പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ബീന മോഹനന്‍ മകളോട് പറഞ്ഞു. 'നിനക്ക് എഡിറ്റിങ്ങിന് ചേരുന്നതാണ് നല്ലത് '. മകളൊരു ജേണലിസ്റ്റ് ആവുമെന്നായിരുന്നു അമ്മയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നിലെത്തിയപ്പോള്‍ അവളാകെ കണ്‍ഫ്യൂഷനിലായി. 'സംവിധാനം പഠിക്കാന്‍ ചേര്‍ന്നാലോ'. പെണ്‍കുട്ടിയുടെ കണ്‍ഫ്യൂഷന്‍ കണ്ടപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് തീരുമാനം എടുത്തു.''കുട്ടി അടുത്ത തവണ വരൂ''... അവസരം നഷ്ടപ്പെട്ടതോര്‍ത്ത് നിരാശ തോന്നിയെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. അധികം വൈകാതെ സിനിമയുടെ വഴിയിലേക്ക് തന്നെ അവള്‍ ചുവടുവെച്ചു. 'പട്ടംപോലെ' സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മാളവിക മോഹനന്റെ അരങ്ങേറ്റം. മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ്ഫാദര്‍, മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ്, രജനീകാന്തിന്റെ പേട്ട... ടോളിവുഡും കോളിവുഡും ബോളിവുഡുമെല്ലാം കീഴടക്കിയ ജൈത്രയാത്ര. 

ബോളിവുഡില്‍ അതിജീവിക്കാന്‍ വളരെ പാടാണെന്ന് കേട്ടിട്ടുണ്ട്.സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും അതല്ലേ സൂചിപ്പിക്കുന്നത്?

നിങ്ങളൊരു സ്റ്റാര്‍ കിഡ് ആണെങ്കില്‍ ബോളിവുഡില്‍ എളുപ്പം ചാന്‍സ് കിട്ടും. അതാണ് യാഥാര്‍ഥ്യം. അത് ചിലപ്പോള്‍ എല്ലാ മേഖലയിലും സംഭവിക്കുന്നുണ്ടാവാം. ഒരു ബിസിനസ് കുടുംബത്തിലെ മകനോ മകള്‍ക്കോ എളുപ്പത്തില്‍ ബിസിനസ്സില്‍ എത്തിച്ചേരാം. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനെ എതിര്‍ക്കാനോ പറ്റില്ലെന്ന് പറയാനോ ആവില്ല. പക്ഷേ, കഴിവുെണ്ടങ്കില്‍ എത്ര കഷ്ടപ്പെട്ടാണെങ്കിലും ഉയരങ്ങളിലെത്തും. ചിലപ്പോള്‍ സമയമെടുത്തേക്കാം. കൃത്യ സമയത്ത് നല്ല സിനിമകള്‍ ലഭിക്കണം. സുശാന്തിന്റെ കാര്യത്തില്‍ ഇപ്പോഴും സത്യമെന്താണെന്ന് നമുക്കറിയില്ലല്ലോ...

women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

അഭിനയത്തെ സ്വയം വിലയിരുത്താറുേണ്ടാ?

ആദ്യമൊന്നും അറിയില്ലായിരുന്നു. അഭിനയിച്ചു കഴിഞ്ഞശേഷം ഭാവങ്ങളൊക്കെ ശരിയായോ എന്നുപോലും നോക്കാനറിയില്ല. ഇപ്പോള്‍ എന്റെ തലയൊന്ന് ചെരിച്ചാല്‍ ക്യാമറയില്‍ ഏത് ആങ്കിളായിരിക്കും വരുന്നതെന്ന് അറിയാം. ഏത് ഹെയര്‍സ്‌റ്റൈല്‍ വേണം, ഏതുതരം വസ്ത്രമിണങ്ങും...പോകപ്പോകെയാണ് അതൊക്കെ മനസ്സിലായത്. ക്യാമറയ്ക്കു മുന്നിലെത്തുമ്പോഴുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്. 

അഭിനയിക്കാനായി പ്രത്യേകിച്ച് റെഫറന്‍സൊന്നും നോക്കാറില്ല. പക്ഷേ, ഓരോ നടീനടന്മാരുടെയും അഭിനയരീതി നിരീക്ഷിക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയാണ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന്. ഇടയ്ക്ക് അവരുടെ ഇന്റര്‍വ്യൂ കണ്ടിരിക്കും. ഈയടുത്ത് ഫഹദ് ഫാസിലിന്റെ ഇന്റര്‍വ്യൂ കണ്ടിരുന്നു. ഇന്ത്യയിലെ കഴിവുള്ള നടന്മാരിലൊരാളാണ് അദ്ദേഹം. നടിമാരില്‍ എന്നെ അതിശയിപ്പിച്ചത് ഉര്‍വശി ചേച്ചിയാണ്. കോമഡിയാവട്ടെ, വില്ലത്തിയാവട്ടെ, ഡ്രാമയാവട്ടെ...ചേച്ചി അനായാസം അഭിനയിച്ച് തകര്‍ക്കും. പിന്നെയിഷ്ടം ശോഭന ചേച്ചിയെയാണ്.

നടി മാളവിക മോഹനനുമായുള്ള അഭിമുഖം പൂര്‍ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍.

Content Highlights: Actress Malavika Mohan open up about her film career and dreams