'എനിക്ക് മുപ്പത്തിരണ്ടു വയസ്സായി. ശരിയും തെറ്റും തിരിച്ചറിയാനുള്ള കെല്‍പ്പുണ്ട്...' നടി പാര്‍വതി തിരുവോത്ത്, തന്റെ വിശ്വാസങ്ങള്‍ തുറന്നു പറയുകയും പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റ് കൂടിയാണവര്‍. സിനിമയെയും ജീവിതത്തെയും കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടുകളും നിലപാടുകളും തുറന്നുകാട്ടുകയാണ് പാര്‍വതി. 

പാര്‍വതിയെപ്പോലുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണം നേരിടുന്നുണ്ടല്ലോ

സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ എഴുതി വയ്ക്കും. അങ്ങനെ കാണുമ്പോള്‍ പേടിച്ചുപോവില്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി ഒന്ന്

Women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

റിലാക്‌സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. നമ്മളെ ആരോ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. ഉറക്കം പോകും. പക്ഷേ അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീക്ഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് എന്റെ പ്രതിരോധം, സമരം. 

പാര്‍വതി കഴിഞ്ഞാല്‍ പാര്‍വതിക്ക് ഏറ്റവും ഇഷ്ടം ആരോടാണ്

അങ്ങനെ ചോദിച്ചാല്‍ എന്റെ അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്ന് പറയാം. ചേട്ടനെ ഇഷ്ടമാണെന്ന് പറയാം. പണ്ട് ഞാന്‍ എന്നെ സ്വയം താഴ്ത്തിക്കെട്ടി മറ്റുള്ളവരെ ഇഷ്ടപ്പെട്ടു നോക്കിയിട്ടുണ്ട്. പക്ഷേ എനിക്കിപ്പോള്‍ ഏറ്റവും പ്രധാനം ഞാന്‍ തന്നെയാണ്. അക്കാര്യത്തില്‍ കളവു പറഞ്ഞിട്ടു കാര്യമില്ല. ഞാന്‍ എന്നെ കൂടുതല്‍ സ്‌നേഹിച്ചാലേ എനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനാവൂ. അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.

നടി പാര്‍വതി തിരുവോത്തുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Parvathy Thiruvothu open up to Grihalakshmi about verbal rape, threats and shaming in social media