സിനിമ ചെയ്തപ്പോ മാധവിക്കുട്ടിയുടെ മനസ്സ് അറിയാന്‍ കഴിഞ്ഞോ?

മാധവിക്കുട്ടിയുടെ ഉള്ളില്‍ എന്താണെന്നുള്ളത് മാധവിക്കുട്ടിക്ക് മാത്രമേ അറിയൂ. ആ കുസൃതിയും മിസ്റ്ററിയുമൊെക്ക അവരുെട മാത്രം അവകാശമാണ്. അതിന്റെ സൗന്ദര്യവും അതുതെന്നയാണ്. അത് നമ്മള്‍ അറിഞ്ഞ് അഭിപ്രായം പറയണമെന്നില്ലല്ലോ. നമ്മടെ ഒെക്ക അഭിപ്രായത്തിന് എന്താ പ്രസക്തി? 

അവരൊരു സ്വതന്ത്ര വ്യക്തിത്വമായിരുന്നു. മഞ്ജുവാണെങ്കില്‍ തല ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്ത്രീയും...

ആണോ? അങ്ങനെ ഒന്നുമില്ല. ഞാന്‍ ഒരു സാധാരണക്കാരി.
തമാശയായി ചോദിച്ചു, 

അഭിനയിക്കാന്‍ ഇത്തിരി കഴിവുണ്ടെന്ന് മാത്രമേയുള്ളൂ?
അതുമുണ്ടെന്ന് ഞാന്‍ പറയുന്നില്ല. 

അവരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ?
നെയ്പായസം സ്‌കൂളില്‍ പഠിച്ചത് ഓര്‍മ്മയുണ്ട്. അത് ഇപ്പോഴും വേദനയായിട്ട് ഉള്ളിലുണ്ട്. എന്റെ കഥ, നീര്‍മാതളം പൂത്ത കാലം..അതല്ലാതെ എല്ലാമൊന്നും വായിച്ചിട്ടില്ല. പിന്നെ ഈ സിനിമയ്ക്ക്‌വേണ്ടി അത് വായിക്കണമെന്നില്ലായിരുന്നു. പുസ്തകങ്ങളെക്കുറിച്ചല്ലല്ലോ, അത് എഴുതിയ മാധവിക്കുട്ടിയെക്കുറിച്ചല്ലേ സിനിമ. മാത്രമല്ല, ഇതില്‍ റിസര്‍ച്ച് ചെയ്യാനുള്ള അറിവൊന്നും എനിക്കില്ല. സമയവും കിട്ടിയിട്ടില്ല. പിന്നെ പരകായ പ്രവേശമൊന്നും ഞാന്‍ വിചാരിച്ചാലും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കമല്‍ സാറിന്റെ സിനിമയാണിത്. എല്ലാ അര്‍ത്ഥത്തിലും.

മഞ്ജുവിന് മാധവിക്കുട്ടിയുടെ ഛായയില്ലെന്നാണല്ലോ ചര്‍ച്ച?
മാധവിക്കുട്ടിയുടെ മുഖം ആളുകളുടെ മനസ്സിലുണ്ട്. എന്റേതുമുണ്ട്. രണ്ടും കൂടെ ഒപ്പിച്ചുകൊണ്ടുപോവാനുളള പ്രയാസം. അത് സിനിമ തുടങ്ങി അഞ്ചു മിനിറ്റേ ഉണ്ടാവൂ. സിനിമയുടെ അകത്തേക്കു കയറിയാല്‍ പിന്നെ ഉണ്ടാവില്ല. കഥാപാത്രമായി ഒരാള്‍ അഭിനയിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള സെന്‍സൊക്കെ കാണികള്‍ക്കുണ്ട്. ആ കാര്യത്തില്‍ എനിക്ക് ടെന്‍ഷനില്ല.  

