സക്‌സസ് ഫുള്‍ നടിയാവാനുള്ള ടിപ്‌സ്
വിജയിക്കാന്‍ ഒറ്റ റൂട്ടേയുള്ളൂ. ഹാര്‍ഡ് വര്‍ക്ക്. അതിപ്പോള്‍ നടിയായാലും ടീച്ചറായാലും ബിസിനസ് വുമണായാലും മാറ്റമില്ല. നമ്മളെത്ര ശതമാനം പരിശ്രമം ജീവിതത്തിലേക്ക് കൊണ്ടുവരുന്നു എന്നത് അനുസരിച്ചിരിക്കും വിജയവും പരാജയവും. പിന്നെ ചെയ്യുന്ന ജോലിയില്‍ പാഷനേറ്റ് ആവണം. അങ്ങനെയുണ്ടെങ്കില്‍ എന്തു ബ്ലോക്ക് വന്നാലും നമ്മളതൊക്കെ മറികടക്കും. 

സൗഹൃദം ആഘോഷമാക്കുന്നതിന്റെ കാരണം...
പ്രൊഫഷണല്‍ ലൈഫില്‍ നമ്മള്‍ ഒരിടത്തുതട്ടിനിന്നുപോയാല്‍ പിന്നെ ഉറ്റചങ്ങാതിമാര്‍ മാത്രമാണ് അഭയം. സിനിമാജീവിതത്തിന്റെ ഗതി പ്രവചിക്കാന്‍ പറ്റില്ല. അതിലൊരുതരം അനിശ്ചിതത്വമുണ്ട്. നമ്മളതില്‍ എപ്പോഴും വര്‍ക്ക് ചെയ്തുകൊണ്ടിരിക്കണം. ഒരുപാട് സമ്മര്‍ദങ്ങളും തിരക്കുകളുമുണ്ടണ്ടാവും. എന്നാലും പേഴ്‌സണല്‍ ലൈഫ് നഷ്ടപ്പെടുത്താനാവില്ല. അവിടെയും വിജയിക്കണം. വ്യക്തി ജീവിതം സ്‌ട്രോങ്ങായി കൊണ്ടുപോവാനാണ്  ആഗ്രഹം.

ആത്മീയതയില്‍ താല്‍പര്യം
ആത്മീയതയില്‍ ഞാന്‍ സ്‌ട്രോങ്ങാണ്. ദൈവത്തെ പേടിയുണ്ട്‌. ക്രിസ്ത്യന്‍ വിശ്വാസിയാണ്. പക്ഷേ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോവുന്നവര്‍ മാത്രമാണ് നല്ല ക്രിസ്ത്യാനികള്‍ എന്നു വിശ്വസിക്കുന്നില്ല.  ഒരു ദിവസം പള്ളിയില്‍ പോവാന്‍ പറ്റിയില്ലെങ്കില്‍ നഷ്ടപ്പെടുന്നതല്ല സ്‌ട്രോങ്ങ് സ്പിരിച്വല്‍ ഫീലിങ്ങ്. അതെപ്പോഴും കൂടെയുണ്ട്. നന്നായി ചിന്തിക്കുകയും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മന:സാക്ഷിതന്നെ നമ്മെ അഭിനന്ദിക്കും. അതാണ് വലിയ ദൈവം. 

Prayagaഉറങ്ങുംമുമ്പ് പ്രാര്‍ത്ഥിക്കുന്നത്...
ദൈവത്തോട് നന്ദി പറയും. ആ ഒരു ദിവസം ദൈവം സമ്മാനിച്ചതാണ്. ഇന്ന് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ക്കും പാപങ്ങള്‍ക്കും ക്ഷമ ചോദിച്ച് കിടക്കും. വേറൊരു നല്ല ദിവസത്തിനായി പ്രാര്‍ത്ഥിക്കും. 

പുരുഷനില്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്...
സത്യസന്ധത. ഒരു പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയെ ബെസ്റ്റ് ഫ്രണ്ടാക്കണമെങ്കില്‍ അവനില്‍ വിശ്വാസവും സത്യസന്ധതയും വേണം. അതാണ് സ്‌നേഹത്തിന്റെയും അടിസ്ഥാനം.  

പുരുഷന്റെ സൗന്ദര്യം എന്നാല്‍... 
കാരക്ടറാണ്. പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെയും. പിന്നെ ആകര്‍ഷണ ഭാഗമെന്നു പറഞ്ഞാല്‍ പുരുഷന്റെ മീശയോ താടിയോ സ്ത്രീയുടെ കണ്ണോ മൂക്കോ മുടിയോ ഒക്കെയാവും. പക്ഷേ യഥാര്‍ത്ഥ സൗന്ദര്യം എപ്പോഴും കാരക്ടര്‍ തന്നെ.