• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Woman in News
  • My Post
  • Fashion
  • Celebs Choice
  • Trend
  • Beauty
  • Intimacy
  • Wedding
  • Travel
  • Grihalakshmi
  • Lifestyle
  • Health

പുരുഷന്‍ മേല്‍വസ്ത്രമിടാതിരുന്നാല്‍ അയ്യേ പറയാത്തവര്‍ ഈ ചിത്രത്തില്‍ അശ്ലീലം കാണുന്നതെന്തിന്?

May 1, 2020, 02:25 PM IST
A A A

ബോഡിപൊളിറ്റിക്‌സിനെപ്പറ്റിയും നിലപാടുകള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങളെയും കുറിച്ചൊക്കെ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് രേവതി.

# വീണ ചിറക്കൽ
revathy
X

Photos: Facebook

''സ്ലീവ്‌ലസിട്ടാല്‍ നശിച്ചുപോകുമെന്ന് പുലമ്പുന്നവര്‍ക്ക് ഇത് അശ്ലീലമാകും, എന്നാല്‍ എനിക്കിത് എന്റെ മനോഹരമായ കാടാണ്''- കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു ചിത്രത്തിനൊപ്പം ചേര്‍ത്ത വരികളാണിവ. നടിയും മുന്‍മോഡലും ഗായികയുമായ രേവതി സമ്പത്ത് ആണ് തന്റെ രോമം നിറഞ്ഞ കക്ഷത്തിന്റെ ചിത്രം പങ്കുവച്ചത്. പെണ്‍ശരീരം രോമകൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ അശ്ലീവും പുരുഷന്മാരുടേത് ആണത്തവുമാകുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് രേവതി ഉയര്‍ത്തുന്നത്. വാക്‌സ് ചെയ്യാത്തതുകൊണ്ടു മാത്രം പാവാട ഇടാതിരിക്കുന്ന പെണ്‍കുട്ടികളും രോമരഹിതമായ സ്ത്രീശരീരം പുരുഷനെ ആകര്‍ഷിക്കുന്നു എന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരുമൊക്കെ ഇപ്പോഴുമുണ്ടെന്ന് പറയുകയാണ് രേവതി. ബോഡിപൊളിറ്റിക്‌സിനെപ്പറ്റിയും നിലപാടുകള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങളെയുംകുറിച്ചൊക്കെ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് രേവതി. 

ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു ചിത്രം പങ്കുവെക്കാന്‍ തീരുമാനിച്ചത് ? 

തികച്ചും ജൈവികമായ ഒന്നിനെ സൗന്ദര്യസംരക്ഷണത്തിന്റെ പേരില്‍ നീക്കം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാട്ടുകയായിരുന്നു ആ ചിത്രത്തിലൂടെ. കക്ഷത്തിലെയും സ്വകാര്യഭാഗങ്ങളിലെയും മുടി നീക്കം ചെയ്യുക എന്നത് ഒരു ചോയ്‌സ് എന്നതിനപ്പുറം നിര്‍ബന്ധിക്കപ്പെടലായി മാറിയിരിക്കുകയാണ്. ആ പോസ്റ്റിനു താഴെ വന്ന തെറിവിളികളിലേറെയും മുഖമില്ലാത്ത ഫേക് ഐഡികളില്‍ നിന്നാണ്. വളരെ സാധാരണമായിട്ടുള്ള ഒരു കാര്യത്തെ അസാധാരണമായി ചിത്രീകരിക്കുകയാണ് ഇവിടെ ഭൂരിഭാഗം. ഞാനുള്‍പ്പെടെ പല പെണ്‍കുട്ടികളും മുടി നീക്കം ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാം. പക്ഷേ സ്ത്രീകള്‍ ഇത്തരം ഭാഗങ്ങളിലെ മുടി നീക്കം ചെയ്തില്ലെങ്കില്‍ അശ്ലീലമാണ് എന്ന മാനസികാവസ്ഥയെയാണ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. അശ്ലീലം കാണുന്നത് അവരുടെ ചിന്താഗതിയുടെ കൂടി പ്രശ്‌നമാണ്. സ്വന്തം അനുഭവത്തില്‍ നിന്നുകൂടിയാണ് ഞാന്‍ സംസാരിക്കുന്നത്. മുമ്പുണ്ടായിരുന്ന അബ്യൂസീവ് റിലേഷനില്‍ എനിക്കേറ്റവുമധികം പ്രശ്‌നം നേരിടേണ്ടിവന്ന വിഷയമായിരുന്നു ഇത്. പല സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പറയാന്‍ കഴിയും. ബോഡിപൊളിറ്റിക്‌സ് സംസാരിക്കാന്‍ എന്തിനു ഭയപ്പെടണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു പുരുഷന്‍ മേല്‍വസ്ത്രം ഇല്ലാതിരുന്നാല്‍ അയ്യേ പറയാത്തവര്‍ സ്ത്രീകള്‍ കക്ഷത്തിലെ രോമം കാണിക്കുമ്പോള്‍ മൂക്കത്തു വിരല്‍ വെക്കുന്നതെന്തിനാണ്? എനിക്കോ എന്റെ വീട്ടുകാര്‍ക്കോ ഇല്ലാത്ത പ്രശ്‌നം ആര്‍ക്കാണ്.

