകളായിരുന്നു തനിച്ചു യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ 2019 എത്തിയപ്പോള്‍ 47 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ അവരുെട അവധിക്കാലം ആഢംബര നിറഞ്ഞ ഇടങ്ങളില്‍ ചെലവഴിക്കണം എന്ന് ആഗ്രഹിച്ചു തുടങ്ങിയെന്ന് ഇന്ത്യയിലെ പ്രശസ്തരായ ട്രാവല്‍ പ്ലാനര്‍മാര്‍ വ്യക്തമാക്കുന്നു. 

മാത്രമല്ല ഇന്ത്യന്‍ സ്ത്രീകള്‍ അവരുടെ അവധിക്കാല യാത്രകളിലൂടെ മനോഹരമായ ഓര്‍മകള്‍ സമ്പാദിക്കാനും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാമത് അന്റാര്‍ട്ടിക്കയാണെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

Content Highlights: indian women, solo traveling, women,lifestyle