മണ്ടത്തരം, പൊങ്ങച്ചം, മന്ദബുദ്ധിത്തരം. മൂന്നുംകൂടി ചേര്‍ന്നാല്‍ 'ബഡായി ബംഗ്ലാവി'ലെ ആര്യയായി. ശരിക്കും തിരുവനന്തപുരംകാരിയായ കഥാനായിക ഇങ്ങനെയൊക്കെയാണോ? ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം.

ആര്യ ദിവസവും എത്ര ബഡായി പറയാറുണ്ട്?

ഇല്ലില്ല. ഞാന്‍ നല്ല കുട്ടിയാണ്. ബഡായി പറയാറേയില്ല. ഞാനാ ടൈപ്പേ അല്ല.സീരിയലുകളിലൊക്കെ കാണുമ്പോള്‍ വളരെ ബോള്‍ഡാണ് ആര്യ. സിനിമയിലും ബഡായി ബംഗ്ലാവിലും കോമഡിക്കാരിയും...ഇതിലെല്ലാത്തിലും മിക്‌സായി കിടക്കുകയാണ് ഞാന്‍. പക്ഷേ റിയല്‍ ലൈഫില്‍ വളരെ ഇമോഷണലാണ്. സെന്‍സിറ്റീവാണ്. എനിക്ക് പെട്ടെന്ന് സങ്കടം വരും, ദേഷ്യവും. കുറച്ച് കഴിഞ്ഞാല്‍ ഓക്കെയാവുകയും ചെയ്യും. എന്നെ ഹര്‍ട്ട് ചെയ്യാനൊക്കെ എളുപ്പമാണ്. ചെറിയൊരു കാര്യം മതി മനസ്സ് വിഷമിക്കാന്‍.  ഞാനത് പുറത്തു കാണിക്കത്തില്ലെന്ന് മാത്രം. പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെയാണെന്ന് ആരും വിശ്വസിക്കത്തില്ലെന്നേ.

അത് ശരിയാ, തീരെ വിശ്വാസം വരുന്നില്ല...

പുറത്തുനിന്ന് നോക്കുമ്പോള്‍ ഈ കുട്ടി ഭയങ്കര കൂള്‍ എന്നുതോന്നും. എനിക്ക് ഹാപ്പിയായിട്ട് ഇരിക്കാനാണ് ഇഷ്ടവും. എല്ലാവരും പറയുന്നതും ഞാന്‍ വളരെ സന്തോഷമുള്ള ആളാണെന്നാണ്. പക്ഷേ എന്നെ പുറത്തൊക്കെ കാണുമ്പോള്‍ പലരും അത്ഭുതപ്പെടാറുണ്ട്. അയ്യോ ഈ കുട്ടി ബഡായി ബംഗ്ലാവില്‍ വായടയ്ക്കത്തില്ലല്ലോ, എന്നിട്ടാണോ ഒന്നും മിണ്ടാതെ ഇരിക്കുന്നതെന്ന്. കണ്ടാലൊരു വായാടിയാണെന്ന് തോന്നുമെന്നേയുള്ളൂ.

ദൈവമേ, സംസാരവും കുറവാണോ?

Aryaഅതേന്നെ. പക്ഷേ എനിക്കറിയാവുന്ന ആള്‍ക്കാരാണെങ്കില്‍ ഞാന്‍ പൊളിച്ചടുക്കും. അറിയാത്തൊരു ക്രൗഡിന്റെ ഇടയിലൊക്കെ പോയാല്‍ ഡീസന്റാണെന്ന് മാത്രം. എല്ലാവരെയും ഒന്നറിഞ്ഞ് പരിചയപ്പെട്ടുവരുമ്പോഴേക്കും കുറച്ച് സമയം എടുക്കും. കംഫര്‍ട്ടബിള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ഒരു രക്ഷയും കിട്ടില്ല കേട്ടോ. 

ഇതിനിടെ ആര്യയെ സിനിമയിലുമെടുത്തല്ലോ. രണ്ട് വര്‍ഷം കൊണ്ട് ആറ് പടം. എന്താവും സിനിമയിലെ ഭാവിജാതകം?

അതിനുശേഷമാണ് സിനിമയില്‍ കൂടുതല്‍ ഓഫര്‍ വരുന്നത്. പാ.വ.യിലെ കന്യാസ്ത്രീയും പലര്‍ക്കും ഇഷ്ടമായി. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് കൂടുതലും ചെറിയ ചെറിയ വേഷങ്ങളാണ്. സിനിമ എന്നത് തികച്ചും അപ്രവചനീയമായൊരു ഫീല്‍ഡാണ്. ഓരോ ദിവസവും സിനിമയിലേക്ക് വരുന്നത് പത്തും ഇരുപതും പുതിയ ആര്‍ട്ടിസ്റ്റുമാരാണ്. നമ്മുടെ വിധി എന്തായിരിക്കുമെന്ന് അറിയില്ല. നായിക ആവണമെന്നൊന്നുമില്ല. ഉള്ളിടത്തോളം കാലം നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ആള്‍ക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കണം. അത്രേ മോഹമുള്ളൂ.

സിനിമയിലെത്താന്‍ കുറച്ച് വൈകിപ്പോയോ?

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. ഇതാണതിന്റെ സമയം. അതായപ്പോള്‍ ഞാന്‍ കറക്ട് എത്തി.സീരിയലില്‍ നിന്ന് സിനിമയില്‍ വരുമ്പോള്‍ വേണ്ട പരിഗണന കിട്ടാറില്ലെന്ന് ചിലരൊക്കെ പരാതി പറയുന്നത് കേട്ടിട്ടുണ്ട്... എനിക്കിതുവരെ അത്തരം അനുഭവങ്ങളൊന്നുമില്ല. ഞാന്‍ എവിടെപ്പോയാലും അവരുടെ ടീമിലൊരാളായി കൂട്ടിയിട്ടുണ്ട്. ലാലേട്ടനും മമ്മുക്കയ്ക്കും ഒപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ നല്ല രീതിയിലാണ് നമ്മളെ പരിഗണിച്ചത്. എനിക്കൊരിടത്തും ഒരു വേര്‍തിരിവും ഫീല്‍ ചെയ്തിട്ടില്ല.

Coverആര്യയുമായുള്ള അഭിമുഖം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം. ഓണ്‍ലൈന്‍ വഴി ഗൃഹലക്ഷ്മി വാങ്ങാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.