രെയും പ്രീതിപ്പെടുത്താതെ 'നല്ലകുട്ടി' ഇമേജിനായി നിലപാടുകള്‍ ബലികഴിക്കാതെ... റിമയുടെ തന്നെ വാക്കുകളില്‍ 'ഞാന്‍ ആരാണെന്നതില്‍ എനിക്ക് വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശമില്ല'! റിമ കല്ലിങ്കല്‍ സംസാരിക്കുന്നു, ഒട്ടും വെള്ളം ചേര്‍ക്കാതെ, ഒന്നിലും കലര്‍പ്പില്ലാതെ.

ഡബ്ല്യു.സി.സിയുടെ മുന്നിലുണ്ടായിരുന്ന യുവസംവിധായിക വിധുവിന്‍സെന്റ് പല കാര്യങ്ങളും തുറന്ന് എഴുതുകയുണ്ടായി. വിധുവുമായി സംസാരിക്കാന്‍ തയ്യാറാണെന്നും റിമ മറുപടി നല്‍കിയിരുന്നു. പിന്നീട് അത്തരമൊരു ശ്രമം നടത്തിയോ?

തീര്‍ച്ചയായിട്ടും. മൂന്നു വര്‍ഷം മാത്രം പ്രായമുള്ള സംഘടനയാണിത്. ആദ്യമായിട്ടാണ് സിനിമ മേഖലയില്‍ ജെന്റര്‍ അടിസ്ഥാനത്തില്‍ ഒരു സംഘടനയുണ്ടാവുന്നത്. ഞങ്ങള്‍ക്കുവേണ്ടി ഒരു പുതിയ പാത വെട്ടിയുണ്ടാക്കുകയാണിവിടെ. അതിലൊരുപാട് ആശയക്കുഴപ്പങ്ങളുണ്ടാവാം. സംവാദങ്ങളും ചര്‍ച്ചയുമുണ്ടാവും. അതില്‍ നിന്നാണ് പഠിക്കുന്നത്. ഇതൊരു സംഭവമൊന്നുമല്ല. എത്രയോ പ്രസ്ഥാനങ്ങള്‍ വേറെയുണ്ട്. ഇവിടെമാത്രം സ്ത്രീകള്‍ തല്ലുകൂടുന്നു എന്ന് പറയാനായിട്ട് എന്തോ ആള്‍ക്കാര്‍ക്കൊരു താത്പര്യമുണ്ട്. അത് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. പക്ഷേ, വിധുവിന് വിഷമമുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ അവരുമായി സംസാരിക്കാനും സഹായിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്‌നങ്ങളില്ല. പരസ്പരം ഒന്നിച്ചിരുന്ന് സംസാരിക്കുന്ന അടുപ്പവും ഊഷ്മളതയും ഫോണിലൂടെയോ സ്‌ക്രീനിലൂടെയോ കിട്ടില്ല. അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ലെന്നതാണ് ഞങ്ങള്‍ക്കിടയിലുണ്ടായ പ്രശ്‌നം. വളരെ ചുരുക്കം ആളുകളോടേ നമുക്കൊരു ആത്മബന്ധം തോന്നുള്ളൂ. അവരെയൊന്നും നമ്മള്‍ കൈവിട്ട് കളയരുത്. കൂടിക്കാഴ്ചയ്ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണ്. 

women
 ഗൃഹലക്ഷ്മി വാങ്ങാം

റിമയുടെ നിലപാടുകള്‍ കാരണം സിനിമാരംഗത്ത് ഒറ്റപ്പെടലോ മാറ്റി നിര്‍ത്തലോ ഉണ്ടായിട്ടുണ്ടോ

നല്ല സുഹൃദ്ബന്ധങ്ങള്‍ ഒരിക്കലും നഷ്ടപ്പെടില്ല. ബാക്കിയുള്ളത് എന്തെങ്കിലും പോയിട്ടുണ്ടെങ്കില്‍ അത് പോകാനുള്ളത് തന്നെയാവും. ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നു വേണം അത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കാന്‍. ആരൊക്കെ കൂടെയുണ്ടാവുമെന്ന് മനസ്സിലാക്കാനുള്ള ടേണിങ് പോയിന്റായിട്ട് ഡബ്ല്യു.സി.സി വന്നുവെന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. 

വെറുമൊരു സംഘടന എന്നതിലപ്പുറം ഡബ്ല്യു.സി.സി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന വിമര്‍ശനവുമുണ്ട്. 

ഡബ്ല്യു.സി.സി എന്നത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആണ്. വെറുമൊരു കളക്ടീവ് മാത്രമാണ്. ഞങ്ങള്‍ സംഘടനാപ്രവര്‍ത്തനം നടത്തിക്കളയും എന്നു പറഞ്ഞ് വന്നവരല്ല. ഒരു പ്രശ്‌നപരിഹാര സെല്ലുമല്ല. പ്രഷര്‍ ഗ്രൂപ്പാണ്. ഒരു സ്ത്രീക്കെതിരെ വലിയൊരു പ്രശ്‌നമുണ്ടായ പശ്ചാത്തലത്തില്‍ ബാക്കിയുള്ള സംഘടനകള്‍ അതിനോട് പ്രതികരിച്ചത് വളരെ നിര്‍വികാരമായിട്ടാണ്. അവരെ ഒരു ഇരയായിട്ടല്ല, സര്‍വൈവര്‍ ആയിട്ടാണ് നമ്മള്‍ കാണേണ്ടത്. ഇതുപോലത്തെ ഒരുപാട് കേസ് നമുക്ക് ചുറ്റുമുണ്ട്. ഇനിയെങ്കിലും പ്രതികരിക്കണം എന്നു പറഞ്ഞ് മുന്നോട്ടുവന്ന കളക്ടീവാണ് ഡബ്ല്യു.സി.സി. ഞങ്ങള്‍ കളക്ടീവായി നില്‍ക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്. തൊഴിലിടങ്ങളില്‍ തുല്യമായ നീതിയും അവസരങ്ങളും വേണം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി വര്‍ക്ക് ചെയ്യാനുള്ള അന്തരീക്ഷവും ഒരുക്കണം.

റിമ കല്ലിങ്കലുമായുള്ള അഭിമുഖം പൂര്‍ണമായി വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Rima Kallingal open up about WCC, upcoming movies and problems of women in malayalam film industry