വൈത്തിരി എ. ഇ. ഒ ഓഫീസ്. വരാന്തയില്‍ നിന്ന ഒരാള്‍ ആത്മഗതം പോലെ പറഞ്ഞു, ''ആ ഇരിക്കുന്ന സ്്രതീക്ക് നടി പത്മ്രപിയയുെട നല്ല ഛായയുണ്ടേല്ലാ!'' അതുകേട്ടിട്ടോ എന്തോ, അവര്‍ തിരിഞ്ഞുനോക്കി. അയാള്‍ ചെറുതായി പരുങ്ങി. 'ദൈവമേ.. ഇത് പത്മപ്രിയ തന്നെയാണല്ലോ..' പത്മപ്രിയ പക്ഷേ ഇതൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു. അവര്‍ വിവരശേഖരണത്തിലാണ്. നടിയാണെന്ന് തോന്നിക്കുന്ന ഒന്നുമില്ല അവരില്‍ സൗന്ദര്യമല്ലാതെ. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചും കിലയും ചേര്‍ന്നുള്ള ഒരു പ്രൊജക്ടിലാണ് പത്മപ്രിയ ഇപ്പോള്‍. 

'ടിയാനില്‍' കാണുന്നതുവരെയുള്ള ഇടവേള വലുതാണല്ലോ.. 

പഠിക്കാന്‍പോയതാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് അഡ്മിനിസ്‌്രേടഷനില്‍ പി ജി. അതിനു മുമ്പ് പഴശ്ശിരാജ ചെയ്യുന്ന സമയത്തേ ഞാന്‍ പഠിക്കുന്നുണ്ട്. ഇപ്പോ ഞാന്‍ സിനിമയില്‍ ഉണ്ടോ പോയോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ട്. സംശയിക്കണ്ട; ഞാനിവിടെ ഉണ്ട്. 

ഇടവേള ദോഷം ചെയ്യില്ലേ? 

കണ്ണകന്നാല്‍ മനസ്സകന്നു എന്നാണല്ലോ സിനിമയില്‍. അത് എന്റെ സ്‌പേസ് കുറച്ചിട്ടുണ്ടാവാം. എന്നാലും ഇനിയാണ് എന്റെ കരിയറിന്റെ പീക്ക് എന്നാണ് ഞാന്‍ കരുതുന്നത്. 

Padmapriya

മലയാള സിനിമ പുകഞ്ഞുകൊണ്ടിരിക്കുകയാണല്ലോ? 

നിര്‍ഭാഗ്യമെന്നല്ലാതെ എന്തുപറയാന്‍? ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങെനെയാരു അനുഭവത്തിലൂടെ കടന്നുപോവുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ?  ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തുപോയി താമസിക്കുന്നത്. മിക്കവാറും ഒറ്റയ്ക്ക്. ഞാന്‍ കാഴ്ചയില്‍ അഭിനയിക്കുമ്പോള്‍ അമ്മ ഒരിക്കല്‍ സെറ്റില്‍ വന്നു. മമ്മൂക്കയോടൊത്തുള്ള ഒരു സീനാണ്. ഒന്നുമില്ല, ഒരു കട്ടിലില്‍ ഞാന്‍ അങ്ങോട്ടും മമ്മൂക്ക ഇങ്ങോട്ടും തിരിഞ്ഞിരിക്കുന്നു. അത് കണ്ടിട്ട് തന്നെ അമ്മ പറഞ്ഞു.' എനിക്ക് കാണാന്‍ വയ്യ.' അമ്മ മാറി നിന്നു. രണ്ടുമൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ അമ്മ തന്നെ പറഞ്ഞു, 'അവളെ നോക്കാന്‍ അവള്‍ക്കറിയാം.' കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്‌റ്റോറിയാണോ എന്നാര്‍ക്കറിയാം. എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി പല കാര്യങ്ങളും പുറത്ത് വന്നു. 

Padmapriya

നായികമാര്‍ക്ക് വിയോജിപ്പുള്ള വേഷങ്ങള്‍ തിരക്കഥ വായിക്കുമ്പോള്‍ത്തന്നെ വേണ്ടെന്ന് വെയ്ക്കാമല്ലോ? 

അതിന് ആരുകാണുന്നു തിരക്കഥ? തിരക്കഥ ചോദിച്ചാല്‍ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞുതരൂ. അതും ശരിയായ കഥയാണോ ഉറപ്പില്ല. ഇതൊക്കത്തന്നെയല്ലേ കാസ്റ്റിങ് കൗച്ച്? കാസ്റ്റിങ് കൗച്ച് ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ എന്താണ് കാസ്റ്റിങ് കൗച്ചിന്റെ നിര്‍വചനം. ഞാന്‍ ചോദിക്കാം നിങ്ങള്‍ യെസ് ഓര്‍ നോ പറഞ്ഞാല്‍ മതി. 

ഒരു സിനിമയില്‍ ഒരു പ്രത്യേക റോള്‍ കിട്ടണം. അതിന് ഡയറക്ടറുടെയോ, നടന്റെയോ പ്രൊഡ്യൂസറുടെയോ കൂടെ കിടക്ക പങ്കിടണം.  അതിനെ കാസ്റ്റിങ് ൗച്ച് എന്ന് പറയാമോ? 
പറയാം.

അതിന് തയ്യാറല്ലെങ്കില്‍ റോള്‍ കിട്ടുന്നില്ല. അതും കാസ്റ്റിങ് കൗച്ച് ആണല്ലോ
ആണെന്ന് പറയാം

കിടക്ക പങ്കിടാന്‍ തയ്യാറല്ല, മാത്രമല്ല സ്‌ക്രിപ്റ്റും ചോദിക്കുന്നു. പിന്നെ നിങ്ങള്‍ ആ സിനിമയിലില്ല. അതെന്താ കാസ്റ്റിങ് കൗച്ച് അല്ലേ? 
ആണ്. 

മോശം നടിമാര്‍ കിടക്കപങ്കിട്ടിട്ടുണ്ടാകാം എന്ന് പറയുന്നു. അപ്പോള്‍ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തുപറയണം? പുതിയ നടിമാര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടെ അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അതുകൊണ്ട് വിജയിക്കുമെന്ന് ? സിനിമയില്‍ എല്ലാകാലത്തും ഇതുനടക്കുമെന്ന് പുരുഷന്മാര്‍ കരുതരുത്. പുതിയ ജനറേഷന്‍ അതിന് നിന്ന് കൊടുക്കാന്‍ പോകുന്നില്ല.