Srinda
ചിത്രം : ഷാനി സാകി

എങ്ങനെയാണ് സിനിമയില്‍ വന്നത്? 
കഷ്ടപ്പാട് തീര്‍ക്കാനൊന്നും ആരും സിനിമയില്‍ വരില്ല. എന്റെ പാഷനാണ് സിനിമ. അതുകൊണ്ടാണ് ഞാന്‍ വന്നത്. നേരത്തേ ഒരു ഐ ടി ഫേമിലായിരുന്നു ജോലി. എനിക്കീ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതൊക്കെ അന്നേ ഭയങ്കര ഇഷ്ടാണ്. അങ്ങനെ മോഡലിങില്‍ എത്തി. പക്ഷേ അപ്പോഴും തോന്നി, ഇതല്ല, വേറെ എന്തോ ആണ് എന്റെ പാഷന്‍. അവസാനം മനസ്സിലായി. അത് സിനിമയാണ്. 

ഫോര്‍ ഫ്രണ്ട്‌സ് എന്ന് സിനിമയില്‍ ചെറിയ വേഷം ചെയ്ത ശേഷം ഞാന്‍ സഹസംവിധായികയായാണ് സിനിമയില്‍ വന്നത്. 'കാസനോവ'യിലും 'ചൈനാടൗണി'ലും അസിസ്റ്റ് ചെയ്തു. അതു കഴിഞ്ഞാണ് ആഷിക് അബുവിന്റെ കോള്‍ വരുന്നത്. 22 ഫീമെയില്‍ കോട്ടയത്തി
ലേക്ക്.

വന്ന സമയത്തുള്ള പാഷന്‍ പിന്നീടും തോന്നിയോ?
അതു കൂടിക്കൂടി വരുന്നേയുള്ളൂ. സിനിമയോട് സത്യം പറഞ്ഞാലൊരു തരം ആസക്തിയാണ്. നമ്മള്‍ അതിന് അടിപ്പെടും. ഇതുപോര, ഇതുപോര, വീണ്ടും വീണ്ടും...എന്നു തോന്നിെക്കാണ്ടേയിരിക്കും. ആ ഒരു പാഷനിലാണ് വര്‍ക്ക് ചെയ്യുന്നത്. പാഷനില്ലാത്തവര്‍ സിനിമയില്‍ അധികം മുന്നോട്ടു പോവുമെന്ന് തോന്നുന്നില്ല.

ഫോര്‍ട്ട് കൊച്ചിയുടെ സ്വന്തം 'ഇറച്ചിച്ചോറു'മായി ആരോ വന്നു. നല്ല എരിവും മസാലയും പോത്തിറച്ചിയും ചേര്‍ന്ന ചോറ്‌. സ്രിന്‍ഡയുടെ കണ്ണ് അതിലായി.''എനിക്ക് കുറച്ചു തായോ...'' ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മറന്ന് സ്രിന്‍ഡ അതെടുത്ത് കഴിച്ചു, ബാക്കിയുള്ളവരെ സല്‍കരിച്ചു. അപ്പോഴും സംഭാഷണം തുടര്‍ന്നു.

Srindaസ്രിന്‍ഡ പുറത്തുനിന്ന് കണ്ട സിനിമ തന്നെയാണോ അകത്തെത്തിയപ്പോഴും?
പുറത്തുനില്‍ക്കുന്നവര്‍ പറയും, സിനിമ ഇങ്ങനെയാണ്, അങ്ങനെയാണ്, ഭയങ്കര പ്രശ്‌നമുള്ള ഏരിയ ആണ്. എനിക്കത്ര പ്രശ്‌നമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ ബുദ്ധിമുട്ടുകള്‍ എല്ലായിടത്തും ഉണ്ടാവും. എനിക്കും പ്രയാസമുള്ള സമയം ഉണ്ടായിട്ടുണ്ട്. പ്രയാസപ്പെടാതെ ഒന്നും കിട്ടില്ല. 

പ്രയാസപ്പെട്ടിട്ടുണ്ടെന്നാണോ ഇല്ലെന്നാണോ?
അങ്ങനെ പറയത്തക്ക പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ല. പിന്നെ ജോലി െചയ്തിട്ട് പൈസ േചാദിക്കുമ്പോളുള്ള ചിലരുടെ ഒരു ആറ്റിറ്റിയൂഡ് ഉണ്ട്. ഞാന്‍ അവരുെട അടുത്ത് നിന്ന് കടം ചോദിക്കുമ്പോലെയാ. അവരെ വിളിക്കണം. ''ഹലോ.. ആ പൈസ ഒന്നു തരുമോ...'' എന്നും ചോദിച്ച്. ചിലപ്പോ ഒരു സ്ത്രീയായതുകൊണ്ടാവാം. 'അവള്‍ക്കെന്തെങ്കിലും കൊടുത്താ മതി..' എന്നൊരു മട്ട്. ഇന്‍ഡസ്ട്രിയില്‍ എല്ലാവരും അങ്ങനെയല്ല. 
സ്രിന്‍ഡയ്ക്ക് അത് ഓര്‍ത്തപ്പോള്‍ത്തന്നെ ദേഷ്യം വന്നു. ആരോ പറഞ്ഞു, ''കൂള്‍... സ്രിന്‍ഡ. കൂള്‍...'' സ്രിന്‍ഡ തമാശമട്ടില്‍ മുഖം വെട്ടിച്ചു. ''അതു പറയുമ്പോ എനിക്ക് ദേഷ്യം വരും...''

Srinda
ചിത്രം:ഷാനി സാകി

 

കുറച്ചുകൂടി നായികാ പദവിയിലേക്കെത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തീരുമോ?
എനിക്ക് പ്രയാസമുളള സമയങ്ങളില്‍ അങ്ങനെ സംഭവിച്ചു എന്നല്ല ഞാന്‍ പറഞ്ഞത്. അത് ഇപ്പോ േവണമെങ്കിലും സംഭവിക്കാം, എപ്പോ വേണമെങ്കിലും സംഭവിക്കാം. 


കൂടുതല്‍ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍.ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.