'നമ്മള്‍ ഹാപ്പിയായിട്ടിരിക്കുമ്പോള്‍ ഒരു അത്ഭുതം നടക്കും. അതുകൊണ്ട് നമ്മുടെ ജോലി ഹാപ്പിയായിട്ടിരിക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് ഞാന്‍ അന്നും ഇന്നും എന്നും ഹാപ്പിയാണ്.' പേളി സംസാരിക്കുന്നു. 

വിവാഹത്തെക്കുറിച്ച് പലതരം സങ്കല്‍പങ്ങളില്‍ ജീവിക്കുന്നൊരു കാലമുണ്ടല്ലോ. കല്യാണം കഴിഞ്ഞപ്പോള്‍ അതിലേതെങ്കിലും സങ്കല്‍പം തെറ്റിപ്പോയോ?

ഒരു പ്രണയപരാജയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമൊന്നും വേണ്ടെന്ന് വിചാരിച്ച് മൂന്ന് നാല് വര്‍ഷം സിംഗിളായി നടന്നയാളാണ് ഞാന്‍. അതുകഴിഞ്ഞപ്പോഴാണ് എനിക്കൊരു കൊച്ചിനെ വേണമെന്ന് തോന്നിയത്. അപ്പോഴേക്കും എന്റെ അതേ പ്രായത്തിലുള്ള കുറെ സഹൃത്തുക്കള്‍ക്ക് മക്കളുണ്ടായി. അവരൊക്കെ മക്കളുടെ കൂടെ കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും.

woman

പക്ഷേ എനിക്ക് വിവാഹവും ഭര്‍ത്താവും വേണ്ടായിരുന്നു. അങ്ങനെ കുഞ്ഞ് വേണമെന്നും പറഞ്ഞ് ഞാന്‍ ഡാഡിയുടെ അടുത്ത് വാശിപിടിച്ചു. കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയെ ബോധ്യപ്പെടുത്തി വരുമ്പോഴാണ് ബിഗ്‌ബോസ് ഷോ വരുന്നത്. അവിടെ ചെന്നപ്പോഴേക്കും കാര്യങ്ങള്‍ മൊത്തം മാറിമറിഞ്ഞു. ശ്രീനിയെ കണ്ടപ്പോള്‍ മനസ്സിലായി, ഇങ്ങനത്തെ ആണുങ്ങളും ലോകത്തുണ്ടെന്ന്. 

അതിനുമുന്നേ ആണുങ്ങളോട് മൊത്തം വെറുപ്പായിരുന്നോ?

woman
ഗൃഹലക്ഷ്മി വാങ്ങാം

അങ്ങനെയില്ല. കുറച്ച് ശാന്തനായിട്ടുള്ള ഒരാളുമായിട്ട് ഞാന്‍ ഒരിക്കലും കണക്ടാവുമെന്ന് വിചാരിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ നമുക്ക് പ്രണയം തോന്നുക നമ്മുടെ അതേ സ്വഭാവമുള്ള, നമ്മുടെ അതേ ഭക്ഷണം കഴിക്കുന്ന, നമ്മുടെ അതേ താത്പര്യമുള്ള പയ്യന്‍മാരോടാവുമല്ലോ. പക്ഷേ രണ്ടുപേര്‍ക്ക് ഒരേ താത്പര്യം ഒരേ പോലെ വരുമ്പോള്‍ അത് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങുമെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്.

ശരിക്കും വിപരീതസ്വഭാവമുള്ളവരായിരിക്കും നമുക്കെപ്പോഴും പെര്‍ഫെക്ട്. ഒരാള്‍ കൂടുതല്‍ സംസാരിക്കുമ്പോള്‍ ഇപ്പുറത്തുള്ളയാള്‍ കുറച്ച് ശാന്തനാവുന്നതാണ് നല്ലത്. ശ്രീനിക്ക് നല്ല ക്ഷമയുണ്ട്. ഞാന്‍ ദേഷ്യത്തിലും സങ്കടത്തിലും സംസാരിച്ചാല്‍ പോലും ശ്രീനി തിരിച്ച് ദേഷ്യപ്പെടില്ല.

പേളി മാണിയുമായുള്ള അഭിമുഖത്തിന്റെ  പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: interview with Actress Pearle Maaney