ലയാളി വെള്ളാരംകണ്ണുകളെ പ്രേമിച്ച തുടങ്ങിയത് എന്നുമുതലാണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ കുഞ്ഞാത്തോലിനെ കണ്ടത് മുതലെന്നായിരിക്കും ഉത്തരം. 'എന്ന് സ്വന്തം ജാനിക്കുട്ടി'യിലെ കുഞ്ഞാത്തോലായി വന്ന്  മലയാളം ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞ് ഹൃദയംകവര്‍ന്ന നായികയാണ് ചഞ്ചല്‍. ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും കഥാപാത്രങ്ങളെല്ലാം മലയാളി ഇന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നവയാണ്. വിവാഹശേഷം 15 വര്‍ഷമായി അമേരിക്കന്‍ ജീവിതം നയിക്കുന്ന ചഞ്ചലിന് സിനിമ ഇല്ലാത്ത കാലത്തെ വിശേഷങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. നോര്‍ത്ത് കരലീനയിലെ വീട്ടിലിരുന്ന് ചഞ്ചല്‍ സംസാരിക്കുന്നു.

അടുപ്പമില്ല, അകലെയാണ്

ഇപ്പോള്‍ സിനിമയിലെ ആരുമായും അടുപ്പമില്ല. ആ സമയത്ത് ജോമോളുമായി നല്ല സൗഹൃദമായിരുന്നു. അവള്‍ കൊച്ചിയില്‍ വരുമ്പോള്‍ എന്റെ വീട്ടിലും ഞാന്‍ കോഴിക്കോട് പോകുമ്പോള്‍ ജോമോളുടെ വീട്ടിലും ചെല്ലുമായിരുന്നു. അതുപോലെ അമേരിക്കയില്‍ വന്ന സമയത്ത് ടെക്സസില്‍ ദിവ്യ ഉണ്ണി ഉണ്ടായിരുന്നു. ദിവ്യയുമായി ആ സമയത്ത് നല്ല സൗഹൃദമായിരുന്നു. എനിക്ക് നൃത്തവിദ്യാലയം തുടങ്ങാന്‍ ദിവ്യ ഏറെ ഉപദേശങ്ങള്‍ തന്നു. ഇപ്പോള്‍ എല്ലാവരും അവരവരുടെ ജീവിതത്തിരക്കിലാണ്. അതിനാല്‍ വിളികളില്ല.  പോയ വര്‍ഷം വീനിത് ശ്രീനിവാസന്‍ അമേരിക്കയില്‍ വന്നപ്പോള്‍ ഒരുദിവസം ഞങ്ങളുടെ നൃത്തവിദ്യാലയത്തിലേക്ക് വന്നത് ഏറെ ആകസ്മികമായിരുന്നു. വിനീത് ശ്രീനിവാസന്റെ ബന്ധു എന്റെ വിദ്യാര്‍ഥിയാണ്. അവര്‍ക്കൊപ്പമായിരുന്നു വിനീത് വന്നത്. 

തിരിച്ചുവരവ്, ആലോചിച്ചിട്ടില്ല

women
ഗൃഹലക്ഷ്മി വാങ്ങാം

മലയാളസിനിമയില്‍ വരുന്ന ഓരോ മാറ്റങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ അഭിനയിച്ച കാലത്ത് പൊതുവേ സിനിമകള്‍ നായകകേന്ദ്രീകൃതമായിരുന്നു. ഇപ്പോള്‍ റിയലിസ്റ്റാക്കായ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ഒരുപാട് കഴിവുള്ള ആള്‍ക്കാര്‍ പുതിയകാലത്ത് സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ട്. നല്ല സ്ത്രീപക്ഷ സിനിമകള്‍ ഉണ്ടാവുന്നു. അതെല്ലാം വളരെ സന്തോഷമുണ്ടാക്കുന്നുണ്ട്. അടുത്ത് കണ്ടവയില്‍ ഹെലന്‍, ഉയരെ, ലൂസിഫര്‍, സുഡാനി ഫ്രം നൈജീരിയ, വികൃതി, അഞ്ചാം പാതിര തുടങ്ങിവയെല്ലാം ഏറെ ഇഷ്ടപ്പെട്ടു. ജയസൂര്യ, ടൊവിനോ, ഫഹദ്, ദുല്‍ഖര്‍, പൃഥ്വി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അന്നാ ബെന്‍, പാര്‍വതി തിരുവോത്ത്, രജിഷ, നിമിഷ അങ്ങനെ  മികച്ച അഭിനേതാക്കളെയെല്ലാം ഏറെ ഇഷ്ടമാണ്. വളരെ നാച്ചുറലായി എല്ലാവരും അഭിനയിക്കുന്നു. ഒപ്പം സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുന്നു. അഭിനേതാവ് സ്വന്തം ശബ്ദത്തില്‍ സംസാരിക്കുമ്പോഴാണ് ആ കഥാപാത്രത്തിന് പൂര്‍ണത കിട്ടുന്നത്. പണ്ടൊക്കെ ഒരാള്‍ അഭിനയിക്കും മറ്റൊരാള്‍ ശബ്ദം നല്‍കും എന്നതായിരുന്ന സ്ഥിതി. ഇന്നതെല്ലാം മാറി.

നടി ചഞ്ചലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Actress Chanchal interview Grihalakshmi