ടന്‍ സുകുമാരന്‍ മരിക്കുമ്പോള്‍ മക്കളായ ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുകയാണ്. എന്തിനും ഏതിനും സുകുവേട്ടനോട് അഭിപ്രായം ചോദിക്കുന്ന മല്ലികയ്ക്ക് ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗം ജീവിതത്തിലുണ്ടാക്കിയത് വലിയ ശൂന്യതയാണ്. മക്കള്‍, അവരുടെ പഠനം, ഭാവി.. ഒരപാട് ഇടിമിന്നലുകള്‍ ആ അമ്മ മനസ്സിലൂടെ കടന്നുപോയി. കാല്‍ നൂറ്റാണ്ടിന്റെ ആ ഓര്‍മകളിലൂടെ കടന്നു പോകുമ്പോള്‍ മല്ലികയുടെ അമ്മമനസ്സില്‍ ഏറെ സങ്കടങ്ങളുണ്ട്. പക്ഷേ അതിലേറെ സന്തോഷങ്ങളും.

 ഞാന്‍ എല്ലാത്തിലും മക്കളുടെ ഇഷ്ടങ്ങള്‍ക്ക് കൂടെ നിന്നയാളാണ്. ഒരു കൂട്ടുകാരിയെപ്പോലെ. വിവാഹകാര്യത്തില്‍ രണ്ടുപേരും അവരുടെ കൂട്ടുകാരികളെ കണ്ടെത്തി. ആ സമയത്ത് ഇന്ദ്രനും രാജുവും ഒരേപോലെ പറഞ്ഞു, ഒരു പെണ്‍കുട്ടിയെ അമ്മയെ കൊണ്ടുവന്ന് കാണിക്കാനുണ്ടെന്ന്. അമ്മ സംസാരിച്ച് നോക്കി തീരുമാനിച്ചാല്‍ മതിയെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു സംസാരിച്ച ശേഷം എനിക്ക് ഇഷ്ടമായില്ലെങ്കിലും നിങ്ങള്‍ ഈ ബന്ധത്തില്‍ ഉറച്ചുനില്‍ക്കുമോ? അതേ എന്നായിരുന്നു രണ്ടുപേരുടെയും മറുപടി. പിന്നെ എന്തിനാ മക്കളേ എന്നോട് അഭിപ്രായം ചോദിക്കുന്നതെന്ന് ഞാന്‍ തമാശയ്ക്ക് ചോദിച്ചിട്ടുണ്ട്. രണ്ടുപേരും അവരുടെ പങ്കാളികളെ വിവാഹം തീരുമാനിക്കും മുന്നേ എന്റെ മുന്നില്‍

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

കൊണ്ടുവന്നു. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് കുറേ സംസാരിച്ചാണ് പോയത്. സുപ്രിയയെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു രാജുവിന്റേത് കുറെക്കൂടി വിശലായമായ ലോകമാണ്, അപ്പോള്‍ അവന് ഇങ്ങനെയൊരു കുട്ടി ഇരിക്കട്ടെയെന്ന്. പൂര്‍ണിമയും അതുപോലെ തന്നെ. അവളാണല്ലോ ആദ്യം വന്നുകയറിയ മോള്‍. ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടു മക്കളും അവരുടെ ആഗ്രഹങ്ങള്‍ നോക്കി നടത്താന്‍ മിടുക്കരാണ്. 

പൂര്‍ണിമയും സുപ്രിയയും പറയുന്നത് അമ്മായിയമ്മയായി ഞങ്ങള്‍ അമ്മയെ കണ്ടിട്ടില്ലെന്നാണ്. എപ്പോഴും ഞാനവരുടെ കൂടെ താമസിക്കുന്നില്ല എന്ന പരാതിയാണ്. പക്ഷേ അവരോട് ഞാന്‍ പറയാറുണ്ട്. സുകുവേട്ടന്‍ ഒരുവാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കളും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന്.

നടി മല്ലികാ സുകുമാരന്റെ ഓര്‍മ്മക്കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: mallika sukumaran open up about her life and family