ബോളിവുഡിലെ ശ്രദ്ധേയ താരമാണ് കൃതി സനോൻ. ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധാലുവായ താരം തന്റെ ഫിറ്റ്നെസ്സ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച രസകരമായ വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. നിങ്ങൾ ഇൻസ്റ്റാഗ്രാം വീഡിയോസിൽ കാണുന്ന മോട്ടിവേഷൻ വീഡിയോയുടെ പിന്നിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന തരത്തിലാണ് പോസ്റ്റ്

ആദ്യം പങ്കുവെച്ച വീഡിയോയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്ന നടിയെ കാണാം. വളരെയധികം പ്രചോദനം നൽകുന്ന വീഡിയോ എന്നാൽ രണ്ടാമത്തേത്തിൽ ജിമ്മിൽ തളർന്നു പോവുന്ന കൃതിയെ കാണാം. എനിക്ക് അൽപ്പം ബ്രേക്ക് വേണമെന്ന്‌ കൃതി പറയുന്നത് നമുക്ക് കാണാം.. കാലുകൾക്കുള്ള വ്യായാമം ആണ് നടി ചെയ്യുന്നത്. ഒപ്പം ട്രെയിനർ യാഷ്മിനുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kriti (@kritisanon)

നിരവധി പേർ പോസ്റ്റിൽ കമന്റുകളുമായി എത്തി. വളരെയധികം സത്യമാണിതെന്നാണ് പലരുടെയും മറുപടി. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തു.

Content Highlights:Krithi sanon new instagram video