ലാഫിങ് വില്ലക്ക് വലിയ മുറ്റമാണ്. പ്രൈവറ്റ് ബസിലെ കണ്ടക്ടര്‍മാര്‍ പറയും പോലെ ഒരു വള്ളംകളിക്കുള്ള സ്ഥലമുണ്ട്. അവിടെ ശരിക്ക് വഞ്ചി തുഴയേണ്ടി വരുമെന്ന് സലിം കുമാര്‍ കരുതിയിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ അതുപക്ഷേ വേണ്ടി വന്നു. 
വെള്ളമിറങ്ങുന്നോ എന്ന് നോക്കി ഉറക്കമില്ലാതിരുന്ന മൂന്ന് ദിവസങ്ങള്‍ സലിം കുമാര്‍ ഓര്‍ത്തെടുക്കുന്നു. 

പേടിച്ചോ? 

യെന്തിന്? ഞാനിവിെട വഞ്ചി കളിക്ക്യായിരുന്നു. പിന്നെ ആ സമയത്ത് വീട്ടില് കുറച്ചു കാരേണാന്മാെരാെക്ക വന്നു താമസിച്ചു. അവരുടെ കാര്യത്തിലാരുന്നു ഡൗട്ട്. അല്ലാതെ എനിക്കെന്തു പേടി? ഞാനിതാ...ഇങ്ങനെ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. എത്ര
നേരം വേണമെങ്കിലും. നമ്മള് തീരദേശമല്ലേ.. വര്‍ഷകാലത്ത് പുഴയിലാണ് താമസം. നല്ല കുത്തൊഴുക്കിൽ അങ്ങാട്ടും ഇങ്ങാട്ടും നീന്തും. അപ്പുറം പോയി, ഇപ്പുറം വരണം. അതാണ് ബെറ്റ്. പറവൂര്‍പ്പാലത്തിെന്റ ലെഫ്റ്റ് സൈഡിലാണ് എന്റെ പണ്ടത്തെ വീട്.  ചിറ്റാരിക്കടവ്. പുഴയാണ്, ചുറ്റും.

എന്നാലും വെള്ളം ഇങ്ങനെ പൊങ്ങി വരുന്നത് കണ്ടപ്പോള്‍ ? 

ആദ്യം മഴ പെയ്തപ്പോ  ഇവിടൊന്നും വെള്ളം വന്നില്ല. അപ്പോഴേ പറവൂരൊക്കെ ക്യാമ്പുണ്ടാര്ന്ന്. ഞാനവിെടാെക്ക പോയി. പക്ഷേ ഡാമൊക്കെ തുറന്നില്ലേ? ആഗസ്റ്റ്15ന്. അന്ന് മുറ്റത്തു വെള്ളം വന്നു. ആദ്യം മുട്ടിനു താഴെ. അപ്പോഴാ ഞാന്‍ വഞ്ചി ഇറക്കീത്. തലേന്ന് അരിയും പച്ചക്കറിയും കുറച്ചധികം വാങ്ങിച്ചുവെച്ചു. . ഒരു ചാക്ക് അരി. അതിനുമാത്രം പച്ചക്കറിയും. എൻറെ ഭാര്യയാ സാധനം മേടിക്കാൻ പോയത്. ഞാന്‍ പറഞ്ഞു. ''മീന്‍ നാലഞ്ചു ദിവസേത്തക്ക് വാങ്ങിേച്ചാ..'' എന്തോ ഒരു തോന്നലുണ്ടാരുന്നു.
ഇത് പെട്ടെന്നൊന്നും തീരാന്‍ പോണില്ലാന്ന്.

വീട്ടീന്ന് എറങ്ങിയാേലാന്ന് ഞങ്ങള് വിചാരിച്ചതാ. അപ്പോഴേക്കും പത്തു നാല്‍പത്പേര് ഇങ്ങോട്ട് വന്നു. അയലത്തുകാരും അറിയാത്തവരും ഒക്കെയുണ്ട്. അവരോട്  പോവാൻ പറയാന്‍ പറ്റൂലല്ലോ. പിന്നൊന്നും നോക്കീല. രണ്ടാം നിലേല് ഞാനൊരു ക്യാമ്പ് തുറന്നു. വെള്ളം വന്ന് കോണിപ്പടി മുക്കാലും മുക്കി നിന്നു. 

എത്ര ദിവസം അങ്ങനെ കഴിഞ്ഞു? 

മൂന്നു ദിവസം.വെള്ളം കൂടുേന്നയുള്ളൂ. കുറയുന്നില്ല. താഴെ നില ഏറെക്കുറെ വെള്ളത്തിനടിയിലായി. ഞാനുറങ്ങിയിട്ടില്ല. രാത്രി എടയ്ക്കിടെ വന്നു നോക്കും. വെള്ളം താന്നോ താന്നോന്ന്. കഴിക്കാനുള്ളതൊക്കെയുണ്ട്. പക്ഷേ വയസ്സായ ആളുകളുള്ളതല്ലേ. 
അവര്‍ക്ക് വല്ലതും സംഭവിച്ചുപോയാലോ. അതിനിടയിക്ക് കുടിവെള്ളം തീർന്നു. പിന്നെ മഴവെള്ളം കുടിച്ചു. അതേല്ല വഴിയുള്ളൂ. പാത്രമൊക്കെ ആദ്യമേ മോളിൽ കയറ്റിയിരുന്നു. ടെറസിൽ പാചകം. എല്ലാം എന്റെ  ഭാര്യ തന്നെ.. പാവം! എന്നാലും ആദ്യത്തെ ദിവസം എല്ലാവര്‍ക്കും ഫിഷ് കറി മീല്‍സ് കൊടുത്തു. രണ്ടാമത്തെ ദിവസം സാമ്പാറ്. ചിക്കനില്ലാതെ ചോറിറങ്ങാത്ത എന്റെ മക്കളൊക്കെ സാമ്പാറ് കൂട്ടി തിന്നുന്നത് കണ്ടപ്പോ ചിരി വന്നു. 

എങ്ങനെ അവസാനം രക്ഷപ്പെട്ടു? 

വള്ളക്കാര് വന്നു. അല്ലാതെങ്ങനെ! പട്ടാളം വന്നു, ഹെലികോപ്റ്റര്‍ വന്നു. പക്ഷേ അവര്‍ക്കൊന്നും വരാന്‍ പറ്റുന്നില്ല. ഞങ്ങള്‍ ഇവിടെ തന്നെ കിടപ്പ്. ഇനിയിപ്പോ ആരു വരാന്‍! വള്ളക്കാരെ പ്രതീക്ഷിച്ചേയില്ല. പക്ഷേ മൂന്നാമത്തെ ദിവസം അവര്‍ വന്നു. ട്രിപ്പായിട്ട് എല്ലാവരേയും കൊണ്ടുപോയി. 


Grihalakshmiപൂര്‍ണരൂപം വായിക്കാന്‍ ഈ ലക്കം ഗൃഹലക്ഷ്മി കാണുക. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.