revathy

ലേഡിഗാഗ, മഡോണ, ജൂലിയ റോബര്‍ട്‌സ് തുടങ്ങിയ ഹോളിവുഡ് താരങ്ങളൊക്കെ പൊതുവേദികളില്‍ ഷേവ് ചെയ്യാത്ത കക്ഷവുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഇതൊരു അശ്ലീലമായി കാണുന്നു?

ഷേവ് ചെയ്യാതെ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ തിരസ്‌കരിക്കപ്പെടും എന്ന രീതിയിലേക്കു വരെ എത്തിയിട്ടുണ്ട്. ഞാനൊരു മുന്‍മോഡല്‍ കൂടിയാണ്. പതിനെട്ടാം വയസ്സില്‍ റാംപ് മോഡലിംഗ് ചെയ്തു തുടങ്ങി. സെലിബ്രിറ്റികളെപ്പോലെ സ്വാധീനിക്കപ്പെടുന്നവര്‍ സമൂഹത്തിനു മുന്നില്‍ മാതൃകയാവുകയാണ് ചെയ്യേണ്ടത്. പകരം ആണുങ്ങള്‍ ആകര്‍ഷിക്കണമെങ്കില്‍ ഇതുപയോഗിക്കൂ എന്ന രീതിയിലാണ് പോകുന്നത്. ഒരു ഷോയില്‍ കയറുമ്പോള്‍ തന്നെ നമ്മുടെ സ്‌കിന്‍ടോണ്‍ വരെ മാറ്റി നമ്മളെ നമ്മളല്ലാതാക്കുകയാണ്. അതുപോലെ കാലിലെ രോമങ്ങളോടെ ഏതെങ്കിലും മോഡല്‍ റാംപില്‍ നടക്കുന്നത് കണ്ടിട്ടുണ്ടോ? രണ്ടു കോടിയുടെ ഫെയര്‍നസ് ക്രീം പരസ്യം അവഗണിച്ച സായി പല്ലവിയെ പ്രത്യേകമായി സ്‌നേഹത്തോടെ ഓര്‍ക്കുകയാണ്. അത്തരത്തിലുള്ളവര്‍ കൂടുതല്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്.

മോഡലിങ് രംഗം വിട്ടതിനു പിന്നില്‍?

നമ്മളെ നമ്മളല്ലാതെ കാണിക്കുന്നു എന്ന തോന്നല്‍ വന്നതോടെയാണ് മോഡലിങ് രംഗം വിടാന്‍ തീരുമാനിച്ചത്. ഞാന്‍ ഒരു വസ്തു പോലെയായിപ്പോയി. പെര്‍ഫെക്റ്റായ ഒരു മോഡല്‍ എന്നു പറഞ്ഞ് മുന്നില്‍ വെക്കുന്ന പ്രവണതയിലൂടെ ഒരു വിഷമാണ് പരത്തുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒളിപ്പിച്ചു വെക്കൂ, കൂടുതല്‍ മനോഹരമാക്കൂ എന്നു മാത്രമാണ് അവര്‍ പറയുന്നത്. ഇതിനെല്ലാം എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം ഇരയാകപ്പെടുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

