കൂര്‍ക്കംവലി ഉറക്കം കെടുത്തുന്ന കാര്യമാണ്, അടുത്തു കിടക്കുന്നയാളുടേതാണെങ്കില്‍ പ്രത്യേകിച്ച്‌. കൂര്‍ക്കം വലിക്കുന്നത് തടയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ജീവിതശൈലിയിലും കിടക്കുമ്പോഴും അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. 

അമിതവണ്ണമുള്ളവര്‍ കൂര്‍ക്കം വലിക്കാനുള്ള സാധ്യത കൂടുതലാണ്. വണ്ണം കുറച്ചാല്‍  ഇത് നിയന്ത്രിക്കാന്‍ കഴിയും. 

ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നതും കൂര്‍ക്കം വലിക്കാന്‍ ഇടയാക്കും. അതുകൊണ്ട് തന്നെ നേരത്തെ അത്താഴം കഴിച്ചശേഷം ഉറങ്ങുക.   

ഉറങ്ങുമ്പോള്‍ മലര്‍ന്നു കിടക്കുന്നത് കൂര്‍ക്കംവലിക്കാന്‍ കാരണമാകും. ഒരുവശം ചെരിഞ്ഞു കിടന്ന് ഉറങ്ങിയാല്‍ ഇത് പരിഹരിക്കാം. 

ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നതും കൂര്‍ക്കംവലിക്കാന്‍ കാരണമാകും. 

അമിത വണ്ണം നിയന്ത്രിച്ച് മദ്യപാനം ഒഴിവാക്കി എട്ടുമണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് കൂര്‍ക്കം വലിയെ നിയന്ത്രിക്കാന്‍ കഴിയും.

Content Highlights: methods of prevent snoring