ല മാതാപിതാക്കളും മക്കള്‍ ബുദ്ധിമുട്ടണ്ട എന്ന് കരുതി അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി, കാര്യങ്ങള്‍ എല്ലാം നടത്തി കൊടുക്കുന്നവരാണ്. തങ്ങള്‍ ബുദ്ധിമുട്ടിയതു പോലെ മക്കള്‍ ബുദ്ധിമുട്ടരുത് എന്ന ചിന്തയാണ് ഇതിന് പിന്നില്‍. മാതാപിതാക്കളും മക്കളും വളര്‍ന്നു വന്ന കാലഘട്ടം വളരെ വ്യത്യസ്തമാണ് എന്ന ചിന്തിക്കാതെയാണ് ഈ അമിതമായ കരുതല്‍. എന്നാല്‍ ഇത് കുട്ടികളുടെ ഭാവിക്ക് അത്ര നല്ലതല്ല എന്ന് പഠനം. യു.കെയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തില്‍ മാതാപിതാക്കള്‍ എല്ലാ കാര്യങ്ങളും മക്കള്‍ക്ക് ചെയ്തു കൊടുക്കുന്നത് അവര്‍ സ്വയം പര്യാപ്തരാകാന്‍ തടസം നില്‍ക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കുട്ടികള്‍ക്ക് അവരുടെ കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത് കുട്ടികള്‍ക്ക് കാര്യപ്രാപ്തിയും മാനസിക വളര്‍ച്ചയും കൈവരിക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് എല്ലാം ചെയ്തു കൊടുക്കുന്ന മാതാപിതാക്കളുടെ സ്വഭാവം മക്കളുടെ മാനസികവളര്‍ച്ചയ്ക്കും സ്വയം പര്യാപ്തതയ്ക്കും തടസം നില്‍ക്കും. ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും മക്കള്‍ക്ക് എല്ലാം കാര്യങ്ങള്‍ ചെയ്തു കൊടുക്കാനാണ് താല്‍പ്പര്യം.

മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഇങ്ങനെ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം എന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളുമായി നല്ല സൗഹൃദം സ്ഥാപിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് ഈ വ്യത്യാസം മറികടക്കാനോ കുറയ്ക്കാനോ കഴിയും. കുട്ടികളെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ പ്രേരിപ്പിച്ച് മാതാപിതാക്കള്‍ പിന്നില്‍ നില്‍ക്കുന്നതാണ് ഏറ്റവും അനുയോജ്യം എന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്ന കാര്യങ്ങളില്‍ മാത്രം മാതാപിതാക്കള്‍ ഇടപെടുന്നതാണ് അവരുടെ മാനസികവളര്‍ച്ചയ്ക്കും സ്വയംപര്യപ്തതയ്ക്കും നല്ലത്.

 

Content Highlights: parents over caring are barriers to teens independence