രു ചെറിയ വെയില്‍ കൊണ്ടാല്‍ അന്തരീക്ഷത്തില്‍ അല്‍പ്പം ചൂടുകൂടിയാല്‍ അപ്പോള്‍ തുടങ്ങും വിയര്‍പ്പും ദുര്‍ഗന്ധവും. ആ സമയം അടുത്ത് ആരെങ്കിലും വന്നിരുന്നാല്‍ ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാകും. ശരീരത്തില്‍ ഏറ്റവും പെട്ടന്ന്  വിയര്‍ക്കുന്ന ഭാഗം കക്ഷമാണ്. ഈ വിയര്‍പ്പും ദുര്‍ഗന്ധവും അകറ്റാന്‍ ചില മാര്‍ഗങ്ങളുണ്ട്. 

ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നത് അമിതമായി വിയര്‍ക്കാന്‍ കാരണമാകും ഇത് ഒഴിവാക്കാനായി നന്നായി വായുകയറുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക ചൂടുകാലത്ത് ഇത് കൂടുതല്‍ ഫലപ്രധമാകും.  

കുളിച്ച ശേഷം കക്ഷത്തില്‍ നിന്നും പൂര്‍ണമായും ജലാംശം നീക്കം ചെയ്തതിനു ശേഷം മാത്രം വസ്ത്രം ധരിക്കുക. ഇത് വിയര്‍പ്പും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായിക്കും. 

വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളില്‍ കക്ഷത്തിലെ രോമം നീക്കം ചെയ്യുന്നത് ദുര്‍ഗന്ധം കുറയ്ക്കാന്‍ നല്ലതാണ്.

അമിതമായി വിയര്‍ക്കുന്നവര്‍ സോഡിയം അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നത് വിയര്‍പ്പ് ഒരുപരിധിവരെ കുറയ്ക്കും. 

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് വിയര്‍പ്പിനെ അകറ്റും. 

കുളിക്കുന്ന വെള്ളത്തില്‍ ഒരു നാരങ്ങ, റോസ് വാട്ടര്‍, ചന്ദന തൈലം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ക്കുന്നത് വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തും. 

അമിതമായി വിയര്‍ക്കുന്നവര്‍ ദിവസം രണ്ടുതവണ തണുത്ത വെള്ളത്തില്‍ ശരീരം കഴുകുന്നതും നല്ലതാണ്.

Content Highlights: sweating prevention methods