പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന് എതിരെ ബോണി കപൂര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ തന്റെ പരസ്യചിത്രങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമൊക്കെ പ്രിയ വാര്യര്‍ ഗൃഹലക്ഷ്മിയുമായി പങ്കുവച്ചു. പ്രിയ വാര്യരുമായുള്ള അഭിമുഖത്തില്‍ നിന്ന്. 

'പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ കോസ്റ്റിയൂം ഡിസൈനര്‍ നേരത്തെ തന്നെ പല വസ്ത്രങ്ങളും ട്രയല്‍ ചെയ്ക്കും. നിറങ്ങള്‍, ഡിസൈന്‍, മെറ്റിരിയല്‍ അങ്ങനെ. ഏതൊക്കെ  ചേരുന്നു എന്ന് നോക്കിയ ശേഷം കംഫര്‍ട്ടബിളായിട്ടുള്ള വസ്ത്രം ധരിക്കും. ആസ്വദിച്ചു ചെയ്തത് പോണ്ട്‌സിന്റെ പരസ്യമായിരുന്നു. മസ്റ്റാര്‍ഡ് യെല്ലോ ഡ്രസ്സായിരുന്നു അതില്‍ അണിഞ്ഞിരുന്നത്. 

ഇപ്പോള്‍ ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിലാണ്. ലണ്ടനില്‍ വച്ചായിരുന്നു ടീസര്‍ ഷൂട്ട്. ഇനി അഡാര്‍ ലവ് റിലീസാവാനുള്ള കട്ട വെയ്റ്റിങ്ങിലാണ്. ഒരുപാടു നല്ല സിനിമകള്‍ ചെയ്യണമെന്നുണ്ട്. അതിനിടയില്‍ പഠിത്തവും കൊണ്ടു പോകണം. ഇപ്പോള്‍ ബി.കോം രണ്ടാം വര്‍ഷമായി. തൃശ്ശൂര്‍ വിമലാ കോളേജിലാണ് പഠിക്കുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം. 

women  പുതിയലക്കം ഗൃഹലക്ഷ്മി ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: priya warrier interview