പഞ്ച് ഡയലോ​ഗുകൾ പറയുമ്പോൾ മൂർച്ച കൂടുന്ന കണ്ണുകൾ. പുരികക്കൊടി വളച്ച് കടിച്ചമർത്തിയ പല്ലുകൾക്കിടയിലൂടെ ഞെരിഞ്ഞ് പുറത്തേക്കു വരുന്ന വാക്കുകൾ. കൈയെത്തും ദൂരത്ത് എന്ന സീരിയലിലെ കനക ദുർ​ഗയെ അവതരിപ്പിക്കുന്ന പുതുമുഖ താരത്തെ കണ്ട് പ്രേഷകർ അതിശയിച്ചു. പ്രിയനടൻ സായികുമാറിൻ ഭാവങ്ങളപ്പാടെ പകർത്തി വച്ചതുപോലെ ഇതാരാണ്. കൊട്ടാരക്കര ശ്രീധരൻനായരുടെ കൊച്ചുമകൾ. സായ്കുമാറിന്റെയും അഭിനേത്രിയും ​ഗായികയുമായ പ്രസന്നകുമാരിയുടെയും മകൾ. പ്രേഷകർക്ക് വൈഷ്ണവിയെ തിരിച്ചറിയാൻ പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. സമ്പന്നമായ അഭിനയപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ക്യാമറയ്ക്കു മുന്നിലുള്ള വൈഷ്ണവിയുടെ അരങ്ങേറ്റം അൽപം വൈകിപ്പോയന്നെ ഉള്ളൂ.

അച്ഛന്റെ മകൾ

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

ചെറുപ്പത്തിലേ അഭിനയത്തേക്കാൾ ഡബ്ബിങ്ങിനോടായിരുന്നു എനിക്കിഷ്ടം. അച്ഛനോട് പറഞ്ഞപ്പോഴൊക്കെ പഠിക്കൂ എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടി. ഇപ്പോൾ സീരിയലിലേക്ക് വന്നത് അച്ഛനോട് പറഞ്ഞിട്ടല്ല. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛമ്മ മരിക്കുന്നതിനു മുമ്പാണ് ഇതിലേക്കുള്ള എൻട്രി വരുന്നതൊക്കെ. ആ സമയത്ത് അച്ഛമ്മയുടെ അനു​ഗ്രഹവും വാങ്ങിയിരുന്നു. സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. അതെനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തെടുക്കാനും താൽപര്യമില്ല.

സായ്കുമാറിന്റെ മകളെന്ന വിലാസം ഒരുപാട് തരത്തിൽ എനിക്ക് ​ഗുണം ചെയ്തിട്ടുണ്ട്. സീരിയൽ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്, കണ്ണ് കണ്ടപ്പോൾ ഞങ്ങൾക്ക് പരിചയം തോന്നി എന്നൊക്കെ. അച്ഛന്റെ മകൾ എന്നു പറയുന്നതിൽ എനിക്കെന്നും അഭിമാനമേയുള്ളൂ.

നടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവിയുടെ കൂടുതൽ വിശേഷങ്ങളറിയാൻ പുതിയ ലക്കം ​ഗൃഹലക്ഷ്മി വാങ്ങാം

Content Highlights:actor saikumar daughter vaishnavi open up about her career