പാടുമെങ്കിലും പാട്ട് പഠിക്കാന്‍ പോവാന്‍ ദാനയ്ക്ക മടിയായിരുന്നു. പിന്നീടെപ്പോഴോ ഒരു നിയോഗം പോലെ  സംഗീതം ഈ മിടുക്കിയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി. ഹിന്ദുസ്ഥാനി സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ദാന റാസിഖ് സംഗീതത്തിന്റെ ലോകത്ത് പുത്തന്‍ ചുവടുകള്‍ പാടി കയറുകയാണ്.

സംഗീതത്തിലേക്ക്

കുടുംബത്തില്‍ എല്ലാവരും തന്നെ പാട്ട് പാടുന്നവരാണ്. ചെറുപ്പത്തില്‍ ചെറിയ പരിപാടികള്‍ക്കെല്ലാം പാടുമായിരുന്നു. 7ാക്ലാസ് മുതല്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ആ കാലഘട്ടം മുതലാണ് പാട്ട് ഗൗരവമായി എടുത്തു തുടങ്ങുന്നത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ഇന്‍സ്റ്റാഗ്രാം ആരംഭിക്കുന്നത്. അതില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ എല്ലാം തന്നെ പാടി പോസ്റ്റ് ചെയ്ത് തുടങ്ങി.

ഹിന്ദുസ്ഥാനി പഠിക്കാന്‍ എറണാകുളത്തേക്ക്

മഹരാജാസില്‍ ഫസ്റ്റ് ഇയര്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനായാണ് എറണാകുളത്തേക്ക് വന്നത്. പഠനത്തോടൊപ്പം സംഗീതവും ഒപ്പ കൊണ്ടുപോവണമെന്ന ആഗ്രഹമുള്ളത് കൊണ്ടാണ് തലശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന് പഠിക്കുന്നത്.

ഒരു കൊല്ലമായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ്. അതിന് മുന്‍പ് സംഗിതം പഠിച്ചിരുന്നില്ല. ഗസലുകള്‍ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ആ വിഭാഗം പാട്ടുകള്‍ ഇഷ്ടമായതിനാലാണ് ഹിന്ദുസ്ഥാനിയില്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. വളരെ വിപുലമായൊരു സംഗിത ശാഖയാണ് അത്. പാട്ട് പഠിക്കാനായി വീട്ടില്‍ നിന്ന് പണ്ട് ഒരുപാട് നിര്‍ബന്ധിച്ചിരുന്നു എന്നാല്‍ എന്റെ മടി കൊണ്ട് പോയിരുന്നില്ല. ഇപ്പോള്‍ പാട്ട് പഠിക്കാന്‍ പോവാം എന്ന തീരുമാനത്തെ അവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ശ്രേയ ഘോഷാലിന്റെ ശബ്ദത്തോട് സാമ്യം

ശ്രേയ ഘോഷാലിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു എന്നാല്‍ ചിലര്‍ പറയും ഞാന്‍ ലിപ്‌സിങ്ക് ചെയ്യുകയാണെന്ന് ,അപ്പോള്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്. സത്യത്തില്‍ ഇപ്പോള്‍ അത്തരം കോംപ്ലിമെന്റുകള്‍ ലഭിക്കുമ്പോള്‍ ഐഡന്റി ക്രൈസിസ് നേരിടുമോ എന്നൊരു ഭയവുമുണ്ട്.

സ്വതന്ത്ര സംഗീത നിര്‍മ്മാണം

സ്വതന്ത്ര സംഗീത നിര്‍മ്മാണ രംഗത്ത് ശ്രദ്ധ ചെലുത്തണമെന്നാണ് ആഗ്രഹം. പിന്നണി ഗായികയായി അവസരം കിട്ടിയാല്‍ തീര്‍ച്ചായായും ചെയ്യും. എന്നാല്‍ എന്റെ സ്വപ്‌നം സംഗീതത്തിന് കൂടുതല്‍ മാനങ്ങള്‍ ലഭിക്കുന്ന സ്വതന്ത്ര സംഗീത ആവിഷ്‌ക്കാര രംഗത്ത് സജീവമാവണമെന്നാണ്.

