ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയും ഗ്ലാമര്‍ ലോകത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. മാളവികയുടെ മോഡലിങ്ങ് രംഗത്തേക്കുള്ള കടന്ന് വരവ് ആദ്യം ആഘോഷമാക്കിയത് സോഷ്യല്‍ മീഡിയയാണ്. പതിയെ പ്രേക്ഷകരും അതേറ്റെടുത്തു. പാര്‍വതിയും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍ വായനക്കാരിലേക്കെത്തിക്കുകയാണ്.
ചക്കി: ചെറുപ്പം മുതലേ കണ്ണനാണ് സിനിമയോട് താത്പര്യം ഉണ്ടായിരുന്നത്. എനിക്ക് കൂടുതലും ഡിസൈനിങ്ങ്, സ്‌പോര്‍ട്‌സ്, ഫാഷന്‍ അങ്ങനെയുള്ളവയായിരുന്നു ഇഷ്ടം. അമ്മയും ചെറുപ്പത്തില്‍ എന്നെപ്പോലെയായിരുന്നു. പക്ഷേ പതിനഞ്ചാം വയസ്സില്‍ സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു അമ്മ.
പാര്‍വതി: അന്നെനിക്ക് സിനിമയോടൊരു ആത്മാര്‍പ്പണം കുറവായിരുന്നു. അച്ഛനും അമ്മയും അഭിനയിക്കാന്‍ പറഞ്ഞു. പിന്നാലെ കുറെ നല്ല ഓഫറുകളും വന്നു. നല്ല സംവിധായകരും നല്ല നടന്‍മാരുമൊക്കെ വന്നപ്പോള്‍ ആ ഒരു ഒഴുക്കിലങ്ങ് മുന്നോട്ട് പോയതാണ്. അല്ലാതെ പ്ലാനിങ്ങൊന്നുമുണ്ടായിരുന്നില്ല.
അന്ന് അങ്ങനെ വേണമായിരുന്നുവല്ലേ?
പാര്‍വതി: അന്ന് കൈയില്‍ കിട്ടിയ ആ പ്രൊഫഷനെ എനിക്ക് കുറച്ചുകൂടെ സത്യസന്ധമായിട്ട് സമീപിക്കാമായിരുന്നു. ലക്ഷക്കണക്കിനാളുകളില്‍ ഒരാള്‍ക്കൊക്കെയേ അങ്ങനെയൊരു ചാന്‍സ് കിട്ടൂ. പക്ഷേ അത് ഞാന്‍ അത്ര സീരിയസ്സായി എടുക്കാതെ കളഞ്ഞു എന്നൊരു വിഷമമുണ്ട്.
ചക്കി: പക്ഷേ അത് മലയാളസിനിമയുടെ സുവര്‍ണകാലമായി കാണുന്നവരാണ് ഞങ്ങളൊക്കെ. അന്ന് ക്വാളിറ്റി ആക്ടിങ് ഉണ്ടായിരുന്നു. ക്വാളിറ്റി മൂവീസായിരുന്നു. (അതെയോ എന്ന മട്ടില്‍ പാര്‍വതി ചക്കിയെ നോക്കി. അവരുടെ കണ്ണുകളില്‍ പഴയ അതേ ഭംഗി തെളിയുന്നുണ്ട്.)
പാര്‍വതി: ഇവള്‍ക്ക് സിനിമയില്‍ രണ്ടുമൂന്ന് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ അത്ര ആത്മവിശ്വാസമില്ലെന്നാണ് ചക്കി പറഞ്ഞത്. ആദ്യം മോഡലിങ് നോക്കാമെന്നാണ് ഇവള്‍ പറയുന്നത്. ചക്കിക്ക് ഫാഷന്‍ ഭയങ്കര ഇഷ്ടമാണ്. അതു വളരെ സൂക്ഷ്മമായി പിന്തുടരുന്നുമുണ്ട്. ഞാനും ജയറാമും എപ്പോഴും കുട്ടികളുടെ ഇഷ്ടത്തെ പിന്തുണയ്ക്കും. കണ്ണന്റെ(കാളിദാസ്) കാര്യത്തിലും അങ്ങനെത്തന്നെയായിരുന്നു. അവന്‍ ലൈഫിലൊരു പ്ലാന്‍ ബി ഇല്ലാത്തയാളാണ്. കൊച്ചിലേ സിനിമ തന്നെയായിരുന്നു മനസ്സില്‍.
കൂടുതല്‍ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍.
ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Content Highlights : Malavika Jayaram made her debut as a model