ഒപ്പമുള്ളത് ചിത്തഭ്രമത്തിനടിപ്പെട്ടയാളോ? വെള്ളിത്തിരയില്‍ കണ്ടു ഭയക്കുന്ന സൈക്കോത്രില്ലറുകളെക്കുറിച്ചല്ല പറയുന്നത്. ചില ഗവേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അല്‍പ്പം ഗൗരവമേറിയ കാര്യത്തിലേയ്ക്കാണ്. ഡെയിലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപ്രകാരം നൂറില്‍ ഒരാള്‍ സൈക്കോപ്പാത്തുകളാണെന്നു പറയുന്നു. ( അക്രമാസ്‌കതമാകുന്നതോ വിചിത്രമായ ചിന്തകളും പ്രവര്‍ത്തികളും പിന്തുടരുന്നതോ ആയ മാനസികാവസ്ഥ ഉള്ളവര്‍) ഒരു പേഴ്‌സണാലിറ്റി ഡിസോഡറായി കണക്കാക്കുന്ന ഈ അവസ്ഥ പലരിലും പലതരത്തിലാണ് പ്രകടമാകുന്നത്. സൈക്കോപ്പാത്തുകളില്‍ പലരും വളരെ സാധാരണമായി ജീവിക്കുന്നവരോ അത്ര പ്രശ്‌നമില്ലാതെ ജീവിക്കുന്നവരോ ആണ്. എന്നാല്‍ ഇവരില്‍ ചിലര്‍ സാമൂഹിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഗുരുതരമായ സ്വഭാവവൈകല്യങ്ങള്‍ ഉള്ളവരുമാണ്. 

എന്നാല്‍ ഇവരുടെ കഴിവുകള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ ക്രിയേറ്റീവായ തൊഴില്‍മേഖലകളില്‍ വിജയം നേടുന്നവരായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.തന്റെ ലക്ഷ്യം സാധിക്കാനായി  ജീവിതത്തിലെ ഏതു സാഹചര്യത്തിലും കളവു പറയാന്‍ ഇവര്‍ക്ക് മടിയില്ല. കൂടാതെ എത്ര തവണ പങ്കാളിയേ വാഞ്ചിക്കാനും മടിയില്ലാത്തവരാണ് ഇവര്‍. ഇവര്‍ പറയുന്ന കളവുകള്‍ തിരിച്ചറിയാന്‍ മറ്റുള്ളവര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പങ്കാളിയുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കി അവരുടെമേല്‍ അധികാരം സ്ഥാപിച്ച് അവരെ ഭരിക്കാനാണ് സൈക്കോപാത്തുകള്‍ക്ക് ഇഷ്ടം. 

സൈക്കോപ്പാത്തായ ഒരാള്‍ പ്രണയബന്ധത്തില്‍ ഏര്‍െപ്പട്ടാല്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രത്യേകത അവര്‍ പങ്കാളിയുടെ ആത്മാഭിമാനത്തെ തകര്‍ത്തുകളയുമെന്നതാണ്. പങ്കാളിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പരിപൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കും. അങ്ങയേറ്റം സംശയത്തോടെയാകും പെരുമാറുക. പങ്കാളിയെ കീഴ്‌പ്പെടുത്താന്‍ ഇവര്‍ പല തന്ത്രങ്ങളും പരീക്ഷിക്കുന്നു. തെറ്റുദ്ധരിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നു. പലതരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇവര്‍ പങ്കാളിയുടെ മേല്‍ അധികാരം സ്ഥാപിക്കുന്നു. ഇവരുടെ അറിവുകളും കഴിവുകളും പങ്കാളിയെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നു. 

ഇവരുടെ ഇത്തരം മാനസിക മുതലെടുപ്പുകള്‍ ചെറുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പൂര്‍ണ്ണമായും പങ്കാളിയെ ആത്മസങ്കര്‍ഷത്തിലേയ്ക്ക് തള്ളിവിടും. ഒടുവില്‍  ദയനീയഭാവത്തില്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ എത്തി പങ്കാളിയില്‍ നിന്ന് അനുകമ്പ സമ്പാദിക്കുന്നു. അടുത്തകാലത്ത് സൈക്കോപ്പാത്തുകളില്‍ നടത്തിയ ബ്രെയിന്‍ സ്‌കാനിങ്ങില്‍ മറ്റുള്ളവരെ ചതിക്കുന്നതില്‍ അവര്‍ക്ക് തീര്‍ത്തും കുറ്റബോധം തോന്നിരുന്നില്ലെന്നു പറയുന്നു. ഇത് സൈക്കോപ്പാത്തുകളിലെ ആന്റീരിയര്‍ സിഗുലേറ്റ് കോര്‍ട്ടെക്‌സിന്റെ പ്രവര്‍ത്തനം കുറയുന്നവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എല്ലാ സൈക്കോപ്പാത്തുകളും ഒരോ സ്വഭാവക്കാരല്ല. ഇവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് സഹാനുഭുതിയും സ്‌നേഹവും നേടിയെടുക്കാന്‍ പ്രത്യേക കഴിവുണ്ട്. 

തിരിച്ചറിയം.

ആവര്‍ത്തിച്ച് പങ്കാളിയെ വഞ്ചിക്കുന്നു.

പങ്കാളിയുടെ ആത്മാഭിമാനത്തെ തകര്‍ത്ത് അവര്‍ക്കുമേല്‍ അധികാരം നേടി ഭരണം നടത്തും. 

മാനസികമായി തകര്‍ത്ത ശേഷം ഒരു ഓമനമൃഗത്തെപോലെ അല്ലെങ്കില്‍ ഒരു ഓമനത്തമുള്ള കുഞ്ഞിനെ പോലെ പെരുമാറി പങ്കാളിയുടെ അനുകമ്പ പിടിച്ചുപറ്റുന്നു. 

പങ്കാളി പൊതുസ്ഥലത്താണെന്നു പോലും കണക്കിലെടുക്കാതെ അങ്ങേയറ്റം റൂഡായി പെരുമാറുന്നു. 

കാഴ്ചയില്‍ തന്നെ മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള ശക്തി ഇവര്‍ക്കുണ്ടാകും.  

മറ്റാരെക്കുറിച്ചും ചിന്തിക്കാതെ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നു

അസുയ, പക, ആഹങ്കാരം, സ്വന്തം വ്യക്തിത്വത്തോടു മാത്രം താല്‍പ്പര്യം ഉണ്ടാവുക  എന്നിവയെല്ലാം ഇവരുടെ സ്വഭാവമാണ്.

content highlights:  Are YOU dating a psychopath? Scientists reveal the signs to look for