സത്യം പറഞ്ഞാല്‍ ഈ രംഗത്തേക്ക് കേരളത്തില്‍ ആളുകള്‍ കുറവാണെന്ന് പറയുന്നത് വെറുതെയാണ.് ഒരുപാട് പേര്‍ മികച്ച ഐഡിയകളുമായി പുറത്ത് നില്‍ക്കുന്നുണ്ട്.  പക്ഷേ സാമ്പത്തികമാണ് പ്രശ്‌നം അതു കൊണ്ടാണ് എല്ലാവരും അതിലേക്ക് ഇറങ്ങാന്‍ മടിക്കുന്നത്. സ്വതന്ത്ര സംഗീതഞ്ജരെ പിന്തുണയ്ക്കുന്ന എ ആര്‍ റഹമാന്റെ മാജ്ജാ പോലുള്ള സംരംഭങ്ങള്‍ പ്രതീക്ഷ നല്‍കുന്നവയാണ്.

സിനിമയില്‍ പാടുന്നത് മാത്രമാണ് സംഗീതം എന്ന വിശ്വസിക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്. തീര്‍ച്ചയായും പിന്നണി ഗാന രംഗം നല്‍കുന്ന എക്‌സപോഷര്‍ വളരെ വലുതാണ്. ആളുകളിലേക്ക് വളരെ പെട്ടെന്ന് എത്തുന്നതും സിനിമയിലെ പാട്ടുകളാണ്

daana razik

എം ജയചന്ദ്രന്‍

ദുബായ് 2021 ന്റെ സംഗീതവുമായി ബന്ധപ്പെട്ട് ഒരു ഓഡിഷനുണ്ടായിരുന്നു. സെലക്ഷന്‍ കിട്ടിയെങ്കിലും ചില കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഓഡിഷന്റെ സമയത്ത് എം ജയചന്ദ്രനെ മീറ്റ് ചെയ്തിരുന്നു അദ്ദേഹം പാട്ട് ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. വളരെയധികം ആത്മവിശ്വാസം നല്‍കിയൊരു കൂടികാഴ്ച്ചയായിരുന്നു അത്.

പാട്ടിനെ എതിര്‍ക്കുന്നവരും പിന്തുണയ്ക്കുന്നവരുമുണ്ട്‌

 ഈ രംഗത്ത് നില്‍ക്കുന്നതിന് കമ്മ്യുണിറ്റിയില്‍ നിന്ന് ചില എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എന്നാല്‍ കുടുംബം നല്‍കിയ പിന്തുണയാണ് എന്നെ പിടിച്ച് നിര്‍ത്തുന്നത്. നമ്മള്‍ എന്ത് ചെയ്താലും നല്ല ഉദ്ദേശത്തോടെയാണെങ്കില്‍ അത് ഹറാമല്ല ഹലാലാണ്. മതത്തിന്റെ മുല്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന നല്ലതല്ലാത്ത കാര്യങ്ങളാണ് ഹറാം. കഴിവുകള്‍ പ്രകടിപ്പിക്കാനായി സംഗീതം ഉപയോഗിക്കുന്നത് ഒരു മോശം കാര്യമായി കരുതുന്നില്ല. അങ്ങനെ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. കമ്മ്യൂണിറ്റിയില്‍ പാട്ടിനെ എതിര്‍ക്കുന്നവരും പിന്തുണയ്ക്കുന്നവരും ഉണ്ട്. 

ഭാവി പ്രതീക്ഷകള്‍

എ.ആര്‍ റഹമാന്‍, സന്തോഷ് നാരായണന്‍ എന്നിവരാണ് എന്റെ പ്രിയപ്പെട്ടവര്‍. ഇവരെ കൂടാതെ ഇഷ്ടപ്പെട്ടവരുടെ ലിസ്റ്റ് വളരെ വലുതാണ്. അവരുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യണമെന്നുള്ളത് വലിയ സ്വപ്‌നമാണ്.

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ഒരു അവസരം വന്നിരുന്നു. എന്നാല്‍ പിന്നീട് ആ പ്രോജക്റ്റ് മുന്നോട്ട് പോയില്ല. അതല്ലാതെ പുതിയ അവസരങ്ങള്‍ വന്നില്ല. മികച്ച അവസരങ്ങള്‍ തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു

സിവില്‍ സര്‍വീസാണ് ലക്ഷ്യം ഇതോടൊപ്പം തന്നെ പാഷനായ സംഗീതത്തെയും മുന്നോട്ട് കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്. നടക്കുമോ എന്നറിയല്ല പക്ഷേ ഇതെല്ലാമാണ് ആഗ്രഹം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dana Razik (@dana.razik)

Content Highlights: Daana razik interview young musician  Dana Razik