ടേക്ക് ഓഫ്, ഉയരെ, എന്ന് നിന്റെ മൊയ്തീന്‍, കൂടെ... ഈ സിനിമകളെല്ലാം പാര്‍വതിയെന്ന നടിയുടെ മികവ് നമുക്ക് കാണിച്ചു തന്നിരുന്നു. മലയാളത്തിന് പുറമേ കന്നട, തമിഴ്, ഹിന്ദി സിനിമകളിലും സാന്നിദ്ധ്യമറിയിച്ച പാര്‍വതി സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തന്റെ നിലപാട് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കുന്നു. സിനിമയ്ക്കകത്തും പുറത്തും ലിംഗസമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഈ കലാകാരി നിരന്തര അധിക്ഷേപങ്ങള്‍ക്കും പരിഹസങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും തരിമ്പും പിറകൊട്ടുപോകില്ലെന്ന് പാര്‍വതി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

women
 ഗൃഹലക്ഷ്മി വാങ്ങാം

മനസ്സില്‍ തങ്ങി നില്‍ക്കുന്ന അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രം

മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് ഞാന്‍ അടിവരയിട്ടു പറയുന്നു. അവരെ ഞാന്‍ ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ല. വായിച്ചുള്ള അറിവാണ്. അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരവ് അവരുടെ ജീവിതത്തെ വിവാദകരമാക്കാതിരിക്കുകയാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയൊന്നുമല്ലാതെ അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ സന്തോഷം തോന്നും. അവരാരാണെന്നത് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള ശക്തിയോ ഔചിത്യമോ നമുക്കില്ലാതെ പോയി എന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ ശരിയായ വ്യക്തിത്വം അവതരിപ്പിക്കുക എന്നതൊരു സ്വപ്‌നം തന്നെയാണ്. 

നടി പാര്‍വതിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: actress Parvathy Thiruvothu open up about her dreams and career