'ഞാന്‍ സിനിമയില്‍ വരുന്നതിനോട് രക്ഷിതാക്കള്‍ക്ക് നല്ല എതിര്‍പ്പായിരുന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഞാന്‍ നടിയായതും അവര്‍ക്ക് ഷോക്കായി. ഇപ്പോഴും അവര്‍ അതിനോട് ഒരുവിധം പൊരുത്തപ്പെട്ടു പോവുന്നുവെന്ന് മാത്രം.'  മായാനദിയും വിജയ് സൂപ്പറും പൗര്‍ണമിയും കടന്ന് തമിഴില്‍ ജഗമേ തന്തിരത്തില്‍ എത്തി നില്‍ക്കുന്ന സിനിമാ യാത്രയിലൂടെ ഐശ്വര്യ ഒന്ന് ഓടിപ്പോയി

പ്രൊഫഷണലായി ഡോക്ടറായ ഒരാള്‍ സിനിമയില്‍ വരുമ്പോള്‍ ഒരുപാട് ലക്ഷ്യങ്ങള്‍ മനസ്സില്‍ കാണുമല്ലോ? 

ഒരിക്കലുമില്ല. ചെറിയൊരു ആഗ്രഹം, അതിന്റെ പുറത്ത് സിനിമയില്‍ വന്നതാണ് ഞാന്‍. ഒന്ന് ചെയ്തുനോക്കാം എന്നേ ഉണ്ടായിരുന്നുള്ളു. പക്ഷേ ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍ ആഗ്രഹങ്ങള്‍ കൂടി. അതോടെ വേറൊന്നും ചെയ്യാന്‍ താല്‍പര്യമില്ലാതായി. ഇപ്പോ ഓരോ സിനിമ കഴിയുമ്പോഴും ആഗ്രഹങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റണമെന്നതും കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യണമെന്നതുമൊക്കെ ആ ആഗ്രഹങ്ങളുടെ കൂട്ടത്തിലുള്ള കാര്യങ്ങളാണ്. ഓരോ കഥാപാത്രത്തിലും ചെറുതായെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ പറ്റണമെന്ന് ചിന്തിക്കാറുണ്ട്. 

Grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

സിനിമയില്‍ ആഗ്രഹിക്കുന്ന സ്ഥാനം

നായികമാര്‍ക്ക് ഒരു ഷെല്‍ഫ് ലൈഫ് ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം ആയാല്‍ അവര്‍ കല്യാണം കഴിച്ച് പോകുമെന്നാണ് നാട്ടു നടപ്പ്. അത് ബ്രേക്ക് ചെയ്യാന്‍ പറ്റണമെന്നുണ്ട്. ഇപ്പോള്‍ ഒരുപാട് പേര്‍ ആ ചിന്താഗതിയൊക്കെ തകര്‍ത്തിട്ടുണ്ട്. ആ മുന്നേറ്റത്തില്‍ അവര്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഴിയണം. 

സിനിമയ്ക്കകത്ത് നടിയെന്ന നിലയില്‍ എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നത്

ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ നല്ല ബഹുമാനം കിട്ടുന്നുണ്ട്. ഒരുപാട് സിനിമചെയ്ത സംവിധായകര്‍ പോലും ഒരു സീന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എനിക്കെന്താണ് പറയാന്‍ ഉള്ളതെന്ന് കേള്‍ക്കാറുണ്ട്. അങ്ങനെ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാവും ധാരാളം സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ട്. അത് ഇനിയുള്ള സിനിമയില്‍ പ്രതിഫലിക്കും. ആദ്യത്തെ സിനിമയിലൊന്നും ആരും എന്റെയടുത്ത് ഒരു അഭിപ്രായവും ചോദിക്കാറുണ്ടായിരുന്നില്ല. അന്ന് എനിക്കതിന് ഒന്നും അറിയില്ലായിരുന്നുവെന്നത് വേറെ കാര്യം. 

ഐശ്വര്യ ലക്ഷ്മിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Aishwarya Lekshmi Open up about her dreams and life