ന്ന് കണ്ണിറുക്കല്‍ വീഡിയോ.ഇന്ന് പാട്ടുപാടുന്ന വീഡിയോ. തളളിപ്പറഞ്ഞവരെ കൊണ്ട് ജയ് വിളിപ്പിച്ച സന്തോഷത്തിലാണ് പ്രിയ വാര്യര്‍. ഇതാണ് കാലം കരുതി വെച്ച മധുരപ്രതികാരം. പ്രിയ ഗൃഹലക്ഷ്മിയുമായി പങ്കുവെച്ച ഏറ്റവും പുതിയ വിശേഷങ്ങളിലേക്ക്..

ആദ്യ സിനിമാ പാട്ട് 

പ്ലേബാക്ക് സിങ്ങിങ് ഞാന്‍ ആദ്യമായി ട്രൈ ചെയ്തിരിക്കുകയാണ്. ചെറുപ്പം തൊട്ടേ പാട്ട് പാടാന്‍ പഠിച്ചിട്ടുണ്ട്. സിനിമയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും പാട്ടിന്റെ വഴി തന്നെ തിരിഞ്ഞെടുത്തേനെ. അമ്മയ്ക്ക് ഞാന്‍ ഇപ്പോഴും പാട്ടിന്റെ ഫീല്‍ഡിലേക്ക് പോകുന്നതാണ് സന്തോഷം. സിദ് ശ്രീറാം, അര്‍ജിത് സിങ് എന്നീ ഗായകരുടെ പാട്ടുകളാണ് എന്റെ ഫേവറിറ്റ് 

സിനിമ മതി 

ചെറുപ്പത്തിലേ സിനിമയാണ് മനസ്സില്‍. ആദ്യം മോഡലിങ്ങിലൂടെ സിനിമയില്‍ കയറാമെന്ന് വിചാരിച്ചു. മിസ് കേരളയില്‍ പങ്കെടുക്കാം. പിന്നീട് മിസ് ഇന്ത്യ. അങ്ങനെയൊക്കെ കണക്കുകൂട്ടി ഇരുന്നതാണ്. അഡാര്‍ ലവിന്റെ ഓഡീഷന് പോകുവാണെന്ന് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും എല്ലാ പിന്തുണയും തന്നു. ഇപ്പോള്‍ ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുകയാണ്. വിമലാ കോളേജില്‍. അതു കഴിഞ്ഞ് അഭിനയത്തില്‍ ഫോക്കസ് ചെയ്യാനാണ് താല്പര്യം. 

Priya Varrierപ്രിയവാര്യരുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: Priya Prakash Varrier turns singer