ഫാഷന്‍ ലോകത്തിലെ പ്രമുഖ മാഗസിനായ വോഗിന്റെ സെപ്റ്റംബര്‍ ലക്കം ഗസ്റ്റ് എഡിറ്ററായി മേഗന്‍ മാര്‍ക്കിള്‍ എത്തുന്നത് ഏറെ ചര്‍ച്ചയായിരുന്നു. വേഗിന്റെ 103 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ഗസ്റ്റ് എഡിറ്റര്‍ ചുമതലയേല്‍ക്കുന്നത്. മാറ്റത്തിനുള്ള ശക്തി എന്നതാണ് വോഗിന്റെ സെപ്റ്റംബര്‍ ലക്കത്തിലെ വിഷയം. മാഗസിനില്‍ ഡോ.ജെനി ഗുഡലും മേഗന്‍ മാര്‍ക്കിളിന്റെ ഭര്‍ത്താവ് ഹാരി രാജകുമാരനും തമ്മിലുള്ള അഭിമുഖവും ഉള്‍പ്പെടുത്തിട്ടുണ്ട്. കാലാവസ്ഥ-പരിസ്ഥിതി വ്യതിയാനങ്ങളെക്കുറിച്ചും വരും തലമുറയ്ക്കായി പ്രകൃതിയെ കരുതി വയ്ക്കുന്നതിനെക്കുറിച്ചുമാണ് സെപംറ്റബര്‍ ലക്കത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം. 

ഡോ. ജെനിയുമായുള്ള അഭിമുഖത്തില്‍ ഈ വിഷയത്തെക്കുറിച്ച് ഹാരി തന്റെ നിലപാട് വ്യക്തമാക്കിരുന്നു. അച്ഛനായതിനു ശേഷമല്ല അതിനു മുമ്പു തന്നെ പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും അത് അനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്തിരുന്നു എന്ന് ഹാരി പറയുന്നു. എത്രകുട്ടികള്‍ വേണമെന്നാണ് ഹാരിയുടെ ആഗ്രഹം എന്ന് അഭിമുഖത്തിനിടയില്‍ തമാശയെന്നവണ്ണം ജെനിയുടെ ചോദ്യത്തിന് പരമാവധി രണ്ടു കുട്ടികള്‍ വേണമെന്നാണ് ഞാനും എന്റെ പ്രിയപ്പെട്ടവളും തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു ഹാരിയുടെ ഉത്തരം. 

വോഗിന്റെ സെപ്റ്റംബര്‍ ലക്കത്തില്‍ ഫാഷന്‍ ലോകത്തു നിന്ന് മാറ്റത്തിന്റ ശക്തിയായി മാറിയ 15 സ്ത്രീകളെയും അവതരിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുമായി മേഗന്‍ മാര്‍ക്കിള്‍ നടത്തിയ അഭിമുഖവും വോഗില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

Content Highlights: Prince Harry reveals how many children he wants