Anarkali
ചിത്രങ്ങള്‍ : കാരറ്റ് ജി.കെ

ഈ ജനറേഷനിലുള്ളവര്‍ സിനിമയില്‍ അഭിനയിക്കുന്നത് പോലും അത്ര വലിയ ഭ്രാന്തായിട്ട് കാണുന്നില്ലേ?

ഞാന്‍ ആക്ടിങ്ങൊരു പാഷനായിട്ട് കണ്ടിട്ടില്ല. 'ആനന്ദ'ത്തില്‍ ഹംപിയിലും ഗോവയിലുമൊക്കെയായിരുന്നു ഷൂട്ടിങ്ങ്. അവിടെയൊക്കെ കാണാമല്ലോ എന്നുവിചാരിച്ചാണ് ഞാനതിന് പോവുന്നത്. അല്ലാതെ സിനിമയില്‍ അഭിനയിക്കണമെന്നൊരു തീവ്രമായിട്ടുള്ളൊരു ഫീലൊന്നും ഇല്ലായിരുന്നു. ഇപ്പോഴും സിനിമയില്‍ തന്നെ നില്‍ക്കാനൊന്നും തീരുമാനിച്ചിട്ടുമില്ല.  ഞാനിപ്പോ തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. പഠിത്തം കഴിഞ്ഞിട്ടുമതി ബാക്കിയെല്ലാം എന്ന മട്ടാണ്.

ഇപ്പോഴത്തെ കാമ്പസ് സിനിമകളില്‍ കാണുന്നത് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത കുറെ കുട്ടികളെയാണ്. ആനന്ദത്തിലൊക്കെ കണ്ട പോലാണോ ശരിക്കുള്ള കാമ്പസ്

Anarkali
ചിത്രങ്ങള്‍ : കാരറ്റ് ജി.കെ

ആനന്ദത്തില്‍ എന്‍ജിനീയറിങ് കാമ്പസില്‍നിന്ന് എങ്ങനെയാണൊരു ടൂര്‍ പോവേണ്ടതെന്ന് കുട്ടികള്‍ ആഗ്രഹിക്കുന്നുവോ അതാണ് കാണിച്ചിട്ടുള്ളത്. ഒരു ടൂറും അങ്ങനെയാവില്ല. ഞങ്ങള്‍ യൂത്തിന്റെ ആഗ്രഹം മാത്രമാണ് ആ സിനിമ.

അതൊരു ഐഡിയല്‍ ട്രിപ്പായിരുന്നു. അതുപോലെയൊക്കെ സംഭവിക്കുമോ എന്നെനിക്കറിയത്തില്ല. പിന്നെ ഈ ജനറേഷനിലുള്ള ആള്‍ക്കാരൊക്കെ കടന്നുപോവുന്ന ക്രൈസിസൊക്കെ നോക്കിക്കാണുന്നത് കൊണ്ടാവും ആ സിനിമ ശ്രദ്ധിക്കപ്പെട്ടത്.

ഈ തലമുറ അത്ര ക്രൈസിസ് അനുഭവിക്കുന്നുണ്ടോ ?

ശരിക്കുമൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്. നമ്മുടെ സ്വത്വം എന്താണെന്ന് നമ്മളിതുവരെ കണ്ടുപിടിക്കാത്തൊരു അവസ്ഥ.അതെന്നെ ഭയങ്കരമായിട്ട് അലട്ടുന്നുണ്ട്. ലക്ഷ്യം എന്താണെന്നുപോലും തിരിച്ചറിയാന്‍ പറ്റുന്നില്ല.

സത്യം പറഞ്ഞാല്‍ ഇനിയെന്താണ് ചെയ്യാന്‍ പോവുന്നതെന്ന് എനിക്കറിയത്തില്ല. അവസാനം എവിടെച്ചെന്ന് എത്തുമെന്നും അറിയത്തില്ല. വരുന്നിടത്തുവെച്ച് കാണാമെന്നുള്ളൊരു മൈന്‍ഡാണ്.