ഒരു പെണ്ണ് ഒറ്റയ്ക്ക് താമസിച്ചാല്‍ ഇടിഞ്ഞുവീഴുന്ന ആകാശത്തെക്കുറിച്ച് മാത്രമേ കൂടുതല്‍ പേര്‍ക്കുമറിയൂ. അവളുടെ ഇഷ്ടങ്ങളെ മാത്രം ഒപ്പം ചേര്‍ത്തുള്ള ആ ഏകാന്തജീവിതം സ്വപ്‌നതുല്യമായിരിക്കുമെന്ന് അധികമാരും ചിന്തിക്കാറില്ല.

ആ കാണാക്കാഴ്ചകളിലേക്കും അവളുടെ സ്വാതന്ത്ര്യത്തിലേക്കുമുള്ള നേര്‍വരകളാണ് യവോയവോ മാവാന്‍ എന്ന ചിത്രകാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. ഓരോ ചിത്രവും പകരുന്നത് പുതിയ ഉള്‍ക്കാഴ്ചകളാണ്.


#ചെറിയ കാര്യങ്ങള്‍,വലിയ സന്തോഷം

ഒറ്റയ്‌ക്കൊന്ന് ജീവിച്ചു നോക്കൂ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ഒരുപാട് സന്തോഷിക്കാന്‍ കഴിയുമെന്നാണ് യവോ പറയുന്നത്. 

1

#ആസ്വദിച്ച് കുളിക്കാം

ഇത്രനേരമായിട്ടും കുളി കഴിഞ്ഞില്ലേ എന്ന പരുക്കന്‍ ചോദ്യവും കതകില്‍ തട്ടലും കേള്‍ക്കേണ്ട, ഇഷ്ടം പോലെ സമയമെടുത്ത് കുളിച്ച് മിടുക്കിയാവാം.

2

#തോന്നിയ പോലെ നടക്കാം

തെറ്റിദ്ധരിക്കേണ്ട, നടപ്പിന്റെ സ്റ്റൈലിനെക്കുറിച്ച് മാത്രമാണ് യവോ പറഞ്ഞിരിക്കുന്നത്. മര്യാദക്ക് നടക്ക് പെണ്ണേ തുള്ളിച്ചാടാതെ എന്നൊക്കെയുള്ള ക്ലീഷേ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടിവരില്ലല്ലോ

3

#പാട്ട് കേള്‍ക്കൂ,നൃത്തം ചെയ്യൂ

മൊബൈല്‍ ഫോണില്‍ പാട്ട് വച്ച് ഇഷ്ടം പോലെ നൃത്തം ചെയ്യാമല്ലോ. സമയമോ മറ്റുള്ളവരുടെ സൗകര്യമോ ഒന്നും പ്രശ്‌നമാവില്ല!!

4

#സുപ്രഭാതം,എല്ലാ അര്‍ത്ഥത്തിലും

പുലര്‍ച്ചെ എഴുന്നേറ്റ് മറ്റുള്ളവര്‍ക്ക് വേണ്ടി ആഹാരം പാകം ചെയ്യാനോ ആരുടെയെങ്കിലും സുഖവിവരം അന്വേഷിക്കാനോ ഒന്നും പോവണ്ട. ഒരു കപ്പ് കാപ്പിയുമായി സൂര്യനോട് ഗുഡ്‌മോണിംഗ് പറയാം,പ്രഭാതത്തോട് പുഞ്ചിരിക്കാം.

5

#ഇഷ്ടമുള്ളതൊക്കെ കഴിക്കാം

ഫ്രിഡ്ജിലിരിക്കുന്ന ഐസ്‌ക്രീമാവട്ടെ അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന പലഹാരമാവട്ടെ തോന്നുന്ന സമയത്ത് തോന്നുന്നത് പോലെ എടുത്ത് കഴിക്കാം.

6

#ധ്യാനിക്കാം, സമാധാനപൂര്‍ണമായി

ആരുടെയും ശബ്ദകോലാഹലങ്ങളോ ശല്യപ്പെടുത്തലുകളോ ഇല്ലാതെ നിങ്ങളിലേക്ക് മുഴുകാം.

7

#ജോലിസമയം ആസ്വാദ്യകരമാക്കാം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ കാര്യമാണ്. അടങ്ങിയൊതുങ്ങി കംപ്യൂട്ടറിനു മുന്നില്‍ ബലംപിടിച്ചിരിക്കേണ്ട. സമയവും സൗകര്യവുമൊക്കെ നോക്കി ഇഷ്ടം പോലെ ജോലി ചെയ്യാം.

8

#ലഭിക്കും കൂടുതല്‍ 'മീ ടൈമുകള്‍'

സ്വന്തം സൗന്ദര്യം, ആരോഗ്യം തുടങ്ങിയവയ്‌ക്കൊക്കെ വേണ്ടി കൂടുതല്‍ സമയം കയ്യിലുണ്ടാവും.

 

9


മുന്നറിയിപ്പ്: ഇതൊക്കെ കണ്ട് ആവേശം മൂത്ത് ഒറ്റയ്ക്ക് താമസിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുമ്പ് ഏകാന്തതയ്ക്ക് കൂട്ടായി വിഷാദരോഗം ചിലപ്പോള്‍ വന്നേക്കാം എന്നത് മറക്കരുത്!