പണ്ടുള്ളതിലും കോണ്‍ഫിഡന്‍സ് കൂടിയിട്ടുണ്ടോ?
ഇല്ലില്ല്യ.കോണ്‍ഫിഡന്‍സ്‌..അന്നുണ്ടായിരുന്നില്ല, ഇന്നൂല്ല്യ...

പടം കാണുമ്പോ ഭയങ്കര കോണ്‍ഫിഡന്‍സ് ആണെന്ന് തോന്നും കേട്ടോ? 

''അതാണ് ആക്ടിങ്.'' വിരല്‍ ചടുലമായൊന്നു ചൂണ്ടി മഞ്ജു പൊട്ടിച്ചിരിച്ചു. 
ഞങ്ങള്‍ എം. ടി വാസുദേവന്‍ നായരെ കണ്ട കഥ പറഞ്ഞു, ''എം ടി എഴുത്തിനെക്കുറിച്ച് പറയുകയായിരുന്നു, 'നല്ല സ്‌െട്രയിനാണ് എഴുതാന്‍'. ഞങ്ങള്‍ പറഞ്ഞു, 'പക്ഷേ അനായാസമാണെന്നേ വായിക്കുേമ്പാ തോന്നൂ.' എം. ടി മറുപടി പറഞ്ഞു, ''അതാണ് എഴുത്ത്.''
മഞ്ജുവിന് അത് ഇഷ്ടമായെന്നു തോന്നുന്നു. അവര്‍ സാകൂതം പറഞ്ഞു, ''ആഹാ..'' 

ആമി പോലെ സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണല്ലോ ചെയ്യുന്നത്. ആ സെലക്ഷന്‍ മന:പൂര്‍വമാണോ?
ഒന്നും അങ്ങെന ബോധപൂര്‍വ്വം അല്ല. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവുമില്ല. രസകരമായ കോമ്പിനേഷന്‍സാണ് ഇഷ്ടം. വരുന്നതില്‍ ഏറ്റവും ഗംഭീരമായത് എടുക്കുക . അത്രയേയുള്ളൂ. അന്നും ഇന്നും.

അത് മഞ്ജു തന്നെയാണോ തീരുമാനിക്കുന്നത്?
അതെ. പക്ഷേ അങ്ങനെ കീറിമുറിച്ച് ജഡ്ജ്  ചെയ്യാനുള്ള കഴിവാന്നും എനിക്കില്ല. ആ സിനിമ എനിക്ക് കാണാനുള്ള ആഗ്രഹമുണ്ടാവുമോേന്ന ഞാന്‍ നോക്കാറുള്ളൂ. അത് നല്ല സംവിധായകന്‍, തിരക്കഥ, അഭിനേതാക്കള്‍, പ്രൊഡക്ഷന്‍ ഹൗസ് ഇതൊക്കെ േനാക്കിയാണ്. ഇപ്പോ കമല്‍ സാറ് മാധവിക്കുട്ടിയെക്കുറിച്ച് ഒരു സിനിമ എടുക്കുന്നു. അതെന്തായാലും കാണും എന്ന് ഞാന്‍ വിചാരിച്ചതാ. അന്ന് ഞാനാവും മാധവിക്കുട്ടി എെന്നാന്നും അറിയില്ല. എന്നെ വിളിച്ചൂേട എെന്നാന്നും ഒരിക്കലും ആലോചിട്ടുമില്ല. വിളിച്ചപ്പോ ഞാന്‍ ഒരു ദിവസെത്ത സമയം ചോദിച്ചു. അവസരം നമുക്ക് വന്നിട്ടുണ്ട് എന്ന് സ്വയം പൊരുത്തപ്പെടണ്ടേ ദൈവമേ...

മഞ്ജു വാര്യരുമായുള്ള അഭിമുഖം പൂര്‍ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഗൃഹലക്ഷ്മി ദ്വൈവാരിക ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: Manju Warrier, Aami Movie, Madhavikutty Biopic