'അഭിനയമാണ് ഇപ്പോഴും ജീവിതത്തിന്റെ ഒരു പ്രചോദനമായി നില്‍ക്കുന്നത്.'

നാല്‍പത് വര്‍ഷമായി സിനിമയില്‍ ജീവിക്കുന്നതിന്റെ ആനന്ദം വെളിപ്പെടുത്തി രോഹിണി. ഇടയ്ക്ക് ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ മാത്രമേ സിനിമയോട് മടുപ്പ് തോന്നാറുള്ളൂ. അപ്പോഴൊക്കെ സിനിമയില്‍ വരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകും. രോഹിണി വീടിന്റെ അകത്തേക്ക് മറഞ്ഞു. ചെന്നൈയിലെ വീട്ടില്‍ അവര്‍ ഇപ്പോള്‍ തനിച്ചാണ്. ഏക മകന്‍ ഋഷി ഇറ്റലിയില്‍ മെഡിസിന് പഠിക്കുന്നു. രോഹിണിയുടെ വിശേഷങ്ങളിലേക്ക്. 

ബാല്യം മുതല്‍ സിനിമയില്‍ രോഹിണി സിനിമയെ ഇഷ്ടപ്പെട്ടുതുടങ്ങുന്നത്. 

ശീലമായപ്പോള്‍ ഞാനതിനോട് പൊരുത്തപ്പെട്ടു. എന്നെ അഭിനയം പഠിപ്പിച്ചത് മലയാളം സിനിമയാണ്. ജീവിതത്തിലെ മറക്കാനാവാത്ത കാര്യങ്ങള്‍ സമ്മാനിച്ചതും മലയാളം തന്നെ. എണ്‍പതുകളിലൊക്കെ മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. നല്ല സംവിധായകരുടെ കൂടെയും നല്ല അഭിനേതാക്കളുടെ കൂടെയുമൊക്കെ ജോലി ചെയ്യാന്‍ സാധിച്ചു. 90കളുടെ തുടക്കം വരെ വല്ലാത്ത ഒരു കാലഘട്ടമായിരുന്നു. ഞങ്ങള്‍ ചെയ്തിരുന്നതൊക്കെ ശുദ്ധ സിനിമകളാണ്. 

അന്നൊക്കെ രാത്രിയും പകലുമെന്നില്ലാതെ ഷൂട്ടിങ് ചെയ്തിട്ടുണ്ട്. ഭരതന്റെ ഒഴിവുകാലം എന്ന പടം തീര്‍ത്തത് 18 ദിവസം കൊണ്ടാണ്. അന്ന് പക്കാ സ്‌ക്രിപ്റ്റും തെളിഞ്ഞ ചിന്തകളുമുള്ള സംവിധായകരായിരുന്നു ഇന്ന് അങ്ങനെ ചിന്തിക്കാനേ പറ്റില്ല. 

എന്നിട്ടും ജലജയോടും മേനകയോടും അസൂയ തോന്നിയിട്ടുണ്ടെന്ന് രോഹിണി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

ഹഹഹ..അടൂര്‍സാറിന്റെ കൂടെയും അരവിന്ദന്‍ സാറിന്റെ കൂടെയുമൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ലല്ലോ. ആ കാലത്തൊക്കെ ടീനേജായ കുസൃതി കഥാപാത്രങ്ങളാണ് എന്നെ തേടി വന്നിട്ടുള്ളത്. അതൊന്നും അത്രയ്ക്ക് ഗൗരവമുള്ളതായിരുന്നില്ല. 

ജലജയും മേനകയും ചെയ്തിരുന്നത് ഗംഭീര വേഷങ്ങളായിരുന്നു. പ്രധാനമായും ജലജ. പിന്നെങ്ങനെ അസൂയപ്പെടാതിരിക്കും. ജലജയ്ക്ക് അത്തരം വേഷങ്ങള്‍ കിട്ടിയത് അവര്‍ മലയാളിയായതിന്റെ പരിഗണന കൊണ്ടായിരിക്കും. ഞാന്‍ തെലുങ്കത്തിയല്ലേ. എന്നാലും കാണാന്‍ ഞാന്‍ മലയാളിയെ പോലെയാണ്. പക്ഷേ എനിക്കന്ന് മലയാളം ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞില്ല.  അതുകൊണ്ട് രോഹിണിക്ക് മലയാളം അറിയില്ലെന്ന് പലരും വിചാരിച്ചുകാണും. 

അടൂരിനോടൊക്കെ പറയാമായിരുന്നില്ലേ? 

അടൂര്‍ സാറിന്റെ അടുത്ത് ഞാന്‍ കുറേ വട്ടം കെഞ്ചി നോക്കിയിട്ടുണ്ട്, സാര്‍ എനിക്ക് ഒരു അവസരം തരുമോ എന്ന്. പക്ഷേ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്നായിരുന്നു മറുചോദ്യം. അദ്ദേഹം നാലുപെണ്ണുങ്ങള്‍ എടുക്കുന്ന സമയത്ത് ഞാന്‍ വീണ്ടും അവസരം ചോദിച്ചു. അദ്ദേഹം പറഞ്ഞു, ' ഞാന്‍ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്ന്.' നിര്‍ഭാഗ്യത്തിന് എനിക്കന്ന് ഷോര്‍ട് മുടി ആയിപ്പോയി. ആ അവസരം നഷ്ടമായി. പക്ഷേ, അതിനുശേഷം ഞാന്‍ മുടി മുറിച്ചിട്ടില്ല. നീട്ടിത്തന്നെ നടക്കുകയാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം.


Content Highlights: Celebrity Interview, Actress Rohini കൂടുതല്‍ വായിക്കാന്‍ ഗൃഹലക്ഷ്മി കാണുക.