ഭിനയത്തില്‍ മാത്രം മുഖം നോക്കുന്ന ഒരാള്‍. ബാക്കിയെല്ലാ കാര്യങ്ങളിലും ഞാന്‍ ആരുമല്ല, ഒന്നുമല്ല എന്ന പോലെ ലളിതമായി സംസാരിക്കുന്നയാള്‍. മലയാളി സ്ത്രീകളെ ഏറ്റവും അധികം പ്രചോദിപ്പിക്കുന്ന അഭിനേത്രിയെന്ന മട്ടൊന്നും മഞ്ജു വാര്യരുടെ സംസാരത്തില്‍ കാണാന്‍ പറ്റില്ല. ചിലപ്പോള്‍ ഒരു നീണ്ട ചിരി, ചിലപ്പോള്‍ കണ്ണു ചിമ്മിയുള്ള ഒരു നോട്ടം. അതുമല്ലെങ്കില്‍ അതെയോ എന്ന മട്ടിലുള്ള ഒരു അത്ഭുതംകൂറല്‍. കാലം മാറിയാലും മാറാത്ത ഭാവങ്ങള്‍.

സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ജീവിതത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആരാണ്

women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

തീര്‍ച്ചയായും അമ്മ തന്നെ. സ്തനാര്‍ബുദം വന്നപ്പോള്‍ അമ്മ മന:ശക്തികൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിനുശേഷം പഴയതിലും സന്തോഷവതിയായും പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് തിരിച്ചു വന്നു അമ്മ. അച്ഛന്‍ ഞങ്ങളെ വിട്ടുപോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു. അച്ഛനും അമ്മയും ഒരുമിച്ചല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. എന്ത് കാര്യത്തിനും എവിടെ പോവാനും രണ്ടുപേരും ഒരുമിച്ചായിരുന്നു. അങ്ങനെയൊരാള്‍ പെട്ടെന്ന് നമ്മളെ വിട്ടു പൊയ്ക്കഴിയുമ്പോള്‍ ഏതൊരാളും തളര്‍ന്നു പോവും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്കും ചിന്തിക്കാന്‍ പറ്റിയിരുന്നില്ല. അതിനുശേഷം അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനാവാം അമ്മ തന്നെ സ്വയം ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി. സന്തോഷവതിയായി കരുത്തോടെ മുന്നോട്ടുപോയി. അമ്മയങ്ങനെ ആക്ടീവായി ഇരിക്കുന്നതു കാണുമ്പോള്‍, സ്‌ന്തോഷത്തോടെ ഇരിക്കുന്നു എന്നറിയുമ്പോള്‍ എനിക്ക് ദൂരസ്ഥലങ്ങളില്‍ പോലും ഷൂട്ടിങ്ങിന് പോകാന്‍ പറ്റുന്നുണ്ട്. ഇപ്പോ അമ്മ ചെയ്യുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെയും നോക്കിക്കൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാന്‍. 

നടി മഞ്ജു വാര്യരുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Actress Manju Warrier Interview Grihalakshmi