revathy

നിലപാടുകള്‍ ഇനിയും പറയും 

നിലപാടുകള്‍ തുറന്നു പറഞ്ഞാല്‍ അടിച്ചമര്‍ത്തും എന്ന ചിന്തയൊക്കെ വെറുതെയാണ്. സിനിമയും കലയുമൊന്നും ആരുടെയും സ്വകാര്യസ്വത്തല്ല. ഫാഷ്ന്‍ ഇന്‍ഡസ്ട്രി തെറ്റാണെന്നല്ല പറയുന്നത്, അതിലൂടെ നല്‍കുന്ന പല ആശയങ്ങളും തെറ്റാണെന്നാണ്. എത്ര വലിയ പ്രശസ്തര്‍ കാണിച്ചാലും തെറ്റാണെങ്കില്‍ പറഞ്ഞിരിക്കും. കലയെ ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയില്ലല്ലോ. സിനിമ എനിക്ക് രാഷ്ട്രീയം കൂടിയാണ്. പാട്ടിനോടു താല്‍പര്യമുണ്ടെങ്കിലും അന്നും ഇന്നും ഒരുപോലെ പാഷന്‍ തോന്നിയിട്ടുള്ളത് സിനിമയോടു മാത്രമാണ്. തിയ്യറ്റര്‍ ആണ് പഠിച്ചത്. അഭിനയവും പിന്നണിയുമൊക്കെ ഇഷ്ടമാണ്. 

ഫെമിനിച്ചി വിളികള്‍

ഫെമിനിസ്റ്റ് എന്നു പറയുമ്പോള്‍ കടിച്ചുകീറാന്‍ നില്‍ക്കുന്ന സിംഹത്തെപ്പോലെ അതല്ലെങ്കില്‍ പുരുഷ വിരോധികള്‍ എന്നൊക്കെയാണ് പലരും കരുതുന്നത്. സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെയാണ് ഫെമിനിസത്തിലൂടെ പലരും അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതികളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടുന്നവരുടെയെല്ലാം പ്രധാന പ്രശ്‌നം സ്ത്രീ സംസാരിക്കപ്പെടുന്നു എന്നതു തന്നെയാണ്. ഞാനൊരിക്കലും ഒരു പുരുഷവിരോധിയല്ല, ഒത്തിരി നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട്. 

കലിപ്പന്മാരെ സഹിക്കുന്ന പെണ്‍കുട്ടികളോട്..

കലിപ്പന്മാരെ സഹിക്കുന്ന പെണ്‍കുട്ടികള്‍ അതിലെ വിഷം തിരിച്ചറിയുന്നില്ല എന്നതാണ്. വയലന്‍സും വിലക്കുകളുമൊക്കെ പ്രണയത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ പരാജയം. കാലില്‍ ചങ്ങലയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയണം. വളരുന്ന ചുറ്റുപാട്, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയവയെല്ലാം ഇവയെ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്. 

രേവതിയുടെ ഫെയ്​സ്ബുക്ക് കുറിപ്പിലേക്ക്...

ശബ്ദം ഉയര്‍ത്താന്‍ പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്‌ലസിട്ടാല്‍ നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവര്‍ക്ക് ഇത് എന്തായാലും 'അശ്ലീലം' തന്നെ ആയിരിക്കും.

എന്നാല്‍ എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വര്‍ണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്. എന്നാല്‍ വിയര്‍പ്പിന്റെ തുള്ളികള്‍ ഉല്പാദിപ്പിക്കുന്ന അത്രമേല്‍ ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും  സ്ട്രെച്ച് മാര്‍ക്കും വിയര്‍പ്പിന്റെ ഗന്ധവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?

ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാന്‍ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളില്‍ ദുര്‍ഗന്ധം വിയര്‍പ്പിനാല്‍ ഉണ്ടാകുന്നു. തികച്ചും മാനുഷികമായ ആ ഗന്ധത്തെ, ചില എഴുത്തുകളില്‍ കാണുന്നപോലെ സുഗന്ധമേറിയതാക്കാനുള്ള ആവിഷ്‌കരണങ്ങളൊന്നും സ്വീകരിക്കുന്നില്ല ഇവിടെ. ശരീരത്തോടുള്ള പൊതുജന കാഴ്ചപ്പാട് സ്ത്രീ പുരുഷ ട്രാന്‍സ്‌ജെന്റര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെല്ലാം വിഭിന്നമായിട്ടാണല്ലോ സമൂഹം ചാര്‍ത്തികൊടുത്തിരിക്കുന്നത്. (എല്ലാ കാര്യത്തിലും പൊതുവെ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയവും ഇതുപോലെ തന്നെ).

ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല 'ആക്കുന്നു' എന്നാണ് പറയേണ്ടത്. എത്രനാള്‍ നിങ്ങള്‍ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും????
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങള്‍ കാണുമ്പോള്‍ എന്തിനു സ്ത്രീകള്‍ മാത്രം വര്‍ഷങ്ങളായി വിമര്‍ശനപാത്രങ്ങളാകുന്നു??
ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങള്‍ ചര്‍ച്ചാവിഷയം ആകുന്നേയില്ല.

മനുഷ്യ ശരീരത്തില്‍ രോമമുണ്ട്, അതു ജൈവികമാണ്. സ്ത്രീകള്‍ക്ക് അതു നിഷേധിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശത്തില്‍ നിന്ന് അവര്‍ പുറത്താക്കപ്പെടുകയാണ്. പെണ്ണഴകിന്റെ ശൈലിനിഘണ്ടുവില്‍ രോമം ദര്‍ശിക്കാന്‍ പാടില്ല എന്നു സമൂഹം നിഷ്‌കര്‍ശിക്കുമ്പോള്‍ ചിലതു കൂടി ഇവിടെ സൂചിപ്പിക്കണം, ജീവിതാനുഭവങ്ങളില്‍ നിന്ന്.. തുടക്കത്തില്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍(റാംപ് )ഞാന്‍ സജീവമായിരുന്നെങ്കിലും അവര്‍ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം അര്‍ത്ഥശൂന്യമായതിനാല്‍ അത് ഉപേക്ഷിച്ചു. നിലവിലുള്ള ചില സോ കാള്‍ഡ് ഷോ ഡയറക്ടറുമാര്‍/ ഫാഷന്‍ choreographമാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്‍ സ്ത്രീയൊരു വസ്തുവായി മാത്രം മാറുകയും ജൈവികതയെ മറച്ചുപ്പിടിച്ച് സ്ത്രീയെ സ്ത്രീയല്ലാതെ ആക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീ ശരീരമെന്നാല്‍ ഇവര്‍ക്ക് രോമങ്ങളില്ലാത്ത മിനുക്കപ്പെട്ട മാംസം മാത്രമാണ് ഇവര്‍ക്ക്.

ഉത്പന്ന കമ്പനികളും, മുഖ്യധാരാ ഫാഷന്‍ കമ്പനികളും, സിനിമയും സ്ത്രീസൗന്ദര്യത്തെ ജൈവികതയില്‍ നിന്നു വിച്ഛേദിച്ചു കൊണ്ട് കൃത്രമമായ സൗന്ദര്യബോധത്തിലേക്കാണ് തരംതാഴ്ക്കുന്നത്. മേല്‍ പറഞ്ഞ മീഡിയങ്ങളിലൂടെ 'മോഡലു'കളായി വരുന്നവരിലൊന്നും രോമങ്ങള്‍ കാണാനേയുണ്ടാവില്ല. മോഡലുകളായ സ്ത്രീകള്‍ തന്നെ സ്ത്രീകളെ തെറ്റായി നയിക്കുന്നത് തികച്ചും വേദനാജനകമാണ്.മിസ്സ് യൂണിവേഴ്‌സ്, മിസ്സ് ഇന്ത്യ, മിസ്സ് കേരള തുടങ്ങി ഒരിടത്തും രോമങ്ങളുള്ള ശരീരവുമായി ആരും എത്തുന്നില്ല. പേജന്റുകളുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു യാഥാര്‍ത്ഥ്യം പ്രകടമാക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

പാവാട ഇടാനെടുക്കുമ്പോള്‍ ഇന്നും എത്ര പെണ്‍കുട്ടികള്‍ ' അയ്യോ, വാക്‌സ് ചെയ്തില്ലല്ലോ ' എന്നാലോചിച്ച് മടക്കിവയ്ക്കാറുണ്ട്. ഇതൊരു അലിഖിത നിബന്ധനയായി സമൂഹം അംഗീകരിച്ചാണ് പോകുന്നത്.

