തു നാടാണ് സ്വന്തമെന്നു പറയാന്‍ ഇത്തിരി പ്രയാസമാണ് ഗൗരിക്ക്. ഡല്‍ഹിയിലായിരുന്നു അച്ഛനും അമ്മയും. ഗൗരിയുടെ കുട്ടിക്കാലത്തുതന്നെ അവര്‍ പക്ഷേ ചെന്നൈയിലേക്ക് പോന്നു. എന്നിട്ടും ഗൗരി തമിഴ്‌നാട്ടുകാരിയായില്ല. അതെന്താണെന്നു ചോദിച്ചാല്‍ അവള്‍ പറയും, ''ഞാനൊരു ശുദ്ധ മലയാളിയാണ്.'' 

സത്യം അതാണ്. അമ്മ വൈക്കംകാരി. അച്ഛന്‍ അടൂരുകാരന്‍. എന്നാലും '96'ലെ ജാനു മലയാളിയാണെന്നു വിശ്വസിക്കാന്‍ പ്രയാസം. സിനിമയില്‍ തനി തഞ്ചാവൂരുകാരി. തൃഷയുടെ കൗമാരപ്രായം അഭിനയിക്കുന്ന നല്ല ടിപ്പിക്കല്‍ തമിഴ് പൊണ്ണ്. '96' ലെ പ്രണയത്തിന് 916 പരിശുദ്ധി കൊടുത്തതില്‍ വിജയ് സേതുപതിക്കും തൃഷയ്ക്കുമൊപ്പം ഗൗരിക്കുമുണ്ട് ഒരു കൈ. ജാനുവിന്റെ കണ്ണുകളിലെ കനത്തു നില്‍ക്കുന്ന പ്രേമം. കാണാതിരിക്കുമ്പോഴുള്ള മൗനം..എവിടെനിന്ന് വന്നു ഇത്ര പ്രേമം എന്നു ചോദിച്ചാല്‍ ഗൗരി പറയും, ''ആര്‍ക്കാണ് ഒരു ക്രഷ് ഒക്കെ ഉണ്ടാവാത്തത്?''

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്ന പതിനെട്ടുകാരിക്ക് 96 ലെ തീവ്രപ്രണയം മനസ്സിലാവുമോ? ''ഇവിടെ ഒെക്ക നല്ല റിലേഷന്‍സുണ്ട്. പക്ഷേ അതുമാതിരി ഒന്ന്...ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടാവുകയാണെങ്കില്‍ അങ്ങനെ വേണം. ആ ലെവലില്‍, ആ ഡെപ്തില്‍...'' 96 ല്‍ മുഴുകിയപോലെ ഗൗരി പറഞ്ഞുകൊണ്ടിരുന്നു.

Gauri
ഫോട്ടോ: ഷാഫി ഷക്കീര്‍

''ഞാനും അനുഭവിച്ചിട്ടുണ്ട് ഇതൊക്കെ. അതുകൊണ്ടാണ് എനിക്ക് ജാനുവാകാന്‍ പറ്റിയത്. അല്ലാതെ സ്‌കൂളില്‍ ഒരു ക്രഷും ഉണ്ടായിട്ടില്ലെന്നു പറഞ്ഞാല്‍ അതു കള്ളമായിരിക്കും.  എന്നാലും ജാനുവിന്റെയും രാമചന്ദ്രന്റെയും ബന്ധംപോലെയൊന്നുമാവില്ല അത്. എന്തൊരു ഗംഭീരമാണ് ആ പ്രണയം! അത്ര സങ്കീര്‍ണമായ ബന്ധമൊക്കെ കാണാന്‍ പറ്റുമോ ഇന്ന്? കണ്ടാല്‍ കൊതി തോന്നും..''

Gauri
ഫോട്ടോ: ഷാഫി ഷക്കീര്‍

 

തൃഷയെ കാണാനും കൊതിയുണ്ട് ഗൗരിക്ക്. ഇതുവരെ പറ്റിയിട്ടില്ല അതിന്. ഗൗരി ലൊക്കേഷനിലുള്ളപ്പോഴൊക്കെ തൃഷ തിരക്കിലായിരുന്നു. സിനിമയുടെ ആഘോഷത്തിനു പോലും എത്താന്‍ പറ്റിയില്ല. പക്ഷേ ഒന്നുണ്ട്, തൃഷയുടെ ഒരു ട്വീറ്റില്‍ അവര്‍ ഗൗരിയെ ടാഗ് ചെയ്തു. അവളെ മാത്രമല്ല, വിജയ് സേതുപതിയുടെ കുട്ടിക്കാലം അഭിനയിച്ച ആദിത്യ ഭാസ്‌കറിനെയും. 'ഇഷ്ടമായി.നല്ല കഴിവുളള കുട്ടികള്‍' തൃഷ കുറിച്ചു.

കൂടുതല്‍ വായിക്കാം നവംബര്‍ രണ്ടാം ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Interview with 96 Movie Fame Gauri, Mpvie 96