ഞ്ചുവര്‍ഷം കൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ സജീവസാന്നിധ്യം അറിയിച്ച അഭിനേത്രിയാണ് പാതിമലയാളി കൂടിയായ ദീപ്തി സതി. മുംബൈയില്‍ ജനിച്ചുവളര്‍ന്ന ദീപ്തിക്ക് കേരളവുമായുള്ള ബന്ധം അമ്മ മാധുരിയുടെ നാട് എന്നത് മാത്രമായിരുന്നു. പക്ഷേ സിനിമ എന്ന പ്രൊഫഷന്‍ അവരുടെ ജാതകംമാറ്റി എഴുതി. ഇപ്പോള്‍ ദീപ്തി മലയാളിയുടെ നീനയാണ്. ലാല്‍ജോസ് സിനിമയിലെ തന്റേടവും ചുറുചുറുക്കുമുള്ള പെണ്‍കുട്ടി.' നീനയുടെ ഇമേജ് ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. നീനയൊരു സ്‌ട്രോങ് കാരക്ടറാണ്. ആണത്തമുള്ള പെണ്‍കുട്ടിയാണ്. ഞാന്‍ അങ്ങനെയല്ല. നീന നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവളാണ്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മിക്കവരും അങ്ങനെയാണ്.'

ശരിക്കും സ്ത്രീകളുടെ ദശകമാണ് വരുന്നതെന്ന് തോന്നുന്നു. നീനയെപ്പോലെ നട്ടെല്ല് നിവര്‍ത്തിനില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാലമാവുമോ അത്

കഴിഞ്ഞുപോയ വര്‍ഷവും പെണ്‍കുട്ടികളുടേതായിരുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. അതുപോലെ  ഇനി വരാനിരിക്കുന്നതും പെണ്‍ കരുത്തിന്റെ വര്‍ഷങ്ങളാണ്. സ്ത്രീകള്‍ക്ക് ഒരുപാട് ശക്തിയുണ്ട്. പക്ഷേ സമൂഹം നമുക്ക് അത്രയും അവസരങ്ങള്‍ തന്നില്ല. അതുകൊണ്ട് സ്ത്രീകള്‍ക്ക് അത് തെളിയിക്കാന്‍ പറ്റിയില്ല. പക്ഷേ ഇപ്പോള്‍ സമൂഹം കുറെക്കൂടി ഓപ്പണ്‍ അപ്പായിരിക്കുന്നു. ആളുകള്‍ വിശാലമായി ചിന്തിച്ചുതുടങ്ങി. സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍  ഇത് നല്ലൊരു അവസരമാണ്.

Grihalakshmi
പുതിയ ഗൃഹലക്ഷ്മി വാങ്ങൂ

സ്ത്രീകള്‍ ഏറ്റവുമധികം ശാരീരികഅക്രമങ്ങള്‍ നേരിടുന്ന കാലം കൂടെയാണിത്. ഉന്നാവുപോലെ എത്രയെത്ര ബലാംത്സംഗങ്ങള്‍

റേപ്പ് ഉണ്ടാക്കുന്നൊരു കളങ്കമുണ്ട്. അത് മാറണം. നമ്മുടെ പഴ്‌സ് ആരെങ്കിലും എടുത്തു. അപ്പോള്‍ ഒരാള്‍ പഴ്‌സ് മോഷ്ടിച്ചുകൊണ്ടുപോയെന്ന് നമ്മള്‍ ഓപ്പണായിട്ട് വിളിച്ച് പറയും. പക്ഷേ ബലാത്സംഗത്തിലോ. അതിന്റെ ഇരയെ സംബന്ധിച്ച് അതൊരു വലിയ കളങ്കമാണ്. അത് ചെയ്ത ആളുടെ കുറ്റമല്ല. 2020 സ്ത്രീകളുടെ ദശകമാവണമെങ്കില്‍ സര്‍ക്കാരും ജനങ്ങളും ഇത്തരം ഇരകളെ നോക്കി ഓ എന്ന് സഹതാപം കാണിക്കുകയല്ല ചെയ്യേണ്ടത്. അവരെ തൊടാന്‍ പറ്റില്ല, അവരെ മാറ്റിനിര്‍ത്തണം എന്നൊക്കെ പറയുകയുമരുത്. ഇങ്ങനെയൊരു അനുഭവം ഉണ്ടായാല്‍ എന്നോടൊരാള്‍ നീതിയില്ലാതെ പെരുമാറി എന്ന് തുറന്ന് പറയാന്‍ കഴിയണം. എനിക്ക് നീതി വേണമെന്ന് ഉറക്കെ വിളിച്ച് പറയണം. അങ്ങനെയാവുമ്പോള്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പറ്റും.

ഇനി ഐ വാണ്ട് ടു റേപ്പ് എ മാന്‍ എന്ന് പ്രതികാരത്തോടെ സ്ത്രീകളും പറയേണ്ടി വരുമോ

ഐ ഹോപ്പ് ഇറ്റ് ഈസ് ലൈക്ക് ദാറ്റ്. പക്ഷേ എല്ലാ സ്ത്രീകളും ഒറ്റക്കെട്ടാവണം. ഞാന്‍ വലിയ ഫെമിനിസ്റ്റല്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ഉറച്ച നിലപാടുണ്ട്, സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണുള്ളത്. അവര്‍ക്ക് ഒരേ തരത്തില്‍ സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ അത് ഇനിയും നടപ്പാവേണ്ടിയിരിക്കുന്നു. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങൂ

Content Highlights: Deepthi Sati, Malayalam Movies,