രോമരഹിതമായ സ്ത്രീ ശരീരം പുരുഷനെ ആകര്‍ഷണത്തിന്റെ മുള്‍മുനയിലെത്തിക്കുന്നു എന്നാണ് വയ്പ്പ്. രോമകൂപങ്ങള്‍ കാരണം പുരുഷന്‍ ലൈംഗികതയില്‍ നിന്നും സ്ത്രീയെ മാറ്റിനിറുത്തുന്നു എന്നു വരെ പരസ്യകമ്പനികള്‍ മാര്‍ക്കറ്റിംഗ് ചെയ്തിട്ടുണ്ട്. സ്ത്രീയെ അരക്ഷിതാവസ്ഥയിലാക്കാന്‍ ദിനം ദിനം ഇവര്‍ ആഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പല വിധത്തിനുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരെയെല്ലാം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്.

രണ്ടു കോടിയുടെ ഫെയര്‍നസ് ക്രീം പരസ്യം അവഗണിച്ച സായി പല്ലവിയെ പ്രത്യേകമായി സ്‌നേഹത്തോടെ ഓര്‍ക്കുകയാണ്. നിങ്ങള്‍ മാതൃകയാവുകയാണ്. 'What will I do with the money I get from such an add?? ' എന്നു നിങ്ങള്‍ ചോദിച്ച ചോദ്യം പാട്രിയാര്‍ക്കി നിറഞ്ഞ ഈ സമൂഹത്തില്‍ മുഴങ്ങി കേള്‍ക്കട്ടെ!

സ്വന്തം ശരീരം സ്വന്തം അവകാശമാണ്.

NB : ഫെയര്‍നസ്സ് ക്രീം ഉപയോഗിച്ച് വെളുത്തവരും ശരീരത്തില്‍ രോമമില്ലാത്തവരും കല്ലെറിയട്ടെ.

Content Highlights: Revathy sampath sharing thoughts on body politics feminism

PRINT
EMAIL
COMMENT
Next Story

'ഭർത്താവെന്ന നിലയിൽ പരാജയമായിരുന്നിരുന്നിട്ടും അമ്മ അച്ഛനെ വിമർശിച്ചിരുന്നില്ല'

ഫാഫ് ജർമൻ സാമ്പത്തികവിദഗ്ധയാണ്. അനിതയ്ക്ക് ഇപ്പോൾ 78 വയസ്സായി. അച്ഛനെക്കണ്ട ഓർമകൾ .. 

Read More
 

Related Articles

നൂറ്കണക്കിന് ഗ്രാമങ്ങളുടെ ദാഹമകറ്റി, രാജസ്ഥാന്‍കാരുടെ ജലമാതാവാണ് ഈ വനിത 
Women |
Women |
താരന്‍ മാറാന്‍ ഇഞ്ചികൊണ്ടൊരു പൊടിക്കൈ
Women |
'ദാസേട്ടന്റെ പാട്ട് വന്നാലുടനെ എന്റെ കയ്യില്‍ പിടിക്കും,'മോളേ ദാസപ്പനല്ലേ പാടുന്നത്'എന്ന് ചോദിക്കും'
Women |
മുടികൊഴിച്ചിലും താരനും അകറ്റാം; മഞ്ഞുകാലത്തെ കേശപരിപാലനത്തെക്കുറിച്ച് നടി ഹിനാ ഖാൻ
 
  • Tags :
    • Women
    • Feminism
    • Revathy Sampath
More from this section
Anitha Bose Pfuff
'ഭർത്താവെന്ന നിലയിൽ പരാജയമായിരുന്നിരുന്നിട്ടും അമ്മ അച്ഛനെ വിമർശിച്ചിരുന്നില്ല'
Lakshmi Krishnan
നാല് കിലോയിലധികം തൂക്കമുള്ള റൈഫിളുമായി ചാർജുചെയ്യുന്നത് കണ്ടപ്പോൾ നേതാജി പറഞ്ഞു: ‘വെൽഡൻ ഗേൾ’
rakhi
ജോലി നഷ്ടപ്പെടാമെന്ന് പറഞ്ഞിട്ടും ഞാൻ മനസ്സിൽ കുറിച്ചു; സുപ്രീംകോടതിയിൽ പോയാലും പിന്നോട്ടില്ല
anas
ഇരുപത്തിമൂന്നാം വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ്; പ്രതീക്ഷകള്‍ പങ്കുവച്ച് സുഗന്ധഗിരിയുടെ മകള്‍
Chitra
ആളുകള്‍ അടുത്ത് വന്ന് ചിത്രയല്ലേ എന്ന് ചോദിക്കുമ്പോഴുണ്ടാവുന്ന സന്തോഷം ഞാന്‍ ആസ്വദിക്കാറുണ്ട്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.