രുപത്തിമൂന്നുകാരി ദുര്‍ഗ കൃഷ്ണ. അഭിനേതാവ്, സ്ത്രീ എന്നീ നിലകളിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട് അവര്‍ക്ക്. ദുര്‍ഗ കൃഷ്ണയുടെ സംസാരത്തില്‍ നിന്ന് അത് വ്യക്തം. നൃത്തത്തിന്റെ വഴിയില്‍ നിന്ന് സിനിമയിലേക്കെത്തിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. വലിയ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രയത്‌നത്തിലും ആത്മവിശ്വാസത്തിലുമാണ് അവര്‍. 

സിനിമായാത്രകള്‍ എവിടെയെത്തി നില്‍ക്കുന്നു?

'കണ്‍ഫഷന്‍സ് ഓഫ് എ കുക്കു', 'വൃത്തം' എന്നീ സിനിമകള്‍ ഇറങ്ങാനുണ്ട്. 'റാം' എന്ന സിനിമയില്‍ ആണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ലാലേട്ടന്റെ (മോഹന്‍ലാല്‍) കൂടെ. എന്റെ എട്ടാമത്തെ സിനിമയാണ് റാം. 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കു', ചൈല്‍ഡ് അബ്യൂസിനെതിരെയുള്ള ഒരു സോഷ്യല്‍ അവയര്‍നെസ് മൂവിയാണ്.
 
ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വാളയാര്‍ കേസ് വന്നത്. രണ്ടു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. നമ്മുടെ നിയമവ്യവസ്ഥയോട് തന്നെ എനിക്കന്ന് പുച്ഛം തോന്നി. ശിക്ഷ അത്രയും ശക്തമല്ലാത്തത് കൊണ്ടല്ലേ, അവര്‍ക്ക് വീണ്ടും ഇങ്ങനെ ചെയ്യാന്‍ ധൈര്യം വരുന്നത്? പ്രതികളെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കൂ എന്ന് വരെ ചിന്തിച്ചു പോയി.

Grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

കുട്ടിക്കാലത്ത് ദുര്‍ഗയ്ക്ക് എപ്പോഴെങ്കിലും ഇങ്ങനെയൊരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ? 

മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ ഒരിക്കല്‍ ബസ്സില്‍ വെച്ച് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു ചേട്ടന്‍ എന്നെ പിടിച്ച് മടിയില്‍ ഇരുത്തുകയായിരുന്നു. പലഹാരങ്ങള്‍ കൊട്ടയിലാക്കി നടന്ന് വീടുകളില്‍ കൊണ്ടുവില്‍ക്കുന്ന ആളായിരുന്നു അത്. ഒരുപാട് പ്രായമുള്ള ആളാണ്. കൈകൊണ്ട് ഞാന്‍ അയാളെ തടയാന്‍ ശ്രമിച്ചു. അത് ബാഡ് ടച്ച് ആണ് എന്ന് എനിക്കറിയാം. എന്റെ ടീച്ചര്‍ തൊട്ടടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ടും അയാളങ്ങനെ ചെയ്തു എന്ന് തുറന്നുപറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല. അന്നെനിക്ക് റിയാക്ട് ചെയ്യാനും അറിയില്ലായിരുന്നു. ഭയങ്കരമായി പേടിച്ചുപോയി. പക്ഷേ, എന്റെ ഇമോഷന്‍ എങ്ങനെയെങ്കിലും പുറത്ത് കൊണ്ടുവരണമെന്നുമുണ്ട്. ഉള്ളില്‍ പിടിച്ചുവെയ്ക്കാന്‍ പറ്റുന്നില്ല. അങ്ങനെ സ്‌കൂളില്‍ ചെന്ന് കരഞ്ഞു. ടീച്ചര്‍മാര്‍ വിവരം തിരക്കി. എന്നിട്ടും സംഭവം തുറന്നു പറയാന്‍ പേടിയും ഒപ്പം നാണക്കേടുമാണ് അന്ന് തോന്നിയത്. പകരം ഞാനൊരു നുണയാണ് പറഞ്ഞത്. കമ്മല്‍ ഊരി തരണമെന്ന് പറഞ്ഞ് അയാള്‍ കത്തി കാണിച്ച് പേടിപ്പിച്ചു എന്ന്. അന്ന് റിയാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതില്‍ ഇപ്പോള്‍ എനിക്ക് ഭയങ്കര കുറ്റബോധമുണ്ട്. ടീച്ചര്‍മാരോ മാതാപിതാക്കളോ എന്നോട് അതിനെക്കുറിച്ച് പറഞ്ഞ് ധൈര്യം തന്നിരുന്നെങ്കില്‍ ഞാന്‍ അന്ന് പ്രതികരിക്കുമായിരുന്നു. 

ദുര്‍ഗ കൃഷ്ണയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Interview With Durga Krishna